ഖു​ശ്ബു കോ​ൺ​ഗ്ര​സി​ൽ നി​ന്നും രാ​ജി വ​ച്ചു;  കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് താ​ഴെ​ത്ത​ട്ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മില്ലെന്ന് പ്രതികരിച്ച് പുറത്തേക്ക്

  ചെ​ന്നൈ: ന​ടി​യും കോ​ണ്‍​ഗ്ര​സ് വ​ക്താ​വു​മാ​യ ഖു​ശ്ബു കോ​ണ്‍​ഗ്ര​സി​​ൽ നി​ന്നും രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്ക് കൈ​മാ​റി. ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഖു​ശ്ബു​വി​ന്‍റെ ന​ട​പ​ടി. ഖു​ശ്ബു ഡ​ൽ​ഹി​യി​ൽ ബി​ജെ​പി നേ​താ​ക്ക​ളെ ക​ണ്ടു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ഖു​ശ്ബു​വി​നെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യി​രു​ന്നു. ന​ടി തി​ങ്ക​ളാ​ഴ്ച ബി​ജെ​പി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കു​മെ​ന്ന്ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത​തി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് താ​ഴെ​ത്ത​ട്ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഖു​ശ്ബു പ്ര​തി​ക​രി​ച്ചു.

Read More

ആ സമയത്ത് എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു ! ആ ഓര്‍മകള്‍ എന്നെ ഇന്നും ഭയപ്പെടുത്തുന്നു; താന്‍ കടന്നുപോയ ആ കറുത്ത കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബു…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ശേഷം വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയ അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ഖുശ്ബുവാണ് താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ഖുശ്ബുവിന്റെ കുറിപ്പ് ഇങ്ങനെ… ” ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവയെക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ശക്ത. ഞാന്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിച്ചവരേക്കാള്‍ ശക്ത. ഒരു കാലഘട്ടത്തില്‍ എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. കരകയറുമെന്ന തോന്നലേ ഉണ്ടായില്ല.എന്നെ ഏറെ ഭയപ്പെടുത്തിയ…

Read More