തൃശൂർ: തൃശൂരിന് ഓണസമ്മാനമായി കുതിരാനിലെ ഒന്നാം തുരങ്കം ലഭിച്ചെങ്കിൽ ക്രിസ്മസ് സമ്മാനമായി രണ്ടാം തുരങ്കം തുറന്നുകൊടുക്കും. തൃശൂർ – പാലക്കാട് ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കുതിരാനിലെ ഇരട്ട തുരങ്ക പാതകളിൽ രണ്ടാമത്തേത് ഡിസംബറിൽ തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഒന്നാം തുരങ്കം തുറന്നുകൊടുത്തത്. കുതിരാനിലെ രണ്ടാമത്തെ തുരങ്കം ഡിസംബറിൽ തുറക്കുമെന്ന് നിർമാണ കരാർ കന്പനിയായ കെഎം സി വ്യക്തമാക്കി. 70 ശതമാനം പണി പൂർത്തിയായതായി കെഎംസി വക്താവ് അജിത് അറിയിച്ചു. രണ്ടാം തുരങ്കം തുറന്നാൽ ടോൾ പിരിവ് തുടങ്ങുമെന്നും കരാർ കന്പനി അറിയിച്ചു. ഡിസംബറിൽ രണ്ടാം തുരങ്കം തുറന്നു കൊടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. നിലവിൽ കോണ്‍ക്രീറ്റിംഗ് അടക്കമുള്ള ജോലികളാണ് രണ്ടാം തുരങ്കത്തിൽ നടക്കുന്നത്.
Read MoreTag: KUTHIRAN TUNNEL
കുതിരാൻ തുരങ്കയാത്രാ ദൃശ്യങ്ങൾ വൈറലാകുന്നു; കണ്ടവർ ഓർമ്മപ്പെടുത്തിയ ഒരു വാചകം കൂടി വൈറാലാകുന്നു…
സ്വന്തം ലേഖകൻതൃശൂർ: ഗതാഗതത്തിനു തുറന്നുകൊടുത്ത കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്രാദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിരവധിപേരാണ് തങ്ങൾ തുരങ്കപ്പാതയിലൂടെ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും യൂട്യൂബിലും ഇതിനകം പോസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രികാല യാത്രയുടെ ഭംഗി പല ദൃശ്യങ്ങളിലും വ്യക്തമാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാര പ്രിയർ കുതിരാൻ തുരങ്കം സന്ദർശിക്കാൻ എത്തുന്നുണ്ട്. പല പ്രമുഖ ട്രാവൽ ബ്ലോഗുകളും തുരങ്കത്തെക്കുറിച്ച് മനോഹരമായ ദൃശ്യങ്ങൾ സഹിതം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ടണൽ പാതയിലൂടെയുള്ള യാത്രയുടെ സെൽഫി എടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുന്നവരും ഏറെ. ടോൾപിരിവ് ആരംഭിക്കും മുന്‍പ് കുതിരാൻ തുരങ്കപ്പാത വേഗം കണ്ടോളൂ എന്നു സോഷ്യൽ മീഡിയയിൽ ഓർമപ്പെടുത്തുന്നവരും കുറവല്ല. ഓണക്കാലത്തു തൃശൂരിലേക്ക് എത്തുന്നവരുടെ സന്ദർശന സ്ഥലങ്ങളിൽ ഇനി കുതിരാൻ തുരങ്കപ്പാതയും ഒഴിച്ചുകൂടാനാവാത്ത സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.നു
Read Moreവിവാഹം നടക്കുന്നത് വെറും അഞ്ചു കിലോമീറ്റര്‍ അകലെ ! എന്നാല്‍ സദ്യയുമായി വാന്‍ കറങ്ങിയത് 68 കിലോമീറ്റര്‍; ഒരു കുതിരാന്‍ അപാരത…
അഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള വിവാഹവീട്ടില്‍ സദ്യയെത്തിക്കാന്‍ കേറ്ററിംഗ് കമ്പനിയുടെ വാനിന് കറങ്ങേണ്ടി വന്നത് 68 കിലോമീറ്റര്‍. കുതിരാനിലെ കുരുക്കുമൂലം ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചതാണ് വിവാഹപ്പാര്‍ട്ടിക്കും കേറ്ററിംഗുകാര്ക്കും തലവേദനയായത്. അര കിലോമീറ്റര്‍ ദൂരം മാത്രമുള്ള സ്ഥലത്തെത്താന്‍ അഞ്ചു മണിക്കൂറാണ് സദ്യയുമായി എത്തിയ വാഹനത്തിന് കറങ്ങേണ്ടിവന്നത്. വാണിയമ്പാറ പ്ലാക്കോട് സ്വദേശിയുടെ വിവാഹത്തിനാണ് കുതിരാന്‍ പണി കൊടുത്തത്. വിവാഹം കഴിഞ്ഞു മൂന്നു മണിക്കൂര്‍ കാത്തിരുന്നിട്ടും വാന്‍ എത്താതായപ്പോള്‍ വീട്ടുകാരും ബന്ധുക്കളും ആശങ്കയിലായെങ്കിലും ഒരു മണിയോടെ സദ്യ എത്തുകയായിരുന്നു. പാണഞ്ചേരിയിലെ പവിത്രം കേറ്ററിംഗ് യൂണിറ്റിനെയാണ് സദ്യയുടെ ചുമതല ഏല്‍പ്പിച്ചത്. മുഹൂര്‍ത്തം രാവിലെ 9നു ശേഷമാണെന്നതിനാല്‍ 10നു ഭക്ഷണം എത്തിക്കാമെന്നാണ് ഏറ്റത്. 11 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ അരമണിക്കൂര്‍ മതിയെങ്കിലും കുരുക്ക് ഉണ്ടെന്നറിഞ്ഞതോടെ രാവിലെ 8നു തന്നെ ഭക്ഷണവുമായി പുറപ്പെട്ടു. വിവാഹ വീട്ടില്‍ നിന്ന് 5 കിലോമീറ്ററകലെ വഴുക്കുംപാറയില്‍ വരെ വാന്‍ എത്തിയെങ്കിലും…
Read Moreവിവരാവകാശ നിയം ഉപകരിച്ചു; കുതിരാൻ തുരങ്ക നിർമാണ പണി പൂർത്തിയാക്കാൻ വനഭൂമി വിട്ടുകൊടുക്കാൻ ശിപാർശ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന്റെ പണി പൂർത്തിയാക്കാൻ 1.4318 ഹെക്ടർ വനഭൂമി നിബന്ധകളോടെ വിട്ടുകൊടുക്കാൻ സംസ്ഥാന വനംവകുപ്പ് ശിപാർശ ചെയ്തു. കേരളത്തിലെ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് കേന്ദ്ര സർക്കാരിന്റെ ബംഗളൂരുവിലെ മിനിസ്ട്രി ഓഫ് എൻവയൺമെന്റൽ ഫോറസ്റ്റ് ക്ലൈമറ്റ് ചേയ്ഞ്ച് റീജണൽ ഓഫീസർക്കാണു ശിപാർശ നൽകിയത്. കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനാണ് ഈ മറുപടി ലഭിച്ചത്. വിട്ടുകൊടുക്കുന്ന വനഭൂമിയിൽ 0.9984 ഹെക്ടർ പീച്ചി വൈൽഡ് ലൈഫിലും 0.433 ഹെക്ടർ തൃശൂർ ഫോറസ്റ്റ് റേഞ്ചിലുമാണുളളത്. 306 മരങ്ങളാണ് മുറിച്ചുമാറ്റേണ്ടത്. വനഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തരുത്, ഏറ്റെടുക്കുന്ന ഭൂമിക്ക് അതിരിടണം. ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരസംഖ്യ ദേശീയപാത അഥോറിറ്റി കെട്ടിവയ്ക്കണം എന്നിവയടക്കമുളള 16 നിബന്ധനകൾ പ്രകാരമാണ് ഭൂമി വിട്ടുകൊടുക്കുാൻ ശിപാർശ ചെയ്തത്.…
Read Moreഭൂഗർഭ കേബിൾ സ്ഥാപിക്കൽ; ഭാഗിക ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാനിൽ 28നും 29നും മോക്ഡ്രിൽ
