എഡ്ഗാര്‍ റൈസ് ബറോസ് എന്ന എഴുത്തുകാരന് സൃഷ്ടിച്ച ടാര്സന് ലോകമെമ്പാടുമുള്ളവരുടെ ആവേശമാണ്. ടാര്‍സനേപ്പോലെ ജീവിക്കുന്ന പലരേയും പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ യുപിയിലെ ഒരു വനത്തില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയെ ലേഡി ടാര്സന് എന്നു തന്നെ വിളിക്കാം. സംസാരിക്കാനോ മനുഷ്യരേപ്പോലെ പെരുമാറാനോ അറിയാത്ത എട്ടുവയസുകാരിയെ കുരങ്ങന്മാരുടെ ഒപ്പമാണ് പോലീസ് കണ്ടെത്തിയത്. കത്താര്നിയാഘട്ട് വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ പതിവ് പട്രോളിങ്ങിനിടെ മോത്തിപ്പുര് റേഞ്ചില്‍നിന്ന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് യാദവാണ് കുട്ടിയെ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന കുരങ്ങന്മാരേപ്പോലെ നാലുകാലില്‍ നടന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയും കുരങ്ങുകളും അക്രമാസക്തരായി. പിന്നെ ഓടിയൊളിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സാഹസികമായി പൊലീസ് സംഘം പിടികൂടുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കുട്ടിക്ക് സംസാരിക്കാനറിയില്ലെന്ന് പൊലീസ് പറഞ്ഞു. ഒരു ഭാഷയും മനസ്സിലാകുന്നുമില്ല. മനുഷ്യരെക്കാണുമ്പോള്‍ പേടിയോടെ ഒളിക്കുന്നു. ഇടയ്ക്കിടെ കുട്ടി അക്രമാസക്തയാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടി സാവധാനം…
Read More