അതിസൂക്ഷ്മതോടെയാണ് ഗര്‍ഭിണികള്‍ ഗര്‍ഭകാലം ചെലവഴിക്കുന്നത്. ലേബര്‍റൂമിലേക്ക് പോകുമ്പോള്‍ ആശങ്കയുടെ പരകോടിയിലായിരിക്കും അവര്‍. ഭര്ത്താക്കന്മാരും വീട്ടുകാരും ആകാംഷയോടെ കാത്തിരിക്കുന്ന സമയത്ത് ആശുപത്രിയില്‍ നൃത്തം ചെയ്യുക എന്നു പറഞ്ഞാല്‍ അത് അസാധാരണ സംഭവം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രി മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു പൂര്‍ണ്ണ ഗര്‍ഭിണിയുടെ നൃത്തം. സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കോഴിക്കോട് ചേവരമ്പലം സ്വദേശി സ്വാതി കൃഷ്ണയാണ് നൃത്തത്തിലൂടെ ശ്രദ്ധ നേടിയത്. പ്രസവത്തിന് തൊട്ടുമുന്‍പുള്ള ദിവസമായിരുന്നു നൃത്തം. രണ്ടുമാസം മുമ്പെടുത്ത ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൃത്തം ചെയ്യണമെങ്കില്‍ ചെയ്തോളൂ എന്ന ഡോക്ടറുടെ വാക്കായിരുന്നു ആശുപത്രി മുറിയില്‍ നാലര മിനിറ്റ് നൃത്തം ചെയ്യാന്‍ ധൈര്യം നല്‍കിയത് എന്നാണ് നൃത്താധ്യാപിക കൂടിയായ സ്വാതി പറയുന്നത്. മകളുടെ ആഗ്രഹത്തെ പേടിയോടെ പിന്തുണച്ച അമ്മ തന്നെയാണ് നൃത്തം മൊബൈലില്‍ ചിത്രീകരിച്ചതും. ഗര്‍ഭകാലത്ത് മൂന്നാം മാസം വരെ സ്വാതി നൃത്തം…
Read MoreTag: labor room
കലിപ്പ് തീരണില്ലെടിയേ… ഭാര്യയോടുള്ള കലിപ്പിന് ഭര്‍ത്താവ് പ്രസവ വാര്‍ഡിന്റെ ജനാല അടിച്ചു തകര്‍ത്തു ! ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി…
ഹരിപ്പാട് : ഭാര്യയോടുള്ള കലിപ്പിന് യുവാവ് പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ലു തകര്‍ത്തു. ചേപ്പാട് സ്വദേശി മുകേഷിനെ കൈക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയേയും കുഞ്ഞിനെയും കാണാനെത്തിയതായിരുന്നു മുകേഷ്. കണ്ട ശേഷം പുറത്തിറങ്ങി, ജനാലയ്ക്ക് അരികിലെത്തി ഭാര്യയോട് എന്തോ സംസാരിച്ച ശേഷം കൈ കൊണ്ട് ഗ്ലാസ് ഇടിച്ചു തകര്‍ക്കുകയായിരുന്നു എന്നു ജീവനക്കാര്‍ പറഞ്ഞു. വലതു കൈയുടെ ഞരമ്പുകള്‍ പൊട്ടി ഗുരുതരാവസ്ഥയിലായ ഇയാളെ ഉടന്‍ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചു.തുടര്‍ന്നു പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ചില്ലുകള്‍ പൊട്ടി പ്രസവ വാര്‍ഡിനുള്ളില്‍ വീണെങ്കിലും ആര്‍ക്കും പരുക്കില്ല. താലൂക്ക് ആശുപത്രി സൂപ്രണ്ട് എസ്.സുനില്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്തു.
Read More