തൃശൂർ: പവർഗ്രിഡ് കോർപറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ 28, 29 ദിവസങ്ങളിൽ നടക്കും. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലക്കാടു ഭാഗത്തുനിന്നു തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഉണ്ടാവില്ല. തൃശൂർ ഭാഗത്തുനിന്നു പാലക്കാട്ടേക്കു പോകുന്നവയ്ക്കാണ് നിയന്ത്രണം. എൽപിജി ടാങ്കറുകൾ, എമർജൻസി വാഹനങ്ങൾ, കെഎസ്ആർടിസി-സ്വകാര്യ ബസുകൾ ഒഴികെയുള്ള ഹെവി വാഹനങ്ങളും മൾട്ടി ആക്സിൽ വാഹനങ്ങളും രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ കുതിരാൻവഴി പോകാൻ അനുവദിക്കില്ല. ആംബുലൻസ്, അടിയന്തര വാഹനങ്ങൾ എന്നിവയ്ക്കു തടസമില്ലാത്ത സർവീസ് ഒരുക്കും. പാസഞ്ചർ കാറുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ ഈ സമയപരിധിയിൽ കുതിരാൻപാത ഒഴിവാക്കി മണ്ണുത്തി-ചേലക്കര-പഴയന്നൂർ-ആലത്തൂർ റൂട്ടിലൂടെ പോകേണ്ടതാണെന്ന് അധികൃതർ നിർദേശിച്ചു. എറണാകുളം, തൃശൂർ ഭാഗങ്ങളിൽനിന്നു പുറപ്പെടുന്ന ട്രെയിലറുകളും…
Read Moreഎൻഎച്ച്എഐയുടെ അന്ത്യശാസനം; കുതിരാൻ തുരങ്ക നിർമാണം പത്തിനകം തുടങ്ങിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും
തൃശൂർ: കുതിരാൻ തുരങ്ക നിർമാണ പ്രവർത്തികൾ പത്തിനകം പുനരാരംഭിക്കാൻ കരാർ കന്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ കരാർ കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. എന്നാൽ നേരത്തെയുള്ള ബാധ്യതകൾ തീർക്കാതെ നിർമാണപ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് കരാർ കന്പനി. പതിനാല് മാസം മുന്‍പാണ് സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ നിർത്തിവച്ചത്. പ്രളയത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലും തുരങ്ക നിർമാണ പ്രവർത്തികൾക്ക തിരിച്ചടിയായി. തുരങ്കനിർമാണത്തിനായി കൂടുതൽ വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പട്ട സാങ്കേതിക പ്രശനങ്ങളും ബാധിച്ചു. 2016 മേയ് 13 നാണ് തുരങ്ക നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 910 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ദേശീപാത നിർമാണ കന്പനി ഹൈദരാബാദിലെ പ്രഗതി ഗ്രൂപ്പിനാണ് തുരങ്ക നിർമാണത്തിന്റ ഉപകരാർ നൽകിയത്. ആദ്യതുരങ്കത്തിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായെങ്കിലും സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ തടസപ്പെട്ടു. ബാങ്കുകളുടെ കണ്‍സോർഷ്യം കരാർ കന്പനിക്ക് വായ്പ നൽകുന്നത്…
Read Moreകുരുക്കഴിക്കാൻ കുതിരാൻ തുരങ്കം തുറക്കുമോ ? പ്രതിക്കൂട്ടിലായി സംസ്ഥാന സർക്കാർ
