സ്വന്തം ലേഖകൻതൃശൂർ: കുഴൽപ്പണക്കവർച്ചക്കേസിൽ അന്തർ സംസ്ഥാന ബന്ധങ്ങൾ ഉണ്ടെന്ന് പോലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾക്കു ബിജെപി ബന്ധമുണ്ടെന്ന പരാമർശംപോലും പോലീസിന്റെ റിപ്പോർട്ടിൽ ഇല്ല. പരാതിക്കാരനായ ധർമരാജൻ കടത്തിക്കൊണ്ടുവന്ന പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ബിജെപി നേതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇക്കാര്യം റിപ്പോർട്ടിൽ ഇല്ല. അന്വേഷണത്തിന്റെ ഭാഗമായി നടന്ന വിവര ശേഖരണത്തിന്റെ ഭാഗമായി പോലീസ് ബിജെപി നേതാവിനെയും വിളിപ്പിച്ചിരുന്നു. ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി പണം വായ്പയായി വാങ്ങിയതാണെന്നാണ് ഇദ്ദേഹം അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം. പരാതിയിലും എഫ്ഐആറിലും രേഖപ്പെടുത്തിയതിനേക്കാൾ തുക കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. 25 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടെന്നായിരുന്നു ധർമ്മരാജന്റെ പരാതി. എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ തുകയാണ്. എന്നാൽ മൂന്നരക്കോടി രൂപ കാറിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഇടപെടലുകൾ ഉണ്ടാകുമെന്ന് ആശങ്കയുള്ള പോലീസ് അന്വേഷണവും നടപടികളും…
Read MoreTag: kuzhalpanam
കൊടകര കുഴൽപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിപ്പകർപ്പ് പുറത്ത്; ‘കവർച്ച നടന്ന സ്ഥലത്ത്ആദ്യമെത്തിയത് ബിജെപി നേതാവ്
തൃശൂർ: കൊടകരയിൽ കവർച്ച നടന്നതിനുശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഡ്രൈവർ ഷംജീറിന്റെ മൊഴി. കൊടകരയിൽനിന്ന് തൃശൂരിലേക്ക് മടങ്ങിയത് സുജയ് സേനൻ കൊണ്ടുവന്ന കാറിലാണ്. പണം കൊടുത്തയച്ചത് സുനിൽ നായിക്കാണെന്നും ഷംജീറിന്റെ മൊഴിയില്‍ പറയുന്നു. കള്ളപ്പണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനെ ചോദ്യംചെയ്യും. വടക്കാഞ്ചേരിയിലെ ബിജെപി സ്ഥാനാർഥിയായിരുന്നു ഉല്ലാസ് ബാബു.തെരഞ്ഞെടുപ്പിനുശേഷം 50 ലക്ഷം രൂപ ഒരു സ്വകാര്യ ദേവസ്വത്തിന് ഉല്ലാസ് നൽകി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ പണവുമായി ധർമരാജനും ഉല്ലാസ് ബാബുവിനും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. അതേ സമയം പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹർജി നൽകും.
Read Moreപിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നു; കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ലെന്ന് കുമ്മനം
തിരുവനന്തപുരം: പിണറായി സർക്കാർ ബിജെപിക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ പാർട്ടിക്ക് യാതോരു ബന്ധവുമില്ല. ബിജെപിയെ തകർക്കാനാണ് പിണറായി അന്വേഷണസംഘത്തെ രൂപീകരിച്ചത്. കെ. സുരേന്ദ്രനെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നും കുമ്മനം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരജ്വാല നടന്നു. കള്ളക്കേസ് ചുമത്തി ബിജെപി നേതാക്കളെ സർക്കാർ വേട്ടയാടുന്നുവെന്നു ആരോപിച്ചാണ് പ്രതിഷേധ സമരം.
