രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. 1699ൽ ആംബറിലെ രാജാവായ സവായ് ജയ്സിംഗ് രണ്ടാമൻ പണികഴിപ്പിച്ചതാണ് അഞ്ചു നിലകളുള്ള ഈ കൊട്ടാരം. രാജാവിനും കുടുംബാംഗങ്ങൾക്കും താമസിക്കുന്നതിനുള്ള വേനൽക്കാല കൊട്ടാരമായാണ് ഇതു പണികഴിപ്പിച്ചത്. തടാകത്തിൽ സ്ഥിതി ചെയ്യുന്നതു കൊണ്ടുതന്നെ ഇതിന്റെ താഴത്തെ നിലകൾ എപ്പോഴും വെള്ളത്തിനടിയിലായിരിക്കും. തടാകം നിറയുന്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും. എന്നാൽ രാജാവ് സ്ഥിരമായി തങ്ങാറുള്ള അഞ്ചാമത്തെ നില ഒരിക്കലും വെള്ളത്തിൽ മുങ്ങാറില്ല. കടുത്ത വേനൽക്കാലത്തെ ചൂടിൽ നിന്ന് രക്ഷ നേടുന്നതിനുവേണ്ടിയാണ് ഇതു പണികഴിപ്പിച്ചതത്രേ. എത്ര ചൂടാണെങ്കിലും ഈ കൊട്ടാരത്തിന്റെ കാഴ്ച മനം കുളിർപ്പിക്കും. 320 കൊല്ലം മുന്‍പ് അഞ്ചു നിലകളിലായി പണിത ഈ കൊട്ടാരത്തിന്റെ നിർമിതി അത്ഭുതപ്പെടുത്തും.രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയിലാണ് കൊട്ടാരം നിർമിക്കപ്പെട്ടിട്ടുള്ളത്. ജയ്പുർ നഗരത്തിൽനിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ്…
Read MoreTag: lake palace
ഇത് ടി വി അനുപമ, ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടി മുട്ടുമടക്കിയത് ഈ പുലിക്കുട്ടിയുടെ മുമ്പില്‍; അനുപമ അഴിമതിക്കാരുടെ പേടിസ്വപ്നമായതിങ്ങനെ…
ഭൂമികയ്യേറ്റക്കേസ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നെങ്കില്‍ അതിനു കാരണം അനുപമ എന്ന ഈ പുലിക്കുട്ടിയാണ്. ആലപ്പുഴ ജില്ലാ കളക്ടറായ അനുപമയുടെ റിപ്പോര്‍ട്ടാണ് ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടിയുടെ സിംഹാസനത്തിന്റെ അടിക്കല്ലിളക്കിയത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്. ചുരുങ്ങിയ കാലയളവില്‍ തന്നെ അഴിമതിക്കാരുടെ പേടിസ്വപ്നമായ ടി.വി അനുപമയുടെ ജീവിതത്തില്‍ ഒരു നിയോഗം പോലെയാണ് ഐഎഎസ് ലഭിച്ചത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന് എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. മലപ്പുറം ജില്ലയിലെ…
Read More