മങ്കൊമ്പ്: സൗജന്യ ഓണക്കിറ്റുകളുടെ വിതരണമടക്കം ഉപേക്ഷിച്ചതിനുപിന്നാലെ റേഷൻകടകളിൽ അവശ്യവസ്തുക്കളുമെത്തുന്നില്ലെന്നു പരാതി. ഓണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും വിതരണം ചെയ്യേണ്ട സാധനങ്ങൾ ഇതുവരെയും റേഷൻ കടകളിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് ചില്ലറ റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നത്. ഓണം പ്രമാണിച്ചു നീല, വെള്ള കാർഡുടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരിയും ആട്ടയുമടക്കം താലൂക്കിലെ 60 ശതമാനം കടകളിലും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല. റേഷൻ കടകൾക്കു സാധനങ്ങളെത്തിക്കേണ്ട ഡോർ ഡെലിവറി സമ്പ്രദായത്തിലെ അപാകതകളാണ് സാധനങ്ങളെത്താൻ വൈകുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. പുതിയ കരാറുകാരാണ് ഡോർ ഡെലിവറി സേവനത്തിനായി കരാർ എടുത്തിട്ടുള്ളത്. സാധനങ്ങളെത്തിക്കുന്നതിൽ ഇവർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിലവിലെ സ്ഥിതി തുടരുന്നത് ഓണക്കാലത്തു കൂടുതൽ ബുദ്ധമുട്ടുകളുണ്ടാക്കുമെന്ന് ഇവർ പറയുന്നു. മാസാവസാനം ഓണത്തിനുശേഷം റേഷൻ കടകൾ അവധിയായതിനാൽ, ഈ മാസത്തെ റേഷൻ വാങ്ങാൻ കാർഡുടമകൾക്ക് ഇനിയും വെറും 10 ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് വ്യാപാരികളും…
Read MoreTag: kuttanadu
കുട്ടനാട് താഴുന്നുവെന്ന പ്രചാരണം; അനാവശ്യ ഭീതിപരത്തി പലായനത്തിനു കളമൊരുക്കുന്നത് ചില ലോബികൾ; കുട്ടനാട്ടുകാർക്കും ചിലത് പറയാനുണ്ട്…
മങ്കൊമ്പ്: കുട്ടനാട് താഴുന്നുവെന്ന അനാവശ്യ ഭീതിപരത്തി പലായനത്തിനു കളമൊരുക്കി മുതലെടുപ്പു നടത്താന്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയമുള്ളതിനാൽ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമാകുന്നു. ജനവാസകേന്ദ്രങ്ങളില്‍ വെള്ളക്കെട്ടു ദുരിതങ്ങള്‍ ദുസഹമാകുന്നതാണ് കുട്ടനാടു താഴുന്നു എന്ന പ്രതീതി സൃഷ്ടിക്കാനിടയാക്കുന്നത്. അനാവശ്യ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും, മികച്ച പ്രാദേശിക ആസൂത്രണത്തിലൂടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു വിവേകപൂര്‍വം പദ്ധതികള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയുണ്ടായാല്‍ ദുരിതങ്ങളെയെല്ലാം മറികടക്കാനാകുമെന്നും കുട്ടനാട്ടുകാർ കരുതുന്നു. ബണ്ടുകള്‍ വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തുക എന്നതാണു ഭൂമിതാഴുന്നതിനുള്ള പരിഹാരമെന്നാണ് ഇതെക്കുറിച്ചു പഠനം നടത്തിയ അന്താരാഷ്ട്ര കായല്‍കൃഷി ഗവേഷണകേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ഓരോ പാടശേഖരപ്രദേശത്തെയും ഓരോ ക്ലസ്റ്ററായി പരിഗണിച്ചു ബണ്ടുകള്‍ ബലപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം അനേകനാളുകളായി കുട്ടനാട്ടുകാര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. സ്വാമിനാഥന് കമ്മീഷന് റിപ്പോര്‍ട്ടിലും ഇത്തരം ശിപാര്‍ശകള്‍ ഉണ്ടായിരുന്നെങ്കിലും ജനവാസകേന്ദ്രങ്ങളിലെ പാടശേഖരങ്ങള്‍ പലതും അവഗണിക്കപ്പെട്ടതായാണ് നാട്ടുകാരുടെ പരാതി. ശൃംഖലയായി കിടക്കുന്ന പാടശേഖരങ്ങള്‍ക്കുള്ളിലൂടെയാണ് കുട്ടനാട്ടിലെ ഒട്ടുമിക്ക…
