ജീവിതം തന്നെയാണ് എഴുതിയത് ! ഉറക്കം നഷ്ടപ്പെട്ട എത്രയോ രാത്രികള്‍; ഇനിയൊന്നും എഴുതുന്നില്ല എന്നു തീരുമാനിച്ചപ്പോഴൊക്കെ നിങ്ങള്‍ ശാസിച്ചിട്ടുണ്ട്; വേദന പങ്കുവെച്ച് ലക്ഷ്മി പ്രിയ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മിപ്രിയ. ഇപ്പോഴിതാ വലിയൊരു സങ്കടം തുറന്ന് പറയുകയാണ് താരം. താന്‍ എഴുതിയ പുസ്തകത്തിന്റെ അതേ പേരില്‍ മറ്റൊരു എഴുത്തുകാരന്റെ പുസ്തകം പുറത്തിറങ്ങാന്‍ പോകുന്നതിന്റെ വിഷമമാണ് താരം പങ്കുവയ്ക്കുന്നത്. ‘കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല ‘ എന്ന പേരിലാണ് രണ്ട് പുസ്തകം ഇറങ്ങുന്നത്. ഇതേപ്പറ്റി നടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ്… പ്രിയമുള്ളവരേ, അതീവ വിഷമത്തില്‍ ആണ് ഇപ്പൊ ഞാനുള്ളത്. 2018 സെപ്റ്റംബര്‍ മാസമാണ് ‘കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമല്ല ‘എന്ന പേരില്‍ ഒരു പുസ്തകം എഴുതിയാല്‍ സ്വീകരിയ്ക്കുമോ എന്ന് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. എഴുതിക്കൊള്ളു എന്ന് നിങ്ങള്‍ പറഞ്ഞിട്ട് നിങ്ങള്‍ ധൈര്യം തന്നിട്ട് ആണ് ഞാന്‍ എഴുതി തുടങ്ങിയത്. 2019 ഒക്ടോബര്‍ മുതല്‍. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം സ്വീകരിച്ചു 53 അധ്യായങ്ങള്‍ ഇവിടെ, ഫേസ്ബുക് ല്‍ എഴുതി.…

Read More