മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് മലയാളിയായ നടി ലക്ഷ്മി മേനോന്. തമിഴിലൂടെയാണ് താരസുന്ദരി കൂടുതല്‍ ശ്രദ്ധ നേടിയത്. കുംകി, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ലക്ഷ്മിക്ക് ധാരാളം പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്. സിനിമാത്തിരക്കിനിടെ 2017-ല്‍ സിനിമയില്‍ നിന്നുമൊരു ഇടവേളയെടുത്ത താരം തന്റെ വിദ്യഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. പിന്നീടു ഗംഭീര തിരിച്ചുവരവു നടത്തിയ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ലക്ഷ്മി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താനൊരു പ്രണയ ബന്ധത്തിലാണെന്ന് ലക്ഷ്മി തുറന്നു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ലക്ഷ്മി.ചോദ്യങ്ങള്‍ക്ക് ഉണ്ട്, ഇല്ല എന്ന് മാത്രമായിരുന്നു മറുപടി നല്‍കേണ്ടിയിരുന്നത്. ഇതിനിടെയായിരുന്നു ഒരാധകര് പ്രണയത്തെക്കുറിച്ച് ചോദിച്ചത്. ദീര്‍ഘകാലത്തേക്ക് ഏതെങ്കിലും പ്രണയബന്ധമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ലക്ഷ്മി നല്കിയ മറുപടി. മറ്റൊരാളുടെ ചോദ്യം മൂന്ന് വര്‍ഷത്തിൽ അധികമായൊരു പ്രണയ…
Read MoreTag: lakshmi menon
നിങ്ങള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കൂ…,ഞങ്ങള്‍ ആഘോഷിച്ചു കൊണ്ടേയിരിക്കും… എന്ന്ഒരു സര്‍ട്ടിഫൈഡ് ബുദ്ധിജീവി..! ലക്ഷ്മി മേനോന് ശ്രീലക്ഷ്മി നല്കിയ മറുപടി ഇങ്ങനെ…
കസബ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ബുദ്ധിജീവികളെ കളിയാക്കി പല ട്രോളുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അതില്‍ ഏറ്റവും ഹിറ്റായത് ലക്ഷ്മി മേനോന് പോസ്റ്റ് ചെയ്ത ‘ എങ്ങനെ ബുദ്ധി ജീവിയാകാം’ എന്ന വീഡിയോ ആയിരുന്നു. ഈ വീഡിയോ സ്വയം പ്രഖ്യാപിത ബുദ്ധിജീവികളെ എതിര്‍ക്കുന്ന ആളുകള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതിനു മറുപടിയുമായെത്തിരിക്കുകയാണ് ശ്രീലക്ഷ്മി എന്ന പെണ്‍കുട്ടി. വ്ളോഗ് അയല്‍പക്കത്തേക്കെത്തി നോക്കി ജീവിച്ചു പോന്ന ഒരു ജനതയുടെ ആവിഷ്ക്കാരം മാത്രമാണെന്നും പൊതുബോധത്തിലേക്കടിമപ്പെട്ടുപോയ ഒരു സമൂഹത്തിന്റെ വിഷ്വലൈസേഷനാണെന്നും ശ്രീലക്ഷ്മി കുറിക്കുന്നു. അങ്ങനെയങ്ങനെ മറ്റുള്ളവന്റെ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ശ്രദ്ധിച്ച് വീക്ഷിച്ച് വിലയിരുത്തി. മഹത്തായ സമയവും ഊര്‍ജജവും സംഭാവന ചെയ്ത് ‘ സൊ കാള്‍ട് ബുദ്ധിജീവി ‘ ആവാന്‍ മുട്ടി നില്ക്കുന്ന സാധാരണകാര്‍ക്ക് ടിപ്പ്സും ചിപ്പ്സും നല്കി പ്രത്യാശയും പ്രകാശവുമായി മാറാന്‍ കാണിച്ച ആ മനസ്സുണ്ടല്ലോ…! അതിനിരിക്കട്ടെ ഒരു കുതിരപ്പവന്‍.…
Read More