ലക്ഷദ്വീപ് പോലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താന കൂടുതല്‍ കുരുക്കിലേക്ക്. ഐഷയ്്ക്കു വെല്ലുവിളിയാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിയുടെ മോശം പശ്ചാത്തലമാണ്. ഇയാള്‍ക്കെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും സൂചനയുണ്ട്. ദേശവിരുദ്ധസ്വഭാവമുള്ള ബന്ധങ്ങളുടെ പേരില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടയാളാണ് ഐഷയുടെ ബിസിനസ് പങ്കാളി. ഔദ്യോഗികസ്ഥാനം ദുരുപയോഗിച്ച്, ദേശവിരുദ്ധസംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലര്‍ത്തിയെന്നാരോപിച്ച് സി.പി.എം. ഘടകങ്ങളും ഇയാള്‍ക്കെതിരേ അന്നു സംസ്ഥാനനേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. സിനിമാ നിര്‍മാണം, നിയമസഹായം എന്നിവയ്ക്കായി ഇയാള്‍ ഐഷയ്ക്കു സാമ്പത്തികപിന്തുണ നല്‍കിയെന്നാണു രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. സമീപകാലത്ത് ഇരുവരും തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളും രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചു. കൊച്ചി, തൈക്കൂടത്തിനു സമീപം ഇവര്‍ നടത്തുന്ന പങ്കാളിത്ത ബിസിനസ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും നിരീക്ഷണത്തിലാണ്. സമാനസ്വഭാവമുള്ള മറ്റ് കേസുകളില്‍ പ്രതിയല്ലാത്ത ഐഷയ്ക്കു ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, എഫ്.ഐ.ആര്. റദ്ദാക്കാനുള്ള നീക്കം കോടതിയില്‍ പരാജയപ്പെട്ടു.…
Read MoreTag: lakshadweep
അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ; പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാരസമരം തുടങ്ങി
കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണു സമരം. രാവിലെ ആറിന് ആരംഭിച്ച സമരം വൈകുന്നേരം ആറുവരെ തുടരും. സാധാരണ ജനങ്ങള്‍ വീട്ടിലിരിന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ്, പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയുമാണു നിരാഹാര സമരത്തില്‍ പങ്കാളികളാകുന്നത്. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. ദ്വീപിലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും സമരത്തിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ ഉയരുന്നുണ്ട്. ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിനെതിരേയുള്ള സമരപരിപാടികളുടെ ആദ്യപടി എന്ന നിലയിലാണ് ഇന്നത്തെ സമരം.ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ…
Read Moreലക്ഷദ്വീപില്‍ ജനകീയ പ്രക്ഷോഭം: മുന്നൊരുക്കങ്ങള്‍ ശക്തമാക്കുന്നു; ഏഴിന് എല്ലാ ദ്വീപുകളിലും 12 മണിക്കൂര്‍ ജനകീയ നിരാഹാര സമരം
കൊച്ചി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ കേന്ദ്രം ഉടന്‍ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു ലക്ഷദ്വീപ് നിവാസികള്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സേവ് ലക്ഷദ്വീപ് ഫോറം, കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി ഏഴിന് എല്ലാ ദ്വീപുകളിലും ജനകീയ നിരാഹാര സമരം നടത്തും. ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും വീട്ടിലിരുന്ന് 12 മണിക്കൂര്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കും.ജനകീയ പ്രക്ഷോഭം വിജയിപ്പിക്കുന്നതിനും തുടര്‍ സമരങ്ങള്‍ ആസുത്രണം ചെയ്യുന്നതിനും എല്ലാ ദ്വീപുകളിലും സബ് കമ്മിറ്റി രൂപീകരിക്കും. അഞ്ചിനകം വില്ലേജ് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍മാരുടെ നേതൃത്വത്തിലാകും ഓരോ ദ്വീപിലും സബ് കമ്മിറ്റി രൂപീകരിക്കുക. നിയമ പോരാട്ടം ശക്തിപ്പെടുത്തുന്നതിന് ലീഗല്‍ സെല്ലിനും രൂപം നല്കി. ലക്ഷദ്വീപിലെയും കേരളത്തിലെയും മുതിര്‍ന്ന അഭിഭാഷകരെ സെല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ എംപിയും ലക്ഷദ്വീപ് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഹംദുള്ള സഈദ്, മുന്‍ എംപി…
Read Moreലക്ഷദ്വീപ് പ്രക്ഷോഭങ്ങൾ ഇന്റലിജൻസ് അന്വേഷിക്കുന്നു; നേതൃത്വം നല്കുന്ന സംഘനകളെ കുറിച്ച് അന്വേഷണം; പ്രക്ഷോഭക്കാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നു
