കുമരകം നാലുപങ്ക് ഭാഗത്തെ വീടുകള്‍ക്ക് നേരെ പട്ടാപ്പകല്‍ കല്ലേറ്. പക്ഷെ കല്ലെറിയുന്നതാരെന്ന് മാത്രം അറിയില്ല. കല്ലേറുകാരെ കണ്ടെത്താന്‍ പോലീസും നാട്ടുകാരും പ്രദേശമാകെ അരിച്ചു പെറുക്കിയിട്ടും ആരെയും കണ്ടെത്താനായില്ല. എങ്കിലും സ്ഥലത്ത് പോലീസെത്തി അന്വേഷണം തുടങ്ങിയതോടെ കല്ലേറു നിലച്ചു. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള ഈ പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം വീടുകള്‍ക്കു നേരെ പല തവണ കല്ലേറുണ്ടായിരുന്നു. റെജിയുടെയും ഷിജുവിന്റെയും വീടിന്റെ ഷീറ്റുകളും കല്ലേറില്‍ തകര്‍ന്നിരുന്നു. കുറ്റിക്കാട്ടില്‍ നിന്നടക്കം പല സ്ഥലത്തു നിന്നായി നാലഞ്ച് തവണ വീട്ടിലേക്കു കല്ല് വന്നതായി റെജി പറഞ്ഞു. കരിങ്കല്ലും കോണ്‍ക്രീറ്റ് കഷ്ണങ്ങളുമടക്കമാണ് വീടുകള്‍ക്ക് നേരെ എറിഞ്ഞത്. പ്രദേശത്തുള്ളവര്‍ തന്നെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലും മറഞ്ഞിരുന്നു കല്ലറിയുന്നതാണോ എന്ന സംശയത്തിലാണ് നാട്ടുകാര്‍. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് കല്ലേറുകാരെ കണ്ടു പിടിക്കാന്‍ നടത്തിയ ശ്രമം…
Read MoreTag: kumarakom
അയല്പക്കത്തെ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി വിവാഹം ഉറപ്പിച്ചത് ചുള്ളന്മാരുമായി സംസാരിക്കാനുള്ള മോഹം കൊണ്ട് ! ദിവസവും രാത്രിയില്‍ യുവാവുമായി ഫോണിലൂടെ സല്ലപിച്ചിരുന്നു; വീട്ടമ്മയുടെ വിനോദങ്ങള്‍ ഇങ്ങനെ…
അയല്പക്കത്തെ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി കണ്ണൂര്‍ സ്വദേശിയുമായി വിവാഹം ഉറപ്പിക്കാന്‍ വീട്ടമ്മയെ പ്രേരിപ്പിച്ചത് യുവാക്കളോടു സംസാരിക്കാനുള്ള മോഹം. നിത്യേന രാത്രി ഒമ്പതു മുതല്‍ 11 വരെ യുവാവുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചിരുന്നതായി വിവാഹം ഉറപ്പിച്ച കണ്ണൂര്‍ സ്വദേശി കുമരകം പോലീസിനോട് അറിയിച്ചു. ആള്‍മാറാട്ടം നടത്തിയിരുന്നതിനാല്‍ ഒരിക്കല്‍ പോലും വീട്ടമ്മ യുവാവുമായോ ബന്ധുക്കളുമായോ വീഡിയോ കോള്‍ നടത്തിയിട്ടില്ല. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച തിരുവാര്‍പ്പ് മണിയത്ര രാജപ്പന്റെ ഭാര്യ രജി രാജു (43) കണ്ണൂര്‍ സ്വദേശിയായ യുവാവിനു വിശ്വാസത്തിനായി അയച്ചു കൊടുത്തത് അയല്‍ വാസിയായ പെണ്‍കുട്ടിയുടെ വിവിധ പ്രായത്തിലുള്ള 100 ഫോട്ടോകളും റേഷന്‍ കാര്‍ഡിനേറെയും ഐഡന്റിറ്റി കാര്‍ഡിന്റെയും കോപ്പികളും ആയിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമാക്കുന്നതിനാണെന്ന വ്യാജേന ആശാ വര്‍ക്കറായ വീട്ടമ്മ വാങ്ങിയതാണിവ. ബാങ്കില്‍ നിന്നു പണാപഹരണം നടത്തിയതിനും ഫേസ് ബുക്കില്‍ ആള്‍മാറാട്ട പോസ്റ്റിട്ടതിനും…
Read More