തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണകവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ്എൻപുരത്തെ സിപിഎം പ്രവർത്തകനായ റെജിനെയാണ് ചോദ്യം ചെയ്യുന്നത്. തൃശൂർ പോലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ. കുഴൽപ്പണം കവർച്ച ചെയ്തശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് റെജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാക്കേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി റെജിന്‍ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.
Read MoreTag: kuzhalpanam
കുഴല്‍പ്പണക്കേസ് ; അന്വേഷണം കോന്നിയില്‍ സുരേന്ദ്രന്റെ താമസസ്ഥലത്ത്
പത്തനംതിട്ട: 3.5 കോടി രൂപയുടെ കുഴല്‍പ്പണക്കേസിലെ അന്വേഷണം കോന്നിയിലുമെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്ന കോന്നി മണ്ഡലം കേന്ദ്രീകരിച്ചാണ് അന്വേഷണം. തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് താമസിച്ചിരുന്ന കോന്നിയിലെ ലോഡ്ജിലാണ് ഇന്നലെ അന്വേഷണം നടന്നത്.സുരേന്ദ്രന്റെ സെക്രട്ടറി ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായിരുന്ന ഇന്നലെ കോന്നിയില്‍ അന്വേഷണം നടത്തിയത്. 2019ലെ ലോക്സഭ, പിന്നീട് നിയമസ ഉപതെരഞ്ഞെടുപ്പ് തുടങ്ങി തുടര്‍ച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പായിരുന്നു കോന്നിയില്‍ ഇത്തവണ സുരേന്ദ്രന് നേരിട്ടത്. കോന്നിയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.തെരഞ്ഞെടുപ്പുകാലത്ത് സുരേന്ദ്രന് നടത്തിയ ഹെലികോപ്ടര്‍ യാത്ര വിവാദമായിരുന്നു. മഞ്ചേശ്വരത്തും മത്സരിച്ച സുരേന്ദ്രന് കോന്നിയിലേക്ക് പ്രചാരണത്തിന് എത്തിയത് ഹെലികോപ്ടറിലായിരുന്നു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി വന്‍തോതില്‍ പണം ചെലവഴിച്ചതു സംബന്ധിച്ച് അന്നേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കൊടകരയിലെ കുഴല്‍പ്പണക്കേസ് അന്വേഷിക്കുന്ന സംഘം.കോന്നിയില്‍ ഇത്തവണ…
Read Moreകുഴല്‍പ്പണക്കേസ്; തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ? സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും
തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂര്‍ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും. തൃശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും. തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ധർമ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം കോടികൾ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിൽനിന്ന് ഇഡി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ അറസ്റ്റിലായവർ, ചോദ്യം ചെയ്തവർ, അവരുടെ മൊഴികൾ, പോലീസിന്റെ നിഗമനങ്ങൾ എന്നിവയടക്കമുള്ള അന്വേഷണ വിവരങ്ങൾ ഇഡി പരിശോധിച്ചു.മൂന്നരക്കോടിയിലധികം പണം കൊടകര കേസിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ റിപ്പോർട്ട്. എന്നാൽ ഈ പണത്തിന്റെ സ്രോതസ് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ വിവരം പോലീസിനു ലഭിച്ചിട്ടില്ല. വിദേശബന്ധമുള്ളവരാണോ ഇതിനു…
Read Moreതടിയൂരാൻ പെടാപ്പാട്; നടപ്പാക്കിയത് ‘എന്തു വില’ കൊടുത്തും പൊതുസമ്മതരെ പാര്‍ട്ടിയിലെത്തിക്കുക എന്ന കേന്ദ്രതന്ത്രം; സുരേന്ദ്രനും മുരളീധരനുമെതിരേ പാർട്ടിയിൽ പടയൊരുക്കം
