ചൈനയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന നിയമവിരുദ്ധ ലാബ് കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാബില്‍ കൊറോണ വൈറസ്, എച്ച്ഐവി, മലേറിയ എന്നിവയുള്‍പ്പെടെയുള്ള മാരകമായ രോഗാണുക്കള്‍ സൂക്ഷിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വെയര്‍ഹൗസില്‍ നിന്ന് ഒരു ഹോസ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ ലാബിലെ പ്രവര്‍ത്തനം കണ്ടെത്തിയതെന്നാണ് വിവരം. ചൈനയുമായി ബന്ധമുള്ള ഒരു ബയോടെക് കമ്പനിയുമായി ലാബിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകണക്കിന് വൈറസുകളുടെ കുപ്പികള്‍ നിറച്ച ഫ്രീസറുകളും ഏകദേശം ആയിരത്തോളം ചത്തതും, ജീവനുള്ളതുമായ എലികളും ലാബില്‍ നിന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോവിഡ് പരിശോധനയ്ക്കായി ഇവയെ ഉപയോഗിച്ചു എന്നാണ് നിഗമനം. റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധനയില്‍ കോവിഡ് ഡയഗ്നോസ്റ്റിക്, ഗര്‍ഭാവസ്ഥ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കണ്ടെത്തി. കൂടാതെ, ഹെപ്പറ്റൈറ്റിസ്, ഹെര്‍പ്പസ് എന്നിവയുള്‍പ്പെടെയും ഇരുപതോളം മറ്റ് സാംക്രമിക രോഗാണുക്കളും…
Read More