മഴവില്‍ മനോരമയിലെ നായികാ നായകന് പരിപാടിയിലൂടെ സിനിമയിലെത്തിയ താരമാണ് വിന്‍സി അലോഷ്യസ്. പരിപാടിയുടെ ആദ്യ ഓഡീഷനില്‍ പരാജയപ്പെട്ട താരം പിന്നീട് സംവിധായകന് ലാല്‍ ജോസിന്റെ തെരഞ്ഞെടുപ്പില്‍ ഷോയിലെത്തുകയായിരുന്നു. തുടര്‍ന്ന് നായികാ നായകന് ഷോയുടെ മികച്ച പെര്‍ഫോമര്‍മാരില്‍ ഒരാളായാണ് വിന്‍സി പടിയിറങ്ങിയത്. പിന്നീട് കനകം കാമിനി കലഹം, ജന ഗണ മന, ഭീമന്റെ വഴി തുടങ്ങിയ ചിത്രങ്ങളിലെല്ലാം വളരെ ശക്തമായ കഥാപാത്രങ്ങളെയായിരുന്നു വിന്‍സി അവതരിപ്പിച്ചത്. സിനിമയില്‍ നിരവധി അവസരങ്ങളാണ് ഇന്ന് താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്നെ കുറിച്ച് സംസാരിക്കുകയാണ് വിന്‍സി. താന്‍ കുറച്ചൊക്കെ ഡിപ്പന്ഡാണെന്നും എന്നാല്‍ ഭയങ്കര സ്ട്രോങ്ങാണെന്നും കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് ബ്രേക്കപ്പായതോടെയാണ് താന്‍ സ്ട്രോങ്ങായതെന്നും വിന്‍സി പറയുന്നു. ആ പ്രണയം ബ്രേക്കപ്പായപ്പോള്‍ സോ കോള്‍ഡ് തേപ്പുകാരി എന്നൊക്കെ പേര് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും വിന്‍സി പറയുന്നു. ആ സമയത്ത് താന്‍ കോളേജില്‍ അപ്പോള്‍…
Read MoreTag: lal jose
എനിക്കും ലാലേട്ടനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ട്; ഇപ്പോഴും അത് പിന്തുടരുന്നെന്ന് ലാൽ ജോസ്
ഞാനൊരിക്കല്‍ മുതിര്‍ന്നയാളുടെ അച്ഛന് വേഷം ചെയ്യാമോയെന്ന് മോഹന്‍ലാലിനോട് ചോദിച്ചിരുന്നു. അന്നത് വിസമ്മതിച്ച താരം പിന്നീട് പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിച്ചു. എനിക്കും ലാലേട്ടനുമിടയില്‍ എന്തോ ഒരു നിര്‍ഭാഗ്യമുണ്ട്. ആ നിര്‍ഭാഗ്യം ഇപ്പോഴും വിടാതെ പിന്തുടരുകയാണ് എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ, സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്നോട് ഏറ്റവും ഫ്രണ്ട്ലിയായി പെരുമാറിയിരുന്ന ഒരാളായിരുന്നു ലാലേട്ടന്. വിഷ്ണുലോകം, ഉള്ളടക്കം, മാന്ത്രികം പോലെ ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റ് ് ഡയറക്ടറായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ഏറ്റവും ഹാപ്പിയായിരുന്ന സെറ്റായിരുന്നു അത്. അന്നൊക്കെ ലാലേട്ടന് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ അടുത്തുവന്നിരുന്ന് തമാശയൊക്കെ പറയുമായിരുന്നു. നമ്മളോടു വഴക്കിടുകയും ചിലപ്പോള്‍ കളിക്കാന്‍ വരികയുമൊക്കെ ചെയ്യുമായിരുന്നു. പക്ഷെ, ഞങ്ങള്‍ ഒരുമിച്ചുള്ള സിനിമ സംഭവിക്കാന്‍ പത്തൊമ്പത് കൊല്ലം വേണ്ടിവന്നു. (വെളിപാടിന്റെ പുസ്തകം). ഇതിന്റെ ഇടയില്‍ ഞങ്ങള്‍ പല സിനിമകളും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല.…
Read Moreഫേസ്ബുക്കിലെ ‘വാലുകുലുക്കി പക്ഷികള്‍’ എന്തൊക്കെ ബഹളം ഉണ്ടാക്കിയിട്ടും കാര്യമില്ല ! തുറന്നടിച്ച് ലാല്‍ജോസ്…
ഫേസ്ബുക്കില്‍ എന്തിനെയും ഏതിനെയും വിമര്‍ശിക്കുന്ന വാലുകുലുക്കിപക്ഷികള്ക്കെതിരേ തുറന്നടിച്ച് സംവിധായകന് ലാല്‍ജോസ്. വിനോദമൂല്യമുള്ള സിനിമയിറങ്ങിയാല്‍ അത് ഏത് കാലത്തും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നും ലാല്‍ ജോസ് പറയുന്നു. ന്യൂജനറേഷന് സിനിമകളുടെ പുഷ്കല കാലത്തും പരമ്പരാഗത സിനിമകളാണ് തിയേറ്ററുകളില്‍നിന്ന് കളക്ഷന്‍ തൂത്തുവാരിയതെന്നും ‘ലൂസിഫര്‍’ തന്നെ ഉദാഹരണമാണെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ”തിയേറ്ററുകള്‍ ജനസമുദ്രമാകണമെങ്കില്‍ എല്ലാ രസച്ചേരുവകളുമുള്ള പരമ്പരാഗത സിനിമകള്‍ തന്നെയിറങ്ങണം. ഫേസ്ബുക്കിലെ വാലുകുലുക്കി പക്ഷികള്‍ എന്തൊക്കെ ബഹളമുണ്ടാക്കിയാലും അത്തരം ചിത്രങ്ങള്‍ ഹിറ്റാവുകയും ചെയ്യും”. ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു.