Read Moreകുട്ടനാട്ടില്‍ കൂട്ടരാജി ! ഇതുവരെ സിപിഎം വിട്ടത് 250 പേര്; അടിമുടി അഴിമതിയെന്ന് ആരോപണം…
ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി തുടരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും രാജിക്കത്ത് സമര്‍പ്പിച്ചു. ഏരിയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് കൂട്ടരാജിയില്‍ കലാശിച്ചത്. ഒരുമാസത്തിനിടെ കുട്ടനാട്ടില്‍ നിന്ന് 250ല്‍ ഏറെപ്പരാണ് പാര്‍ട്ടി വിട്ടത്. കാവാലം ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് 50പേര് നേരത്തെ രാജിക്കത്ത് നല്‍കിയിരുന്നു. വെളിയനാട്ടില്‍ ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ 30പേരാണ് രാജിക്കത്ത് നല്‍കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ നാളെ കുട്ടനാട്ടില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും. കഴിഞ്ഞ സമ്മേളനകാലത്താണ് കുട്ടനാട്ടിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പമ്പ് സെറ്റ് നല്കിയപ്പോള് പാര്‍ട്ടിയിലെ ഒരു വിഭാഗം കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സിഡിഎസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, കുമരങ്കരി സഹകരണ ബാങ്ക്…
Read Moreകുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു ! താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്…
കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.…
Read Moreതിരിച്ചറിയില്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം ! എടുക്കാത്ത വായ്പയുടെ പേരില്‍ ജപ്തി നോട്ടീസ് കിട്ടിയത് 250 പേര്‍ക്ക്; പിന്നില്‍ കളിച്ചത് പ്രമുഖ അഭിഭാഷകന്
ആലപ്പുഴ: തിരിച്ചറിയല്‍ രേഖയുപയോഗിച്ച കുട്ടനാട്ടില്‍ വന്‍തട്ടിപ്പ് നടന്നതായി വിവരം. ബാങ്കില്‍ നിന്ന് ഒരു രൂപ പോലും വായ്പയെടുക്കാത്തവരാണ് ജപ്തി നോട്ടീസ് കിട്ടിയവരില്‍ പലരും. ആറുലക്ഷം രൂപ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചാണ് കാവാലത്ത് കടത്തുജോലി ചെയ്യുന്ന ഷാജിക്ക് കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. മൂന്ന് വര്‍ഷം മുമ്പ് 83000 രൂപ വായ്പയെടുത്തെന്നാണ് ജപ്തി നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഒരു രൂപപോലും വായ്പയെടുത്തിട്ടില്ലെന്നാണ് ഇയാള്‍ ആണയിട്ടു പറയുന്നത്. നെല്‍ കര്‍ഷക ജോയന്റ് ലയബലിറ്റി ഗ്രൂപ്പില്‍ അംഗമായ ജോസഫ് ആന്റണി, വാസുദേവന്‍ എന്നിവര്‍ ഉള്‍പ്പെടെ അനേകര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. വായ്പയെടുത്ത അഞ്ചു ലക്ഷം രൂപയില്‍ ഒരു രൂപപോലും ഇവര്‍ അറിഞ്ഞിട്ടു പോലുമില്ലെന്ന് മാത്രം. കേസിന്റെ കാര്യത്തിനായി അഭിഭാഷകന് നല്കിയ തിരിച്ചറിയല്‍ രേഖ വരെ വായ്പ എടുക്കാനായി അഭിഭാഷകന് ഉപയോഗിച്ചു. തട്ടിപ്പിന് ഇരയായവരില്‍ ഒരാള്‍ ഹൗസ് ബോട്ട് കത്തി നശിച്ച മകന്റെ കേസിന്റെ…
Read More