തൃശൂർ: കുതിരാനിൽ റോഡിന്റെ ടാറിംഗ് പണി പൂർത്തിയായാലും കുരുക്ക് പുർണമായും ഇല്ലാതാകണമെങ്കിൽ തുരങ്കം തുറക്കാതെ കഴിയില്ലെന്നതാണ് യഥാർഥ വസ്തുത. ഒരു തുരങ്കത്തിന്റെ നിർമാണം പൂർത്തായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അതിനുള്ള അനുമതി നൽകാൻ മുഖ്യമന്ത്രിയും വനം വകുപ്പും തയ്യാറായിട്ടില്ലെന്നതാണ് ഏറെ പ്രതിഷേധം ഉയർത്തുന്നത്. ആരുവരി പാതയുടെ നിർമാണത്തിന്റെ ചുമതല മുഴുവൻ കേന്ദ്ര സർക്കാരിനാണെന്നു പറഞ്ഞ് രക്ഷപെടാനുള്ള സർക്കാരിന്റെയും ജനപ്രതിനിധിയുടെയും വാദത്തിന് തിരിച്ചടിയായിരിക്കയാണിപ്പോൾ. കുതിരാൻ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഒളിച്ചുകളി പരസ്യമാക്കി ടി.എൻ.പ്രതാപൻ എംപി രംഗത്തെത്തിയതോടെ ജനരോഷം സംസ്ഥാന സർക്കാരിനെതിരെയും തിരിഞ്ഞിരിക്കയാണിപ്പോൾ. ഇപ്പോഴും മണിക്കൂറുകളോളം് കുരുക്കിൽ കിടന്നാണ് ആളുകൾ പാലക്കാട് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. കുതിരാനിൽ ഒരു തുരങ്കം തുറന്നുകൊടുക്കുന്നതിന് ആവശ്യമായ വനഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് ടി.എൻ പ്രതാപൻ എംപി കുറ്റപ്പെടുത്തി. കുതിരാനിലെ ഒരു തുരങ്കം തുറക്കാതെ ദേശീയപാതയിലെ ഗതാഗതപ്രശ്നം പരിഹരിക്കാനാവില്ല. ഈ…
Read Moreഅപേക്ഷകളിൽ നടപടിയില്ലാതെ സർക്കാർ ;കുതിരാനിലെ തുരങ്കപ്പാത തുറക്കാം, റോഡ് നന്നാക്കിയെന്നു കരാറുകാർ
സ്വന്തം ലേഖകൻ തൃശൂർ: മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയിൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താറുണ്ടെന്ന അവകാശവാദവുമായി കരാർ കന്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. തകർന്ന റോഡിൽ ടാറിട്ടു ശോച്യാവസ്ഥ പരിഹരിക്കണമെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജിയിലാണ് കരാർ കന്പനി ഈ അവകാശവാദം ഉന്നയിച്ചത്. നിലവിലുളള റോഡിന്റെ പ്രതലത്തിനു താങ്ങാവുന്നതിലേറെ ഭാരമേറിയ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാലാണ് റോഡിനു തകരാർ സംഭവിക്കുന്നതെന്നും കരാർ കന്പനി കോടതിയെ അറിയിച്ചു. ഒരാഴ്ച മഴയില്ലെങ്കിലേ അറ്റകുറ്റപ്പണി നടത്താനാവൂ. കഴിഞ്ഞ രണ്ടുവർഷത്തിൽ മഴയില്ലാതെ അറ്റകുറ്റപ്പണി നടത്താവുന്ന വളരെ കുറച്ചു ദിവസമേ ലഭിച്ചുള്ളൂ. ഇക്കൊല്ലം മഴക്കാലത്തടക്കം അറ്റകുറ്റപ്പണികൾ നടത്തി. പണികൾ നടത്തിയതിനു ചെലവാക്കിയ തുകയുടെ കണക്കും കരാർ കന്പനി ഹാജരാക്കിയിട്ടുണ്ട്. റോഡ് ഗതാഗതയോഗ്യമാക്കി നിർത്തുവാനുള്ള എല്ലാ ശ്രമങ്ങളം നടത്തിയിട്ടുണ്ടെന്നും കന്പനി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഇടതുടണലിലൂടെ വാഹനം…
Read Moreകുതിരാൻ കുരുക്ക് ; നവംബർ ഒന്നു മുതൽ ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഉടമകൾ
