തെരേസാമേയ്ക്ക് പണികൊടുത്തത് മലയാളികള്‍; നേരിയ വ്യത്യസത്തില്‍ ഫലം നിര്‍ണയിക്കപ്പെട്ട മണ്ഡലങ്ങളില്‍ നിര്‍ണായകമായത് മലയാളികളുടെ വോട്ടുകള്‍; ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടി വിജയിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്തത് മലയാളികളോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. തേരേസാ മേ മന്ത്രി സഭയിലെ 9 മന്ത്രിമാരാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. നേരിയ വ്യത്യസത്തില്‍ ഫലം നിര്‍ണയിക്കപ്പെട്ടത് 20 മണ്ഡലങ്ങളിലാണ്.  ഈ മണ്ഡലങ്ങളില്‍ പലതിലും നിര്‍ണായകമായ മലയാളി വോട്ടുകള്‍ അനുകൂലമാക്കാന്‍ കഴിയാഞ്ഞതാണ് തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത്. ലേബറിന്റെ ക്രൂ, ന്യൂകാസില്‍ ലിം, ടോറികളുടെ സൗത്താംപ്ടണ്‍, റിച്ച്മണ്ട്, സ്‌കോട്ടിഷ് പാര്‍ട്ടിയുടെ ഗ്ലാസ്‌ഗോ സൗത്ത് വെസ്റ്റ്, ഗ്ലാസ്‌ഗോ ഈസ്റ്റ് അടക്കമുള്ള സീറ്റുകളിലും മലയാളി വോട്ടുകള്‍ നിര്‍ണ്ണായകമായി. ഇവിടെ വിജയം രണ്ടക്ക വോട്ടുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിയെന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ കീത്ത് വാസ് ഭൂരിപക്ഷമുയര്‍ത്തിയതും ശ്രദ്ധേയമായി. വിവാദങ്ങളിലൂടെ രാഷ്ട്രീയശ്രദ്ധ പിടിച്ചു പറ്റുന്ന ഇന്ത്യന്‍ശൈലി പിന്തുടരുന്ന ആളാണ് കീത്ത് വാസ്. കേരളത്തിലെ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ സോളാര്‍ വിവാദത്തില്‍ പേര് വന്നവര്‍…

Read More