കൊച്ചി നഗരസഭയുടെ കീഴിലുള്ള പ്രവര്‍ത്തനരഹിതമായ ഏഴ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പേരില്‍ വന്‍ വായ്പാത്തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ഒന്നരക്കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. കൗണ്‍സിലര്‍മാരുടെയും എ.ഡി.എസിന്റെയും സി.ഡി.എസ് ഉദ്യോഗസ്ഥരുടെയും മെമ്പര്‍ സെക്രട്ടറിയുടെയും ശുപാര്‍ശക്കത്ത് ലഭിച്ചശേഷമാണ് ബാങ്കുകള്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പനല്കുന്നത്. എന്നാല്‍ പല ഡിവിഷനുകളിലും കൗണ്‍സിലര്‍മാരോ എ.ഡി.എസോ അറിയാതെ പ്രവര്‍ത്തനരഹിതമായ അയല്‍ക്കൂട്ടം യൂണിറ്റുകളുടെ പേരിലാണ് തട്ടിപ്പ് നടത്തുന്നത്. 20 ലക്ഷം രൂപവരെയാണ് ബാങ്കുകള്‍ ലിങ്കേജ് വായ്പ നല്‍കുന്നത്. ഒരു ഡിവിഷനില്‍മാത്രം നൂറോളം അയല്‍ക്കൂട്ട ഗ്രൂപ്പുകളുണ്ട്. പള്ളുരുത്തി മേഖലയിലെ ചില ഡിവിഷനിലെ നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് സി.ഡി.എസ് പ്രസിഡന്റിന്റെ മാത്രം ശുപാര്ശക്കത്തോടുകൂടിയും ബാങ്കുകള്‍ ലിങ്കേജ് വായ്പകള്‍ നല്‍കുന്നുണ്ട്. തട്ടിപ്പിനെതിരെ വിജിലന്‍സിനെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷം. അതേസമയം സി.ഡി.എസ് പ്രസിഡന്റിന്റെയും മെമ്പര്‍ സെക്രട്ടറിയുടെയും ഡിവിഷന് കൗണ്‍സിലറുടെയും വ്യാജ ഒപ്പും സീലും നിര്‍മ്മിച്ചാണ് ലോണ്‍ എടുത്തിരിക്കുന്നതെന്ന് കൊച്ചി വെസ്റ്റ് സി.ഡി.എസ്…
Read MoreTag: kudumbasree
തിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി ! ഇടയില്‍ പോക്സോ ആരോപണവും
തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. ഇരു വിഭാഗവും സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വള്ളക്കടവിലുള്ള കമ്മൂണിറ്റി ഹാളില്‍ വച്ച് നടന്ന യോഗത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ തല്ലുണ്ടായത്. വള്ളക്കടവ് വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലെ അപാകതകളും സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. യോഗത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഷാജിദ നാസറിന്റെ മകള്‍ വിനിത നാസറിന്റെ നേതൃത്തില്‍ ഒരു വിഭാഗം കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്റെ കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഡിഎസ് പ്രസിഡന്റ് ഹസീന നിസാം അടക്കമുള്ള ഔദ്യോഗിക വിഭാഗം ഇത് നിരാകരിച്ചു. തുടര്‍ന്നാണ് അടിയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴക്കനിടെ ഒരു കുട്ടിക്ക് അടിയേറ്റു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പോലീസിനെ…
Read Moreകുടുംബശ്രീയുടെ പരിപാടിയ്ക്ക് വാങ്ങിച്ച ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ! എട്ടുപേര്‍ ആശുപത്രിയില്‍…
കൊല്ലം ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് എട്ടുപേര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് പൊറോട്ടയും വെജിറ്റബിള്‍ കറിയും പാഴ്സലായി നല്‍കിയിരുന്നു. ഇത് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചാത്തന്നൂര്‍ ഗണേഷ് ഫാസ്റ്റ്ഫുഡില്‍ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് . കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.
Read More17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ കോ-ഓര്‍ഡിനേറ്റര്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത മെസേജ് കണ്ട് മെസേജ് കണ്ട് വീട്ടമ്മമാര്‍ ഞെട്ടി
കോഴിക്കോട്: രാജ്യത്തിനഭിമാനമായി മാറിയ പദ്ധതിയാണ് കുടുംബശ്രീ. എന്നാല്‍ സംസ്ഥാനത്ത് ഈ പദ്ധതിയുടെ നടത്തിപ്പുകാരായി ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഞരമ്പുരോഗികളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കുടുംബശ്രീ സൂഷ്മ സംരംഭങ്ങളുടെ ചുമതലക്കാരനും കോഴിക്കോട് അസിസ്റ്റന്റ് ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്ററുമായ എ.സി മൊയ്തീന്റെ ചെയ്തികളാണ് ഇപ്പോള്‍ കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിതന്നെ സംശയനിഴലിലാക്കിയിരിക്കുന്നത്. ഉല്പന്നങ്ങള് വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങള്‍ക്ക് ആശയവിനിമയം നടത്താനായി ‘ഹോംഷോപ്പ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ വടകര, ഉള്ള്യേരി, ബാലുശ്ശേരി,കൊടുവള്ളി തുടങ്ങിയ പ്രദേശത്തെ സ്ത്രീകളാണ് ഹോംഷോപ്പി ഗ്രൂപ്പിലുള്ളത്. വിവിധ കുടുംബശ്രീ യൂണിറ്റകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനു വേണ്ടിയാണ് വാട്സ് ആപ്പ് ഗ്രൂപ്പ്് രൂപീകരിച്ചത്. സ്ത്രീകള്‍ മാത്രമുള്ള ഈ ഗ്രൂപ്പില്‍ ഏവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള അശ്ലീല സന്ദേശമിട്ടാണ് മൊയ്തീന് തന്റെ തനി സ്വരൂപം വെളിപ്പെടുത്തിയിരിക്കുന്നത്. 150 മുതല്‍ 200 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പില്‍ ഈ മാസം രണ്ടിന്…
Read More