ന്യൂഡല്‍ഹി:നീരവ് മോദി എന്ന വജ്രവ്യാപാരി 11,400 കോടി രൂപ തട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഒരു കാലത്ത് ഒരു മുന്‍ പ്രധാനമന്ത്രിയും വായ്പ്പയെടുത്തിരുന്നുവെന്ന വിവരം പുറത്ത്. ലളിത ജീവിതം കൊണ്ടു ലോകത്തിനു മാതൃകയായ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണു കഥയിലെ നായകന്. പിഎന്‍ബിയില്‍നിന്ന് 5000 രൂപയാണു ശാസ്ത്രി കാര്‍ വായ്പയെടുത്തത്. പക്ഷേ തിരിച്ചടവു തീരും മുന്‍പേ അദ്ദേഹം മരിച്ചു. ബാക്കി തുക അദ്ദേഹത്തിന്റെ ഭാര്യ ലളിത അവരുടെ പെന്ഷന് തുകയില്‍നിന്നാണു തിരിച്ചടച്ചത്. ശാസ്ത്രിയുടെ മകന് അനില്‍ ശാസ്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘1964 ലാണു സംഭവം. സെന്റ് കൊളംബസ് സ്കൂളില്‍ പഠിക്കുമ്പോള്‍ കാറിലായിരുന്നു ഞങ്ങള്‍ പോയിരുന്നത്. ഓഫിസ് കാറാണ് ഉപയോഗിച്ചത്. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നായിരുന്നു അച്ഛന്റെ നിലപാട്. തുടര്‍ന്നു വീട്ടിലേക്കു മാത്രമായൊരു കാര്‍ വാങ്ങാമെന്നു തീരുമാനിച്ചു’- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ…
Read More