ഇ. അനീഷ് കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷം കൈമാറിയെന്നുമുള്ള ആക്ഷേപം നിലനില്‍ക്കുന്നതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സൂരേന്ദ്രനും കേന്ദ്രസഹമന്ത്രി വി.മുരളീധരനും എതിരേ പാര്‍ട്ടിയില്‍ പടയൊരുക്കം. സംസ്ഥാന ഘടകത്തില്‍ കെ.സൂരേന്ദ്രന് പൂര്‍ണമായും ഒറ്റപ്പെട്ടുകഴിഞ്ഞതായാണ് വിലയിരുത്തല്‍. കേന്ദ്രനേതൃത്വം കനിഞ്ഞില്ലെങ്കില്‍ സ്ഥാനചലനം വരെ ഉണ്ടായേക്കുമെന്ന രീതിയിലാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന സംസാരം. തങ്ങളെയെല്ലാം പുകമറിയില്‍ നിര്‍ത്തി കെ.സുരേന്ദ്രനും വി.മുരളീധരനും കൂടിയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും തീരുമാനിച്ചതെന്ന അഭിപ്രായമാണ് ഭൂരിഭാഗം നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍ താല് മല്‍സരിച്ച മണ്ഡലങ്ങള്‍ തീരുമാനിച്ചതുപോലും പോലും കേന്ദ്രനിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് കെ.സുരേന്ദ്രന് പറയുന്നത്. പാര്‍ട്ടിയിലേക്ക് പൊതു സമ്മതരെ ‘എന്തുവില’കൊടുത്തും എത്തിക്കുക എന്ന കേന്ദ്രനിര്‍ദേശം പ്രാവര്‍ത്തികമാക്കുകയായിരുന്നു താനെന്നാണ് സൂരേന്ദ്രന് പങ്കുവയ്ക്കുന്ന വികാരം.ഈ സാഹചര്യത്തില്‍ കേന്ദ്രപിന്തുണ തനിക്കുണ്ടെന്ന പൂര്‍ണ വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.…
Read Moreകൊടകര കുഴൽപ്പണ കവർച്ചക്കേസ്; സുരേന്ദ്രന്റെ മൊഴിയെടുക്കും
തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച കൊടകര കുഴല്‍പണ കേസില്‍ പ്രത്യേക അന്വേഷണസംഘം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മൊഴിയെടുക്കും.അടുത്തയാഴ്ച സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ സംസ്ഥാന നേതാക്കളെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. പാര്‍ട്ടിയില്‍ പണമിടപാട് നടത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറിക്കും പാര്‍ട്ടി അധ്യക്ഷനുമാണെന്നതിനാല് സുരേന്ദ്രനെ ചോദ്യം ചെയ്യാതിരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. സുരേന്ദ്രന്റെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പോലീസ് പരിശോധിക്കുമെന്നാണ് സൂചന. ഇതുവരെ പോലീസ് ചോദ്യം ചെയ്ത ബിജെപി നേതാക്കളുടയും പണം കൊടുത്തയച്ച ധര്മ്മരാജന്, സുനില്‍ നായിക്ക് എന്നിവരുടെ മൊഴികളും തമ്മിലുള്ള പൊരുത്തക്കേടുകളും പോലീസ് ചൂണ്ടിക്കാട്ടുന്നു.യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും കെ.സുരേന്ദ്രനും തമ്മിലുള്ള അടുപ്പവും പോലീസ് പരിശോധിക്കുന്നുണ്ട്. പണംവന്നതു സംബന്ധിച്ച് പല നേതാക്കള്‍ക്കും അറിയാമായിരുന്നുവെന്നും ഇല്ലെന്ന് പറയുന്നത് കളവാണെന്നുമാണ് പോലീസിന്റെ നിരീക്ഷണം. സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തുന്നതിനുമുന്പ് പോലീസ് മറ്റു ചില…
Read Moreകുഴൽപ്പണക്കേസിൽ പ്രചരിക്കുന്നതെല്ലാം നുണ; ഒന്നും മറച്ച് വക്കാനില്ലാത്തതുകൊണ്ട് ബിജെപി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ
കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആസൂത്രിതമായ കള്ളപ്രചാരവേലയും നുണപ്രചാരണവും നടക്കുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അര്‍ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിക്കുന്നു. പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവം ശ്രമിക്കുകയാണെന്നും കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കൊടകര കേസുമായി ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കൾക്കും എതിരെ വാര്‍ത്തകൾ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഡോളര്‍കടത്തും സ്വര്‍ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കം നടക്കുന്നത്. സിപിഎം പാർട്ടി ഫ്രാക്ഷൻ എന്ന നിലയിൽ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകൾ അടിച്ച് വിടുന്നത്. എന്നാൽ സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും…
Read Moreകൊടകര കുഴൽപ്പണ കേസ്; പണം ബിജെപിയുടേതല്ല, പ്രതികൾക്ക് സിപിഎം ബന്ധമെന്ന് ബിജെപി നേതാവ്
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ. പണം ബിജെപിയുടേതല്ലെന്നും അനീഷ് അവകാശപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്. ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമ്മരാജൻ എത്തിയത്. ഈ സാധനങ്ങൾ പാർട്ടിക്ക് കൈമാറിയിരുന്നുവെന്നും അനീഷ് വ്യക്തമാക്കി. കവർച്ചയെ കുറിച്ച് പ്രതി ദീപക്കിനോട് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം ഉയർന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തി. കവർച്ച നടത്തിയ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു.
Read Moreപണം വാങ്ങിയ ആ ഇരുപത്പേർ ആരൊക്കെ? കൊടകര കുഴൽപ്പണ കേസിൽ പ്രതികളുടെ വീടുകളിൽ റെയ്ഡ് തുടരുന്നു
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സംഘം തട്ടിയെടുത്ത പണം കണ്ടെത്താനായി പ്രതികളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഇന്നും പോലീസ് റെയ്ഡ്. കണ്ണൂരിലെ വിവിധയിടങ്ങളിലാണ് റെയ്ഡ് തുടരുന്നത്. സംഘം കവർന്ന മൂന്നര കോടിയിൽ ഒരു കോടി രൂപയാണ് ഇതുവരെ കണ്ടെടുത്തിട്ടുള്ളത്. ബാക്കിയുള്ള രണ്ടര കോടി രൂപയ്ക്കായാണ് തെരച്ചിൽ നടത്തുന്നത്. ഇരുപത് പേർക്കായി പണം നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
Read Moreകുഴല്‍പ്പണ കേസ് ; കേന്ദ്രഏജന്സിക്കു മേല്‍ സമ്മര്‍ദം; അന്വേഷണ ഭീതിയില്‍ സംസ്ഥാന നേതാക്കള്‍; ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി
സ്വന്തം ലേഖകന്‍ കോഴിക്കോട്: കൊടരയില് വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിയുടെ കുഴൽപണം തട്ടിയെടുത്ത കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കുമേൽ സമ്മർദമെന്ന് ആരോപണം. കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി ) അന്വേഷണവുമായി ബന്ധപ്പെട്ടുള്ള യാതൊരു നിര്‍ദേശവും ഒരു മാസമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടു പോലും അന്വേഷിക്കാത്തതിനു പിന്നില്‍ ബിജെപി നേതൃത്വത്തിന്റെ സമ്മര്‍ദമാണെന്ന ആരോപണമുണ്ട്. കർത്തയുടെ മൊഴികേസില് ബിജെപി നേതാക്കള്‍ക്കുള്ള പങ്ക് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന നേതാക്കളെ വരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാലാണ് ഇഡി അന്വേഷണത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയിയേക്കാള് കുഴല്‍പ്പണകേസ് സംസ്ഥാന നേതൃത്വത്തെ അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം മുമ്പാകെ നല്‍കിയിട്ടുണ്ട്. കുഴല്‍പണവുമായി ബന്ധമില്ലെന്നും…
Read More