Read Moreകുഴൽപ്പണം: ഇഡിക്ക് റിപ്പോർട്ട് നൽകും; ധർമ്മരാജന് തടയിടാൻ പോലീസ്
തൃശൂർ: കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമ്മരാജൻ കൊണ്ടുവന്നത് ബിസിനസ് ആവശ്യത്തിനുള്ള പണം അല്ലെന്നും അത് ഹവാല പണം തന്നെയാണെന്നും കേസന്വേഷിക്കുന്ന പോലീസ് സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു റിപ്പോർട്ട് നൽകുമെന്ന് സൂചന. മൂന്നരക്കോടി രൂപ ബിസിനസ് ആവശ്യത്തിനുള്ള പണം ആയിരുന്നുവെന്നും അതിന്റെ രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്നും ധർമ്മരാജൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുവരെ പോലീസ് അന്വേഷിച്ച എല്ലാ കാര്യങ്ങളെയും തകിടംമറിക്കുന്നതാണ് ധർമരാജനെ പുതിയ നീക്കം. പോലീസ് ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെ വിശദമായ റിപ്പോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും. കഴിഞ്ഞദിവസം ഇഡി കേസിലെ പ്രാഥമിക വിവരങ്ങൾ പോലീസിൽനിന്നു ശേഖരിച്ചിരുന്നു.മേയ് ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു. മൂന്നരക്കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പോലീസ് അറിയിക്കും. ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും.പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോലീസിന്റെ നീക്കം. വിശദമായ എൻഫോഴ്സ്മെന്റ്…
Read Moreതെരഞ്ഞെടുപ്പില്‍ കുഴല്‍പ്പണം സര്‍വസാധാരണം; ബിജെപിക്കാര്‍ മണ്ടന്മാര് ആയതുകൊണ്ട്പോലീസ് പിടികൂടിയതെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: തെരഞ്ഞെടുപ്പില്‍ എല്ലാവരും കുഴൽപ്പണം കൊണ്ടുവരുമെന്നും ബിജെപിക്കാര്‍ മണ്ടന്മാര് ആയതുകൊണ്ടാണ് പോലീസ് പിടികൂടിയതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇത്തരത്തില്‍ കുഴല്‍പ്പണം കൊണ്ടുവരാറുണ്ട്. പിടിച്ചാല്‍ കുഴലും അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ഐഎന്‍എല്‍ മുഖ്യമന്ത്രിയെ പോലും കടത്തിവെട്ടിയാണ് അഭിപ്രായം പറയുന്നത്. മുസ്ലീം ലീഗിന് ഒപ്പം നില്ക്കുന്ന നിലപാടാണ് അവര്‍ക്ക്. മുഖ്യമന്ത്രി പോലും അഭിപ്രായം പറയും മുമ്പ് ഐഎന്‍എല്‍ രംഗത്തു വന്നത് ശരിയായില്ല. പിണറായി നല്കിയ ഔദാര്യമാണ് അവര്‍ക്കുള്ള മന്ത്രി സ്ഥാനം. സമ്പത്ത് വീതം വയ്ക്കുന്നതിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി സര്‍വകക്ഷിയോഗം വരെ വിളിക്കുന്നു. ഒന്നും കിട്ടാത്ത വിഭാഗം കേരളത്തില്‍ ഉണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Read Moreകൊടകര കുഴൽപ്പണക്കേസ്; പ്രത്യേക അന്വേഷണസംഘത്തിനകത്തും ഒറ്റുകാർ; റെയ്ഡ് വിവരം ചോർത്തിയ പോലീസുകാർക്കെതിരേ നടപടി
സ്വന്തം ലേഖകന്തൃശൂര്: കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനകത്തും ഒറ്റുകാരെന്ന് സൂചന. അന്വേഷണസംഘം കണ്ണൂരിലേക്ക് റെയ്ഡിന് പോകുന്ന വിവരം പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്ന് സംശയിക്കുന്ന രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയേറി. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.