കെ.ഷിന്റുലാല്‍ കോഴിക്കോട് : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. ദ്വീപിലും പുറത്തുമുള്ള പ്രക്ഷോഭങ്ങളും ഇവയ്ക്ക് നേതൃത്വം നല്കുന്ന സംഘടനകളും ഏതെല്ലാമാണെന്ന് കണ്ടെത്താനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനാണ് ചുമതല (ഐബി) നല്‍കിയത്.ലക്ഷദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങളെ കുറിച്ചും പ്രക്ഷോഭ രീതിയിലെ മാറ്റങ്ങളെ കുറിച്ചും ഐബി നിരീക്ഷിച്ചുവരികയാണ്. ലക്ഷദ്വീപിന് പുറത്ത് കേരളത്തിലും ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കോഴിക്കോടും കൊച്ചിയും കേന്ദ്രീകരിച്ചാണ് കൂടുതലായും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യുവജന സംഘടനകള്‍ക്കും പുറമേ പ്രതിഷേധത്തിനെത്തുന്ന സംഘടനകളുടെ മുഴുവന്‍ വിവരങ്ങളും ഐബി നിരീക്ഷിക്കുന്നുണ്ട്. മതതീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ സാന്നിധ്യം പ്രതിഷേധങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍ . നിരോധിതസംഘടനകളും നിരീക്ഷണത്തിൽഈ സാഹചര്യത്തില്‍ ഇത്തരം സംഘടനകളുടെയും പോഷക സംഘടനകളുടെയും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. നേരത്തെ നിരോധിച്ച സംഘടനകളുമായി ബന്ധമുള്ളവര്‍ പോലും…
Read Moreലക്ഷദ്വീപിൽ ഫാസിസ്റ്റ് അജണ്ടകൾ നടപ്പിലാക്കുന്നത് അവസാനിപ്പിക്കണമെന്ന് എംഎസ്എം
കണ്ണൂർ: രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതികളെ വെല്ലുവിളിച്ച് സംഘ്പരിവാർ ഫാസിസ്റ്റ് അജണ്ടകൾ ലക്ഷദ്വീപ് ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് മുജാഹിദ് സ്റ്റുഡന്റ് മൂവ്മെന്റ് (എംഎസ്എം) ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സമാധനപരമായി ജീവിക്കുന്ന ദ്വീപ് നിവാസികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന നിയമങ്ങൾ കൊണ്ട് വരാനാണ് ദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഘോഡ പട്ടേൽ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുവാനും നിവാസികളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിനും വേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ നരേന്ദ്ര മോഡി സർക്കാർ തയാറാവണം. ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപ്പിക്കുവാൻ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജസിൻ നജീബ്,ഫയാസ് കരിയാട്,ഇജാസ് ബഷീർ ഇരിണാവ്, ഫായിസ് കരിയാട്,ബാസിത്ത് തളിപ്പറമ്പ്,ഷബീബ് വളപട്ടണം,റുഫൈദ് ചക്കരക്കൽ എന്നിവർ…
Read Moreസേവ് ലക്ഷദ്വീപ് … അഡ്മിനിസ്ട്രേറ്റർക്കെതിരേയുള്ള പ്രതിഷേധം ദേശീയ തലത്തിലേക്ക്;12 ദേശീയകക്ഷികൾ രാഷ്ട്രപതിയെ കാണും
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്റെ ജനവിരുദ്ധ ഭരണ പരിഷ്കാരങ്ങൾക്കെതിരേ ഉയർന്ന പ്രതിഷേധം ദേശീയ തലത്തിലേക്ക്. കേരള നിയമസഭ അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് സേവ് ലക്ഷദ്വീപ് കാന്പയിൻ ദേശീയ തലത്തിലും ശക്തിയാർജിക്കുന്നത്. ദ്വീപിൽനിന്നുള്ള എംപി മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച മുംബൈയിലെത്തി പാർട്ടി അധ്യക്ഷൻ ശരത്പവാറിന്റെ പിന്തുണ തേടിയതാണ് സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കാനുള്ള തുടക്കമായത്. 12 ദേശീയ കക്ഷികളുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെകാണാനാണ് പദ്ധതി. സിപിഎം, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ നേരത്തെ രാഷ്ട്രപതിക്കു സമർപ്പിച്ച കത്തിനു ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. രാഷ്ട്രപതിയെ കാണുന്നതിനു പുറമെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനും സർവകക്ഷിസംഘം ലക്ഷദ്വീപ് സന്ദർശിക്കുന്നതടക്കമുള്ള സമരപരിപാടികൾക്കും ആലോചനയുണ്ട്. എന്നാൽ ബിജെപി ദേശീയ ഘടകം അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചുക്കൊണ്ടുള്ള നിലാപാടാണ് പിന്തുടരുന്നത്. അതേസമയം ബിജെപിയുടെ ലക്ഷദ്വീപ് ഘടകം ദ്വീപുനിവാസികളുടെ വികാരത്തിനൊപ്പം നിൽക്കുമെന്നാണ് വ്യാഴാഴ്ച ലക്ഷദ്വീപിലെ സർവകക്ഷിയോഗത്തിൽ അറിയിച്ചത്.
Read More