കുവൈത്ത് സിറ്റി: കുവൈറ്റില്‍ വിസാ നിയമലംഘകരായ 66 പേര് കൂടി അറസ്റ്റില്‍. ജനറല്‍ അഡ്മിനിസ്ട്രഷന് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് താമസ, തൊഴില്‍ നിയമലംഘകരായ ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, അല്‍ ഖുറൈന്‍, ജബ്രിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. തുടര്‍ നിയമനടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കഴിഞ്ഞ ദിവസം നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.
Read MoreTag: kuwait
പ്രമുഖ നടി കുവൈറ്റില്‍ അറസ്റ്റില്‍ ! ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്…
പ്രമുഖ നടി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. ഇവര്‍ക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെന്ന് അധികൃതര്‍ അറിയിച്ചതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്രശസ്തയായ നടിയെ അറസ്റ്റ് ചെയ്തെന്ന് മാത്രമേ അധികൃതര്‍ അറിയിച്ചിട്ടുള്ളൂ. ഇതാരാണെന്നോ കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. നടി വിദേശത്തുനിന്നാണ് എത്തിയത്. പാസ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ നടിയുടെ പേരില്‍ കുവൈറ്റ് പബ്ലിക്ക് പ്രോസിക്യൂഷന് വാറണ്ട് പുറപ്പെടുവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം നടി മദ്യലഹരിയിലായിരുന്നെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Moreഇബടെ വാടാ ഹമുക്കേ ! ഓടിപ്പോകാന്‍ നോക്കിയ സിംഹത്തെ വാരിയെടുത്ത് യുവതി; വീഡിയോ വൈറല്‍…
കുവൈറ്റിലെ നിരത്തിലൂടെ പിടിവിട്ട് ഓടാന്‍ ശ്രമിച്ച സിംഹത്തെ കൈയ്യില്‍ വാരിയെടുത്ത് നീങ്ങുന്ന യുവതിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടിനുള്ളില്‍ നിന്നും പുറത്തു ചാടിയ വളര്‍ത്തു സിംഹമാണ് പ്രദേശത്ത് ഭീതിവിതച്ചത്. സബാഹിയ പ്രദേശത്താണ് സംഭവം. സിംഹത്തിന്റെ ഉടമയായ യുവതി തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ജനവാസകേന്ദ്രത്തില്‍ നിന്നും സിംഹത്തെ പിടികൂടിയത്. യുവതിയുടെ കൈയില്‍ നിന്ന് സിംഹം കുതറിയോടാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. യുവതിയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ് സിംഹമെന്ന് പൊലീസ് വ്യക്തമാക്കി. വന്യമൃഗങ്ങളെ വളര്‍ത്തുന്നത് കുവൈറ്റില്‍ കുറ്റകരമാണ്. എങ്കിലും അനധികൃതമായി സിംഹം, കടുവ, ചീറ്റ എന്നിവയെ വളര്‍ത്തുന്നവര്‍ ഏറെയാണ്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് നിരത്തിലിറങ്ങിയ സിംഹത്തെ മയക്കുവെടിവച്ച് പിടിച്ച് മൃഗശാല അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
Read Moreമലയാളി ഡാ ! വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത മലയാളി യുവാവ് കുവൈറ്റില്‍ അറസ്റ്റില്‍…
വ്യാജ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നിരവധി ആളുകള്‍ക്ക് നല്കിയ മലയാളി ലാബ് ടെക്നീഷ്യന് കുവൈറ്റില്‍ അറസ്റ്റില്‍. രഹസ്യാന്വേഷണത്തെ തുടര്‍ന്നാണ് ടെക്നീഷ്യനെ അറസ്റ്റ് ചെയ്തത്. കോവിഡ് നെഗറ്റീവാണെന്ന് കാണിക്കുന്ന വ്യാജ പിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ മറ്റുള്ളവര്‍ക്ക് തയ്യാറാക്കി നല്‍കിയത്. ഫര്‍വാനിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 60 പേര്‍ക്ക് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ സിവില്‍ ഐഡി നമ്പര്‍ മാത്രം നല്കിയാല് മതി. സര്‍ട്ടിഫിക്കറ്റിനായി സ്വന്തം സ്രവം ശേഖരിച്ച് പരിശോധനാവിധേയമാക്കി ആവശ്യക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
Read Moreപ്രവാസികള്‍ക്ക് കുവൈറ്റിലും രക്ഷയില്ല; വിദേശ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയവും മുനിസിപ്പാലിറ്റിയും തയ്യാറെടുക്കുന്നു
കുവൈറ്റ് : സൗദി അറേബ്യയ്ക്കു പിന്നാലെ കുവൈറ്റിലും സ്വദേശിവല്‍ക്കരണം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഭാഗമായി 30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചു വിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ജോലിയില്‍ നിയമപരമായ കാലാവധി പൂര്‍ത്തിയാക്കിയ ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 140 ജീവനക്കാരുടെ പേരുവിവരങ്ങള്‍ തയ്യാറാക്കിയെന്നും വ്ിവരമുണ്ട്. കുവൈറ്റിന്റെ നീക്കത്തെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ ആശങ്കയിലാണ്. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഇനിയുള്ള നിയമനങ്ങളിലും വിദേശികളെ പരിഗണിക്കില്ലെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. നിലവിലുള്ളവരില്‍ ആവശ്യത്തിന് യോഗ്യത ഇല്ലാത്തവരെയും അധികമുള്ളവരെയും ഉടന്‍ പിരിച്ചുവിട്ടേക്കും. ഇതോടൊപ്പം നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അത് പുതുക്കി നല്‍കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. പിരിച്ചു വിടലിന് മുന്നോടിയായി ബോണസുകള്‍, അലവന്‍സുകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ആവശ്യത്തിലേറ പ്രവാസി തൊഴിലാളികളാണ് മുന്‍സിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. വളരെയധികം മലയാളികള്‍ക്കു തിരിച്ചടിയാവുന്നതാണ് കുവൈറ്റ് ഗവണ്മെന്റിന്റെ ഈ തീരുമാനം.
Read More