സംശയത്തിന്റെ നിഴലിലുള്ള പോലീസുദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും റെയ്ഡിന് പോകുന്ന വിവരം ആ ജില്ലകളിലെ പോലീസുകാരെ അന്വേഷണസംഘത്തിലെ രണ്ടുപേര്‍ നേരത്തെ അറിയിച്ചുവെന്നാണ് സൂചന. രണ്ടു ജില്ലകളിലും നടത്തിയ റെയ്ഡില്‍ ഒന്നും കണ്ടെത്താനോ ആരെയും പിടികൂടാനോ സാധിച്ചില്ല. വളരെ രഹസ്യമായി നടത്തിയ റെയ്ഡായിട്ടു പോലും പ്രതികള്‍ സമര്‍ഥമായി രക്ഷപ്പെട്ടതോടെയാണ് റെയ്ഡ് വിവരം ചോര്‍ന്നെന്ന സംശയമുണര്‍ന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റ് മനസിലായത്. ഇതിനു മുന്‍പും ഇത്തരത്തില്‍ ഒറ്റു നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥരെ സംഘത്തില്‍ നിന്നും മാറ്റി നടപടിയെടുക്കാനാണ് തീരുമാനം. …
Read Moreകൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും ചോദ്യംചെയ്യും; നേരത്തേ ഉൾപ്പെട്ട കേസുകളെക്കുറിച്ചും അന്വേഷണം
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ധർമരാജനെ വീണ്ടും വിശദമായി ചോദ്യംചെയ്യും. കവർച്ച നടന്ന ശേഷം ധർമരാജൻ ബിജെപിയിലെ ഉന്നത നേതാക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇയാളെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നത്. പണം നഷ്ടപ്പെട്ട ശേഷം ധർമ്മരാജൻ ഏഴോ എട്ടോ നേതാക്കളെ വിളിച്ചതായാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകനെയും ധർമ്മരാജൻ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പറയുന്നു. കോൾ ഡീറ്റെയിൽസ് പരിശോധിച്ചപ്പോൾ 24 സെക്കൻഡ് ധർമരാജൻ സുരേന്ദ്രന്റെ മകനുമായി സംസാരിച്ചു എന്ന് കണ്ടെത്തിയതായി സൂചനയുണ്ട് ധർമരാജന് സ്പിരിറ്റ് കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തുന്ന പുതിയ വിവരം. ഇയാൾക്കെതിരെ പന്നിയങ്കര,സുൽത്താൻ ബത്തേരി സ്റ്റേഷനുകളിൽ കേസുകളുമുണ്ട്. പന്നിയങ്കര കേസിൽ 70 ദിവസത്തോളം ജയിലിൽ കിടന്ന ധർമ്മരാജൻ ഹൈക്കോടതി ജാമ്യം അവനുവദിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. അറിയപ്പെടുന്ന ഒരു അബ്കാരി കൂടിയാണ് ഇയാൾ. കർണാടകയിലെ മദ്യ ലോബിയും ഖനി…
Read Moreകുഴൽപ്പണക്കേസ്; ആര്‍എസ്എസ് “വടിയെടുത്തു’ , ഒറ്റക്കെട്ടായി നേതാക്കള്‍; സംസ്ഥാന കാര്യാലയത്തില്‍ നിന്ന് കര്‍ശന നിര്‍ദേശം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ ഇടഞ്ഞു നില്ക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ താക്കീതുമായി ആര്‍എസ്എസ്. ബിജെപിയുടെ അടിത്തറയ്ക്ക് വരെ ക്ഷതമേറ്റ കൊടകര കുഴല്‍പ്പണ കേസിനെ ഗ്രൂപ്പും അഭിപ്രായ വ്യത്യാസവും മാറ്റിവച്ച് നേതാക്കളെല്ലാം ഒറ്റക്കെട്ടായി നേരിടണമെന്നാണ് ആര്‍എസ്എസ് നിര്‍ദേശം. തെരഞ്ഞെടുപ്പിലേറ്റ പരാജയവും മറ്റു കാര്യങ്ങളുമെല്ലാം പിന്നീട് വിശദമായി ചര്‍ച്ച ചെയ്യാമെന്നും ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെ ഒരു നേതാവിന്റെ ചുമലില്‍ കെട്ടിവച്ച് മുഖം തിരിഞ്ഞ് നില്ക്കുന്ന സമീപനം തുടരാന്‍ അനുവദിക്കരുതെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തിന് മുമ്പാണ് സംസ്ഥാന നേതാക്കളെല്ലാം ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കണമെന്ന് ആര്‍എസ്എസ് നിര്‍ദേശിച്ചത്. ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ നിന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണനോടാണ് കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശമാണ് കോര്‍കമ്മിറ്റി യോഗത്തില്‍ സി.പി. രാധാകൃഷ്ണന് വ്യക്തമാക്കിയത്. തുടര്‍ന്നായിരുന്നു പ്രതിസന്ധി നേരിടാന്‍ ബിജെപി ഒറ്റക്കെട്ടാണെന്ന…
