ജനാധിപത്യം വന്നതോടെ ലോകത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും രാജഭരണം അവസാനിച്ചെങ്കിലും ചിലയിടങ്ങില്‍ പേരിനെങ്കിലും രാജവംശവും രാജാവും ഇന്നും നിലനില്‍ക്കുന്നു. അത്തരമൊരു രാജാവാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്. സൗത്ത് ആഫ്രിക്കയിലെ സുലു പ്രവിശ്യയിലെ രാജാവായ ഗുഡ് വില്‍ സെല്‍ത്തനി 72-ാം വയസ്സിലാണ് ഇഹലോക വാസം വെടിയുന്നത്. പ്രമേഹാനുബന്ധ ചികിത്സയിലായിരുന്നു അദ്ദേഹം വെള്ളിയാഴ്ച രാവിലെ കൊട്ടാരത്തില്‍ വച്ചാണ് മരണം വരിച്ചത്. നങ്കോമയിലെ ചെറിയ ടൗണായ തെക്ക് കിഴക്കന്‍ ക്വാ സുലു പ്രവിശ്യയിലെ രാജാവായ സ്വെല്‍ത്തിനി അദ്ദേഹത്തിന്റെ കാട്ടാള രീതിയിലുള്ള ജീവിത ശൈലിയുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ആറ് ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം ഇവര്‍ക്കെല്ലാം ആറ് ആഡംബര കൊട്ടാരങ്ങളും വാങ്ങി നല്‍കിയിരുന്നു. തന്റെ 28 കുട്ടികള്‍ക്കായി മിലിട്ടറി യൂണിഫോം വാങ്ങുന്നതിന് 15 ലക്ഷത്തോളം രൂപ ചിലവഴിച്ചതും വന്‍ വാര്‍ത്തയായിരുന്നു. തന്റെ പ്രജകള്‍ മുഴു പട്ടിണിയില്‍ ജീവിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ ആഡംബരം. 49 വര്‍ഷത്തെ ഭരണത്തിനിടയില്‍ പലപ്പോഴും…
Read More