മ​ല​പ്പു​റ​ത്ത് അ​മ്മ​വീ​ട്ടി​ല്‍ വി​രു​ന്നു വ​ന്ന 16കാ​ര​നെ പീ​ഡി​പ്പി​ച്ച 52കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

മ​ല​പ്പു​റ​ത്ത് ഉ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്ക് വി​രു​ന്നു​വ​ന്ന പ​തി​നാ​റു​കാ​ര​നെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. കു​റു​വ പ​ഞ്ചാ​യ​ത്ത് സ​മൂ​സ​പ്പ​ടി​യി​ലെ കെ​കെ​ബി ഓ​ഡി​റ്റോ​റി​യം ഉ​ട​മ പ​ഴ​മ​ള്ളൂ​ര്‍ തെ​ക്കും​കു​ള​മ്പി​ലെ കൊ​ട്ടേ​ക്കാ​ര​ന്‍ അ​ബ്ദു​ല്‍ ബ​ഷീ​റി​നെ (52) ആ​ണ് കൊ​ള​ത്തൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ച്ച​താ​യി കു​ട്ടി മൊ​ഴി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ കേ​സെ​ടു​ത്തി​രു​ന്നു. ബെ​ഡ്‌​റൂ​മി​ല്‍​വെ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് മൊ​ഴി. തെ​ക്കും​കു​ള​മ്പി​ലെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ബ​ഷീ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More