Read Moreഫണ്ട് വിനിയോഗം ;അന്വേഷണസമിതിയെക്കുറിച്ച്അറിയില്ലെന്ന് ഇ .ശ്രീധരന്
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ ചുമതല നല്‍കിയിട്ടില്ലെന്ന് ഇ.ശ്രീധരന് . ഇ. ശ്രീധരനുള്പ്പെടെ മൂന്നുപേരാണ് അന്വേഷണ സമിതിയിലെന്നത് പുറത്തുവന്നതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചത്. ആരും ഇക്കാര്യവുമായി ബന്ധപ്പെട്ട് തന്നെ വിളിച്ചിട്ടില്ലെന്നും ഇതേകുറിച്ച് യാതൊന്നും അറിയില്ലെന്നും അദ്ദേഹം രാഷ്ട്ര ദീപികയോട് പറഞ്ഞു.ശ്രീധരനെ കൂടാതെ സി.വി.ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരുടെ പേരുകളാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് പറയുന്നത്. മൂന്ന് പേരും പാര്‍ട്ടി അംഗങ്ങളാണെങ്കിലും സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. കേരളത്തിലെ കനത്ത തോല്‍വിയെക്കാള്‍ പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയതാണ് കൊടകര കുഴല്‍പ്പണക്കേസ്. ഇക്കാര്യത്തില്‍ വസ്തുത അറിയാനാണ് കമ്മീഷനെ വച്ചതെന്നാണ് പറയുന്നത്. ഇതോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും വലിയ തോതില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ പരാതി സംബന്ധിച്ച് സുരേഷ് ഗോപി എംപിയോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreകുഴല്‍പ്പണ കേസ് ; കുരുക്കഴിക്കാന്‍ നിയമോപദേശം; ചോദ്യം ചെയ്യലിന് ഹാജരാവുന്നവര്‍ക്ക് “ക്ലാസ്’; സ്വര്‍ണ-ഡോളര്‍ക്കടത്ത് ‘ആക്രമണ’ത്തിന്റെ പ്രതികാര നടപടിയെന്ന് ബിജെപി നേതൃത്വം
കെ. ഷിന്റുലാല്‍ കോഴിക്കോട്: കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നിയമോപദേശം തേടുന്നു. കുഴല്‍പ്പണകേസില്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് അന്വേഷണം എത്തിയ സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. നിയമപരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ നേതാക്കളും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ടതുള്പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ചാല്‍ നിഷേധിക്കാതെ ഹാജരാകാനാണ് നേതാക്കള്‍ക്ക് ദേശീയ-സംസ്ഥാന നേതൃത്വം നല്കിയ നിര്‍ദേശം. ഹാജരാകാത്തത് കുറ്റസമ്മതമായാണ്പൊതുസമൂഹം വിലയിരുത്തുക. അത്തരത്തിലുള്ള സന്ദേശം ഒരു നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകനും കോഴിക്കോട്ടെ പാര്‍ട്ടി പരിപാടികളില്‍ സജീവ പങ്കാളിയുമായ ധര്‍മരാജന്റെ ഫോണ്‍ കോള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ധര്‍മരാജനുമായി ബന്ധമുള്ള മുഴുവന്‍ പേരേയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇത് നേരത്തെ മനസിലാക്കിയ ബിജെപി നേതൃത്വം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും മുമ്പേ നേതാക്കള്‍ക്കും…
Read More