പത്തനംതിട്ട:പ്രവാസികളെ പൂര്‍ണമായും അവഗണിക്കുന്ന ബജറ്റാണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ചതെന്ന ആരോപണവുമായി ഒ.ഐ.സി.സി അന്തര്‍ ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്. തിരഞ്ഞെടുപ്പ് കാലത്ത് വിദേശ രാജ്യങ്ങളില്‍ എത്തി പ്രവാസികള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. പ്രവാസി വ്യവസായ സംരംഭകര്‍ക്കും മടങ്ങി എത്തുന്നവര്‍ക്കും പ്രത്യേക പാക്കേജുകള്‍ നല്കുമെന്നതായിരുന്നു പ്രധാന പ്രചരണം. ഇതൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി. പ്രവാസികളുടെ സമ്പത്ത് ചൂഷണം ചെയ്യാന്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ ഭരണ കാലം മുതല്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള പ്രധാനമന്ത്രി പ്രവാസികളുടെ പ്രശ്നത്തെ ഇപ്പോഴും തിരിച്ചറിയാത്തത് അവഗണിക്കുന്നതിന് തുല്യമാണ്. സ്വദേശിവല്‍ക്കരണത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത്. ഇവരുടെ സംരക്ഷണത്തിന് ഫലപ്രദമായ യാതൊരു പദ്ധതിയും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ല. യാത്രക്കൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ പ്രവാസികള്‍ ഏറെ നാളായി…
Read MoreTag: kumbalath shankarapillai
ലോക കേരളസഭ സമ്പൂര്‍ണ പരാജയം !സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നു;പ്രവാസിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ലോക കേരളസഭയില്‍ നിന്ന് രാജിവച്ച് കുമ്പളത്ത് ശങ്കരപ്പിള്ള
പത്തനംതിട്ട: പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭാ പ്രത്യേക ക്ഷണിതാവ് ശങ്കരപ്പിള്ള കുമ്പളത്ത് സഭയില്‍ നിന്നു രാജിവെച്ചു. തുടര്‍ച്ചയായി സര്‍ക്കാര്‍ പ്രവാസികളെ അവഗണിക്കുകയും അപമാനിക്കുകയുമാണെന്നും പ്രവാസികളുടെ ക്ഷേമത്തിന് എന്ന പേരില്‍ ആരംഭിച്ച ലോക കേരളസഭ സമ്പൂര്‍ണ പരാജയമാണെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ശങ്കരപ്പിള്ള പറഞ്ഞു. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിച്ച ഈ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നാളിതുവരെയായിട്ടും ലക്ഷ്യം കണ്ടിട്ടില്ല. പ്രവാസികളെയും സംരംഭകരെയും പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഒരോ ദിവസവും കേള്‍ക്കുന്നത്. സര്‍ക്കാര്‍ പ്രവാസികള്‍ക്കു നല്കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആന്തൂരില്‍ പ്രവാസിയായ സാജന് പാറയില്‍ ആത്മഹത്യ ചെയ്ത സംഭവം. കുറ്റക്കാരെ സംരക്ഷിക്കാനാണ് ഇപ്പോഴും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ ദിവസവും ആത്മഹത്യ ചെയ്യുന്ന പ്രവാസി…
Read More