ജീവിതത്തില്‍ അനുഭവിച്ച ഒരു ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി ലക്ഷ്മിപ്രിയ. സമൂഹ മാധ്യമം വഴിയാണ് ജീവിതത്തില്‍ നേരത്തെ നടന്ന ദുഃഖകരമായ ഒരു സംഭവത്തിനെ പറ്റി താരം പങ്കുവച്ചത്. അച്ഛനെപ്പോലെ കണ്ട അയല്പക്കത്തെ വയോധികന് തന്നോട് മോശമായ രീതിയില്‍ സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ അപമാനം കൊണ്ട തല കുനിഞ്ഞു പോയെന്നുമാണ് ലക്ഷ്മി പ്രിയ കുറിപ്പില്‍ പറഞ്ഞത്. ലക്ഷ്മി എന്നു പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്ന കാര്യം നീ ഗര്‍ഭിണി ആയിരുന്നപ്പോള്‍ പാന്റ്സ്ന്റെ ഇടയിലൂടെ കാണുന്ന നിന്റെ തുടകളാണ് മോളെ എന്ന് അയാള്‍ പറഞ്ഞുവെന്നും അച്ഛനെ പോലെ കണ്ട ഒരാള്‍ അങ്ങനെ പറഞ്ഞത് കേട്ട് കരഞ്ഞുപോയെന്നും ലക്ഷ്മിപ്രിയ കുറിപ്പില്‍ പറഞ്ഞു. ലക്ഷ്മിപ്രിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… അപമാനം കൊണ്ട് തല കുനിയല്‍ 2016 ഡിസംബര്‍ 31. സഹോദരി തുല്യയായി കരുതിയിരുന്ന അയല്പക്കക്കാരിയുടെ മറ്റൊരു സ്ഥലത്ത് താമസിക്കുന്ന 70ന് മുകളില്‍ വയസ്സുള്ള അച്ഛന് ന്യൂ…
Read MoreTag: lakshmipriya
ലക്ഷ്മിപ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 10 ലക്ഷം വാഗ്ദാനം ചെയ്തു ! വെളിപ്പെടുത്തലുമായി മര്‍ദ്ദനത്തിനിരയായ യുവാവിന്റെ പിതാവ്…
പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരേ യുവതി ക്വട്ടേഷന്‍ നല്കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകന് എങ്ങനെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവന്‍ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലില്‍ നിന്നും മകന് മുക്തനായിട്ടില്ല. പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരെ ക്വൊട്ടേഷന്‍ നല്കിയ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്നനാക്കി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും…
Read More18-ാം വയസില്‍ വിവാഹം കഴിഞ്ഞെങ്കിലും രണ്ടു തവണ അബോര്‍ഷനായി ! പിന്നീട് ഗര്‍ഭിണിയായത് 30-ാം വയസ്സില്‍; ജീവിതത്തിലെ ചില ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ലക്ഷ്മിപ്രിയ
മലയാളികളുടെ ഇഷ്ടതാരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തന്റെ ജീവിതത്തില്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ലക്ഷ്മി തുറന്നു പറയുന്നത്. ” 18-ാം വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്ക്കാലം മാറ്റിവച്ചു. അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷെ കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ പ്രാര്ഥനയായിരുന്നു. മൂന്നാഴ്ച കഴിഞ്ഞതു…
Read Moreഎന്റെ ഓര്‍മയില്‍ രണ്ടര വയസ്സുള്ള ഒരു ലക്ഷ്മിപ്രിയയുണ്ട് ! അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുന്നത് 14-ാം വയസില്‍; നടി ലക്ഷ്മി പ്രിയയുടെ പുസ്തകത്തില്‍ പറയുന്നത്…
സിനിമയിലും സീരിയലിലും തിളങ്ങി നില്ക്കുന്ന താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലക്ഷ്മിപ്രിയ എഴുതിയ പുസ്തകം ചര്‍ച്ചയാവുകയാണ്.’കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല’എന്ന പുസ്തകമാണ് ലക്ഷ്മി പ്രിയ പുറത്തിറക്കിയത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ‘കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല’ എന്ന പുസ്തകത്തെ കുറിച്ചും ഒരു പ്രമുഖ മാധ്യമത്തിനു മുമ്പിലാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തല്‍ നടത്തിയത്. ” എന്റെ ഓര്‍മയില്‍ രണ്ടര വയസ്സു മുതലുള്ള ഒരു ലക്ഷ്മി പ്രിയയുണ്ട്. അന്നു മുതല്‍ ഇപ്പോള്‍ വരെ, 34 വയസ്സിന്റെ ജീവിതമാണ് പുസ്തകത്തില്‍ ഉള്ളത്. അവിടം മുതല്‍ എന്റെ മനസ്സിനെ സ്പര്‍ശിച്ചിട്ടുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍. എന്റെ ജീവിതത്തിന്റെ നേര്‍ചിത്രം എന്നും പറയാം. നിങ്ങള്‍ ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ലക്ഷ്മി പ്രിയയാണ് ഈ പുസ്തകത്തില്‍ ഉള്ളത്. വെറും ഓര്‍മക്കുറിപ്പുകളല്ല, ഗൗരവമുള്ളതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇപ്പോഴത്തെ കുട്ടികളെ അപേക്ഷിച്ച് എന്റെ തലമുറയിലുള്ളവര്‍ കുറച്ചു കൂടി സ്വാതന്ത്ര്യം അനുഭവിച്ച്…
Read Moreവിമന്‍ ഇന്‍ സിനിമാ കളക്ടീവ് ആ 20 പേര് മാത്രം; വനിതാ സംഘടനയ്ക്കെതിരേ ആഞ്ഞടിച്ച് നടി ലക്ഷ്മിപ്രിയ
കോട്ടയം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ. സംഘടന രൂപീകരിച്ചത് സിനിമാരംഗത്തെ മറ്റ് സ്ത്രീകളെ അറിയിക്കാതെയാണെന്ന് ലക്ഷ്മിപ്രിയ തുറന്നടിച്ചു. കലാനിലയത്തിന്റെ ഹിഡുംബി എന്ന നാടകം അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ. നാടകത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലക്ഷ്മി പ്രിയയാണ്. താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന് മമ്മൂക്ക സ്വാഗതം പറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ഒരു സംഘടന രൂപീകരിക്കപ്പെട്ട കാര്യം ഞങ്ങള്‍ അറിഞ്ഞത്. അതിനു മുമ്പ് ആരും ഞങ്ങളെ ഒന്നും അറിയിച്ചിട്ടുമില്ല. ഇപ്പോള്‍ കാണുന്ന ഇരുപത് പേര് മാത്രമാണ് സംഘടനയിലുള്ളത്. വേറെ ആരും അതില്‍ അംഗങ്ങളല്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായ ബഹളം ബോധപൂര്‍വമായിരുന്നില്ല. യോഗത്തിനുശേഷം അമ്മ സംഭാവന ചെയ്യുന്ന ആംബുലന്‍സിന്റെ വിതരണമുണ്ടെന്നും അതില്‍ എല്ലാവരും…
Read More