വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ പരിഹാസവുമായി ജോയ് മാത്യു. സേവനത്തിന് നികുതി ഈടാക്കുകയെന്നത് എന്തൊരു അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കുട്ടി മേല്‍പ്പറഞ്ഞ നികുതികള്‍ അടയ്ക്കാന്‍ തയ്യാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള് വിപ്ലവകാരികളെ നാണം കെടുത്തുന്ന കുഴല്‍നാടന്റെ തന്ത്രത്തില്‍ വിപ്ലവകാരികള്‍ വീണുപോകരുതെന്നും അയാള്‍ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാളെന്നും ജോയ് മാത്യു കുറിച്ചു. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്… ‘സേവനത്തിനു നികുതി ഈടാക്കുക ‘ഹോ എന്തൊരു അസംബന്ധമാണത് !അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്മനസ്സിലാക്കാതെ പോയി. GST,IGST എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ…
Read More