ഇന്ത്യന്‍ സൈന്യത്തെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തിന്റെ മനോബലത്തെയും ദൃഢനിശ്ചയത്തെയും തോല്‍പ്പിക്കാന്‍ ലോകത്ത് തന്നെ ആര്‍ക്കും സാധ്യമല്ലെന്ന് മോദി വ്യക്തമാക്കി. 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിര്‍ത്തി പോസ്റ്റായ നിമുവില്‍ കരസേന, വ്യോമസേന, ഐടിബിപി ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ധൈര്യം നിങ്ങളെ പോസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലത്തേക്കാള്‍ ഉയരത്തിലാണെന്ന് പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. രാജ്യത്തിനു മുഴുവന്‍ സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. വീരജവാന്മാരുടെ കരങ്ങളില്‍ രാജ്യം സുരക്ഷിതമാണ്. സ്വയംപര്യാപത്രാകാനുള്ള രാജ്യത്തിന്റെ പരിശ്രമത്തിനു സൈന്യം മാതൃകയാണ്. ഗല്‍വാനില്‍ വീരമൃത്യുവരിച്ച എല്ലാ സൈനികര്‍ക്കും വീണ്ടും ആദരാഞ്ജലി അര്‍പ്പിക്കുന്നു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് തുടക്കം കുറിക്കാന്‍ കഴിയില്ല. അതിനു ധൈര്യം ആവശ്യമാണ്. അടുത്തിടെ നിങ്ങള്‍ കാണിച്ച ധൈര്യം ഇന്ത്യയുടെ ശക്തിയെക്കുറിച്ചു ലോകമെമ്പാടും സന്ദേശം നല്കി. നിങ്ങളുടെ ഇച്ഛാശക്തി ഹിമാലയം പോലെ ശക്തവും ഉറച്ചതുമാണ്. രാജ്യം മുഴുവന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നെന്നും…
Read MoreTag: ladakh
പ്രസവിക്കാനായി ഈ അമ്മ ചെയ്തുകൂട്ടിയ സാഹസം അറിഞ്ഞാല്‍ തലയില്‍ കൈവച്ചു പോകും; സാഹസിക യാത്രയുടെ അനുഭവങ്ങള്‍ ആരെയും അമ്പരപ്പിക്കും…
ഒരു കുഞ്ഞിന് ജന്മം നല്‍കുക, ഒരു മാതാവാകുന്ന എന്നത് ഏതു സ്ത്രീയെയും സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. മിക്കവാറും ആള്ക്കാര് ഇക്കാര്യത്തിനായി കഴിയാവുന്ന എല്ലാ സൗകര്യങ്ങളും മുന്‍കൂറായി സംഘടിപ്പിക്കുകയും ആശുപത്രികളില്‍ വേണമെങ്കില്‍ ഉറക്കമിളച്ച് കാത്തിരിക്കുകയും ചെയ്യും. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയായ ലഡാക്കിലെ കുടുംബങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തിനായി തൊട്ടടുത്ത ആശുപത്രിയില്‍ എത്താനായി കാല്‍നടയായി സഞ്ചരിക്കേണ്ടി വരുന്നത് 45 മൈലുകളാണ്. നഗരത്തിലെ ലിംഗ്ഷെഡ് ആശുപത്രിയില്‍ പോയി വരാന്‍ അപകടകരമായ സാഹചര്യങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിക്കുന്നത് പത്തു ദിവസമാണ്. തണുപ്പു കാലത്ത് മൈനസ് 35 ഡിഗ്രി കൊടും തണുപ്പില്‍ 11,123 അടി ഉയരത്തില്‍ മലമുകളിലെ തണുത്തുറഞ്ഞുപോയ ഛാഡര്‍നദി കൂടി കടന്നു വേണം പോകാന്‍. അങ്ങോട്ടും തിരിച്ചുമുള്ള സകല സാധാന സാമഗ്രികള്‍ക്കുമൊപ്പം തങ്ങളുടെ മക്കളെ കൂടി വഹിച്ചാണ് യാത്ര. രാത്രിയില്‍ പര്‍വ്വത നിരയിലെ ഗുഹകളാണ് അഭയം. പകല്‍ എട്ടു മണിക്കൂറോളം നടപ്പ് തുടരും.…
Read More