ദമാം: സൗദിയില്‍ കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് മലയാളികളടക്കം നിരവധി പേര് ദുരിതത്തില്‍. സൗദി മരുഭൂമിയിലെ പൊള്ളിക്കുന്ന ചൂടില്‍ ആഹാരവും വെള്ളവും ജോലിയും ശമ്പളവുമില്ലാതെ കഴിയുകമാണ് മൂന്നു മലയാളികളടക്കം എട്ടുപേര്‍. ഇവര്‍ ജോലി ചെയ്തിരുന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധികൃതമെന്നു കണ്ട് കഴിഞ്ഞ ഡിസംബര്‍ ഏഴിനു പൂട്ടിയതോടെയാണു ദുരിതം തുടങ്ങിയത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി രാജീവ് രമേശന്, കൊല്ലം ഓച്ചിറ സ്വദേശി ജയകുമാര്‍, എടപ്പാള്‍ സ്വദേശി അബ്ദുള്‍ റഫീഖ്, ഉത്തര്‍ പ്രദേശ് സ്വദേശികളായ ലാല്‍ജിത് യാദവ്, മുഹമ്മദ് ഉസ്മാന്, ഹന്സ്രാജ് കുമാര്‍, ഹേം ലാല്‍, നേപ്പാള്‍ സ്വദേശി ഗുരുങ്ങ് ബിസോ ബഹദൂര്‍ എന്നിവരാണ് പോര്‍ട്ടബിള്‍ ക്യാബിനില്‍ ജീവിതം തള്ളിനീക്കുന്നത്. എയര്‍ കണ്ടീഷണറുണ്ടെങ്കിലും വൈദ്യുതി വരുന്നത് വല്ലപ്പോഴും കമ്പനി അധികൃതര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം. ജുബൈലിനടുത്ത് അബു ഹൈദ്രിയയിയിലാണ് ഇവരുടെ ദുരിതജീവിതം. കമ്പനി പൂട്ടിയെങ്കിലും അതുവരെയുള്ള ശമ്പളം നല്‍കാനും ഇഖാമ…
Read More