വടക്കഞ്ചേരി: വാഹനങ്ങൾ ഓടിക്കാനാകാത്തവിധം കുതിരാനിലും മറ്റും റോഡ് പൂർണമായും തകർന്ന സാഹചര്യത്തിൽ നവംബർ ഒന്നുമുതൽ കുതിരാൻ വഴിയുള്ള തൃശൂർ – പാലക്കാട് റൂട്ടിലെ മുഴുവൻ ബസുകളും സർവീസ് നിർത്തിവയ്ക്കാൻ ഇന്നലെ ചേർന്ന ബസുടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. തൃശൂർ- പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ തുടങ്ങിയ റൂട്ടുകളിലെ ഇരുന്നൂറോളം സ്വകാര്യ ബസുകളാണ് അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്. നാഷണൽ ഹൈവേ ഉൾപ്പെടെയുള്ള അധികൃതരുടെ അനാസ്ഥ മൂലം ഒന്നര പതിറ്റാണ്ടായി വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാത ഗതാഗതയോഗ്യമല്ല. കുഴികൾ നിറഞ്ഞു വാഹനങ്ങൾ ഓട്ടം നിർത്തുന്പോൾ തട്ടിക്കൂട്ട് ഓട്ടയടയ്ക്കൽ നടത്തുന്ന സ്ഥിതിവിശേഷമാണ് തുടരുന്നത്. ഇതു വാഹനക്കുരുക്കിനും അപകടങ്ങൾക്കും വാഹനങ്ങളുടെ കേടുപാടുകൾക്കും വഴിവ യ്ക്കുകയാണ്. ഇതു മൂലം വലിയ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. കുതിരാനിൽ മണിക്കൂറുകളോളം നീളുന്ന വാഹനക്കുരുക്ക് ഉണ്ടാകുന്പോൾ ബസുകൾ സൈഡിലൂടെ കയറിപ്പോകും. എന്നാൽ ഇതിനു വലിയ തുകയാണ് പിഴയായി…
Read More240 തൊഴിലാളികള്‍ രാപ്പകല്‍ പണിയെടുത്തു; പൂര്ത്തിയാക്കിയതിനെടുത്തത് വെറും 130 ദിവസങ്ങള്‍; കുതിരാനിലെ ഇരട്ടത്തുരങ്കത്തിനു പിന്നിലെ കഥ കഠിനാധ്വാനത്തിന്റേത്…
തൃശ്ശൂര്‍: ഗതാഗതമേഖലയില്‍ കേരളത്തിന്റെ തൊപ്പിയിലെ പൊന്‍ തുവലാണ് കുതിരാനിലെ ഇരട്ടത്തുരങ്കം. തുരങ്കത്തിന്റെ നിര്‍മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ദേശീയപാതയില്‍ 544ല്‍ വടക്കാഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള തുരങ്കത്തിന്റെ ദൈര്‍ഘ്യം ഒരു കിലോമീറ്ററോളമാണ്. മല തുരന്ന് നിര്‍മ്മിക്കുന്ന പാലത്തിന്റെ അവസാന ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. ഇപ്പോഴത്തെ വേഗതയില്‍ നിര്‍മ്മാണം പുരോഗമിച്ചാല്‍ 2018 ആദ്യത്തോടെ തുരങ്കം ഗതാഗതത്തിന് അനുയോജ്യമാകുമെന്നാണ് കരുതുന്നത്. മാസ്റ്റര്‍ പഌന്‍ പ്രകാരം 920 മീറ്ററാണ് ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ നീളം. തൃശൂര്‍-പാലക്കാട് റോഡില്‍ എന്നും കുരുക്കായിരുന്ന കുതിരാന്‍ കയറ്റം കയറാതെ തൃശ്ശൂര്‍പാലക്കാട് റോഡില്‍ എന്നും കുരുക്കായിരുന്ന കുതിരാന്‍കയറ്റം കയറാതെ അനായാസം സഞ്ചരിക്കാന്‍ അവസരം ഒരുക്കുന്നതാണ് ഈ തുരങ്കം. വീതി കണക്കാക്കിയാല്‍ ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ തുരങ്കങ്ങള്‍ ആവും ഇത്. പൂര്‍ണമായും യാത്രാസജ്ജമാകാന്‍ ഇനി ഏതാനും മാസങ്ങള്‍ കൂടി മതിയാകും. പാലക്കാടു നിന്ന് വരുമ്പോള്‍ ഇടതുവശത്തുള്ള തുരങ്കത്തിലൂടെ ഓഗസ്റ്റില്‍ വണ്ടിയോടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തേതില്‍…
Read More