കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്സിലോട്ടു നീങ്ങുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്കു നേരെയുള്ള ആരോപണം മുറുകുന്നു. ല്ക്ഷ്യയില് സുനി വന്നപ്പോഴുണ്ടായ ജീവനക്കാര്‍ ഇപ്പോഴവിടെയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. അവരെ ഏതോ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതായാണ് പോലീസിന്റെ സംശയം.പഴയ സ്റ്റാഫുകളെ അന്വേഷിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡ് ഇവിടെ നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു. കേസില്‍ വ്യക്തത വരുത്തിയ ശേഷം മതി അറസ്റ്റെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് എല്ലാ പഴുതും അടയ്ക്കുന്നതിന് വേണ്ടിയാണ് പഴയ ജീവനക്കാരെ ചോദ്യം ചെയ്യുക. മെമ്മറി കാര്‍ഡും പണവുമായി ബന്ധപ്പെട്ട് സുനിയും കൂട്ടാളി വിജീഷും എത്തിയെന്ന് അവകാശപ്പെടുന്ന സമയത്തെ ജീവനക്കാരുടെ മൊഴി എടുക്കാനാണ് പോലീസ് ശ്രമം. ലക്ഷ്യ കാവ്യയുടെ പേരിലാണെങ്കിലും കാവ്യയുടെ അമ്മയാണ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Read MoreTag: lakshya
ലക്ഷ്യയില്‍ പരിശോധന നടത്തിയത് മെമ്മറി കാര്‍ഡിനു വേണ്ടി; കാവ്യയുടെ അമ്മയെ ഉടന്‍ ചോദ്യം ചെയ്യും; ‘ മാഡ’ ത്തെ കുടുക്കാന്‍ പോലീസ് നടത്തുന്ന തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിങ്ങനെ…
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാറിനുള്ളില്‍ വച്ചു പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനായി പോലീസ് കാവ്യാമാധവന്റെ കൊച്ചിയിലെ സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധന നടത്തി. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കാവ്യയുടെ പക്കലുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് പൊലീസ് കാവ്യയുടെ വീട്ടിലും കാക്കനാട്ടെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. വെണ്ണലയിലെ വില്ലയില്‍ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കും അഞ്ച് മണിക്കുമാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. എന്നാല്‍ വില്ലയില്‍ ആളില്ലാത്തതിനാല്‍ പരിശോധന നടത്താതെ പൊലീസ് മടങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയതിന് ശേഷമാണ് പോലീസ് അന്വേഷണം കുടുംബത്തിലേക്കും വ്യാപിപ്പിച്ചത്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള സംഘമായിരുന്നു വില്ലയില്‍ പരിശോധനയ്ക്കെത്തിയത്. വെള്ളിയാഴ്ചയാണ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട് മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത്. കേസില്‍ അറസ്റ്റിലായ സുനി ജയിലില്‍…
Read More