എറണാകുളം ജില്ലയിലെ പറവൂരില്‍ കുഴിമന്തി കഴിച്ച ആറുപേര്‍ ആശുപത്രിയില്‍. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കുഴിമന്തി കഴിച്ച ശേഷം ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പറവൂര്‍ ടൗണിലെ മജ്ലീസ് ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ പറവൂര്‍ നഗരസഭയിലെ ആരോഗ്യവിഭാഗം അധികൃതരെത്തി ഹോട്ടല്‍ അടപ്പിച്ചു. ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയും നടത്തി. ഇന്നലെ രാത്രിയാണ് ഇവിടെ നിന്ന് കുഴിമന്തി വാങ്ങിയതെന്നാണ് വിവരം.
Read MoreTag: kuzhimanthi
സോഷ്യല്‍ മീഡിയയില്‍ ‘മന്തിച്ചര്ച്ച’ ! കുഴിമന്തിയെന്ന് മിണ്ടിപ്പോകരുതെന്ന് ശ്രീരാമന്; പറയുമെന്നും കഴിക്കുമെന്നും കുഴിമന്തി ആരാധകര്‍; ചര്‍ച്ച മൂക്കുന്നതിങ്ങനെ…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ‘മന്തിചര്ച്ച’യുടെ കാലമാണ്. കുഴിമന്തി ഇത്ര വലിയ സംഭവമാണോയെന്ന് ചിന്തിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍. ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ റിലീസ് സമയത്തെ ഓര്‍മ്മിപ്പിക്കും വിധം ‘കുഴി’ ആണ് പ്രധാന ചര്‍ച്ചാവിഷയം. ഒരിടവേളയ്ക്കു ശേഷം ‘കുഴി’ യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന് ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ്. തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റില്‍ ശ്രീരാമന് പറയുന്നു. പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന് പറയുമ്പോള്‍ പോസ്റ്റിന് താഴെ മയോണൈസും സലാഡും ചേര്‍ത്ത കമന്റുകള്‍ നിറയുകയാണ്. https://www.facebook.com/sreeraman.vk/posts/3140041476210221 പറയുമെന്നും കേള്‍ക്കുമെന്നും കഴിക്കുമെന്നും കുറെപ്പേര് കമന്റിടുമ്പോള്‍ ഇത് പണ്ടേ നിരോധിക്കേണ്ടതാണെന്ന അഭിപ്രായം പങ്കുവെക്കുന്നവരുമുണ്ട്.…
Read Moreഭക്ഷണശാലകളുടെ മറവില്‍ കേരളത്തില്‍ തീവ്രവാദം വളരുന്നു ? കുഴിമന്തിക്കടകള്‍ കൂണുപോലെ പൊന്തുന്നതിനു പിന്നിലുള്ളത് എന്ത്…
കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം കേരളത്തിലാകെ ചര്‍ച്ചാവിഷയമായെങ്കിലും ഇത്തരം സംഭവങ്ങള്‍ ഇവിടെ ആദ്യമായല്ലെന്നതാണ് യാഥാര്‍ഥ്യം. മുമ്പും പലരും ഷവര്‍മ കഴിച്ച് മരിച്ചപ്പോഴും കുറച്ചു ദിവസം മാത്രം അത്ര ചര്‍ച്ച ചെയ്യപ്പെട്ടു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ആരെങ്കിലും മരിക്കുമ്പോള്‍ മാത്രമാണ് ഷവര്‍മയും കുഴിമന്തിയും പോലുള്ള ഭക്ഷണ വിഭവങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നത്. കുഴിമന്തിയും ഷവര്‍മയും അല്ഫാമുമടക്കമുള്ള അറേബ്യന്‍ വിഭവങ്ങള്‍ നല്കുന്ന ഹോട്ടലുകള്‍ കേരളത്തില്‍ കൂണുപോലെയാണ് മുളച്ചു പൊന്തുന്നത്. പലതും വൃത്തിയുടെ കാര്യത്തില്‍ തീരെ മോശവും. കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ചതു പോലെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കു തന്നെ ഇറങ്ങുന്നത്. ഷവര്‍മ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ നല്കുന്ന ഹോട്ടലുകളില്‍ ചിലതിന്റെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സമീപകാലത്ത് കേരളത്തില്‍ അരങ്ങേറിയ പല സംഭവങ്ങളും. തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും ഇത്തരം…
Read More