ലെഗ്ഗിന്‍സിനെക്കുറിച്ചുള്ള അഭിപ്രായം മാറ്റി അധ്യാപികയും എഴുത്തുകാരിയുമായ ലക്ഷ്മിബായി തമ്പുരാട്ടി. ഇതോടൊപ്പം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പെ താന്‍ ലെഗ്ഗിന്‍സിനെതിരേ എഴുതിയ ലേഖനം തള്ളിക്കളയാനും ലക്ഷ്മിബായി തമ്പുരാട്ടി മറന്നില്ല. ഈ കുറിപ്പ് ഒരു കുമ്പസാരമാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ തന്റെ അഭിപ്രായം മാറാനിടയായ സാഹചര്യത്തെക്കുറിച്ച് ഇവര്‍ വിവരിക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ലെഗിന്‍സിനെപ്പറ്റി വീണ്ടും ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാന്‍ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നില്‍ക്കുന്ന പലരോടും ചര്‍ച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാര്‍ത്ഥിനി ഞാന്‍ ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിന്‍സിനെപ്പറ്റിയായിരുന്നു ആ ലേഖനം. എനിക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാന്‍ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോള്‍ മുതല്‍…
Read More