ബംഗളുരു:അധികാരത്തിലേറിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസിന്റെ പിന്തുണയോടെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍(എസ്) അധികാരത്തിലേറിയത്. എന്നാല്‍ ഇപ്പോള്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി കുമാരസ്വാമി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ്, ജനതാദള്‍(എസ്) അംഗങ്ങളെ വിലയ്ക്കെടുത്ത് മന്ത്രിസഭയെ വീഴ്ത്താന്‍ ചില സൂത്രധാരന്മാര് ശ്രമിക്കുന്നുണ്ടെന്നാണ് കുമാരസ്വാമി ആരോപിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. കോണ്‍ഗ്രസിലെ ആഭ്യന്തര യുദ്ധം മുതലെടുത്ത് കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) എംഎല്‍എമാരെ താമസിപ്പിച്ച് വിലപേശാന്‍ ചില റിസോര്‍ട്ടുകളില്‍ സൗകര്യമൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തോടു മറുപടി പറയുകയായിരുന്നു അദ്ദേഹം. ”സര്‍ക്കാരിനായി ഏതു വെല്ലുവിളിയും അഭിമുഖീകരിക്കാന്‍ ഒരുക്കമാണ്. റിസോര്‍ട്ടുകളോ കുടിലുകളോ എന്തു വേണമെങ്കിലും അവര്‍ ഒരുക്കട്ടെ, നേരിടാന്‍ ഞാന്‍ ഒരുക്കമാണ്. മുന്‍കൂറായാണ് പലര്‍ക്കും പണം നല്‍കുന്നത്. കൂടുതലായി ഒന്നും പറയുന്നില്ല, പിന്നീട് നിങ്ങള്‍ക്ക് എല്ലാം വ്യക്തമാകും’.കുമാരസ്വാമി പറഞ്ഞു.…
Read More