Read Moreപൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം മൊട്ടിട്ടതും പുഷ്പിച്ചതുമെല്ലാം ആ സംവിധായകന്റെ ഫോണില്‍ നിന്നായിരുന്നു ! ആ സംഭവം ഇങ്ങനെ…
മലയാള സിനിമയിലെ താരദമ്പതികളാണ് ഇന്ദ്രജിത്ത്-പൂര്‍ണിമ ദമ്പതികള്‍. സംവിധാകന് ലാല്‍ജോസിന് ഇന്ദ്രജിത്തിനെ പരിചയപ്പെടുത്തുന്നതും പൂര്‍ണിമയായിരുന്നു.മീശ മാധവന് മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രണ്ടാംഭാവം’ എന്ന ചിത്രത്തിലെ നായികയായിരുന്നു പൂര്‍ണിമ. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും പ്രണയം അരങ്ങേറുന്ന കാലഘട്ടമായിരുന്നു അത്. രണ്ടാം ഭാവത്തിന്റെ സെറ്റില്‍ വെച്ച് ലാല്‍ ജോസിന്റെ ഫോണില്‍ നിന്നായിരുന്നു പൂര്‍ണിമ തന്റെ പ്രണയ നായകനായ ഇന്ദ്രജിത്തിനെ വിളിച്ചിരുന്നത്, അങ്ങനെ ലാല്‍ജോസും ഇന്ദ്രജിത്തും തമ്മില്‍ നല്ല സൗഹൃദത്തിലാകുകയും അടുത്ത തന്റെ സിനിമയിലെ വില്ലന്‍ വേഷത്തിനായി ഇന്ദ്രജിത്തിനെ ലാല്‍ ജോസ് ക്ഷണിക്കുകയും ചെയ്തു. രണ്ടാം ഭാവം വന്പരാജയമായിരുന്നെങ്കിലും ‘മീശമാധവന്’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായി. ചിത്രത്തിലെ ഈപ്പന് പാപ്പച്ചി എന്ന പോലീസ് കഥാപാത്രം ഇന്ദ്രജിത്തിന്റെ കരിയറില്‍ തന്നെ ബ്രേക്കായി മാറുകയും ചെയ്തു.
Read Moreശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല ! അന്ന് ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത്…
ശ്രീനിവാസന്റെ രചനയില്‍ ലാല്‍ജോസിന്റെ ആദ്യ ചിത്രമായ മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്. എന്നാല്‍ ചിത്രം ആദ്യം ജയറാമിനെ നായകനാക്കിയുള്ള ഒരു പ്രോജക്റ്റ് ആയിരുന്നു. ബിജു മേനോന്റെ അനിയന് കഥാപാത്രത്തിന് പകരം ജയറാമിന്റെ ചേട്ടന് കഥാപാത്രമായി മുരളി ഒരു മലയോര ഗ്രാമത്തില്‍ വന്നു കൃഷി ആരംഭിക്കുന്നതും, പിന്നീടു അപകടം സംഭവിക്കുമ്പോള്‍ അവര്‍ക്ക് തുണയായി ജയറാമിന്റെ അനിയന് കഥാപാത്രം അവിടേക്ക് വരുന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. മുരളിയുടെ ഭാര്യവേഷത്തില്‍ നിശ്ചയിച്ചിരുന്നത് ശോഭനയെയും. എന്നാല്‍ ലാല്‍ജോസ് ജയറാമിനോട് കഥ പറയാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ജയറാമിന് കാസ്റ്റിംഗ് ഇഷ്ടപ്പെട്ടില്ല. ജയറാം ലാല്‍ജോസിനോടു പറഞ്ഞു.’നീ എന്തായാലും ഈ കഥ എന്നോട് പറയണ്ട നിന്റെ പറച്ചിലില്‍ എനിക്ക് ഇഷ്ടമായില്ലെങ്കില്‍ പിന്നെ അതൊരു വിഷമമാകും,അതുകൊണ്ട് ശ്രീനി വരട്ടെ ശ്രീനി തന്നെ ഈ കഥ എന്നോട് പുള്ളിയുടെ ശൈലിയില്‍ പറയട്ടെ അപ്പോള്‍ പ്രശ്നമില്ല’. ശ്രീനിവാസന് എന്ന രചയിതാവിനെ കൂടുതല്‍ വിശ്വസിച്ച…
Read Moreസ്പാനിഷ് കഥയുമായി തിരക്കഥയ്ക്ക് സാമ്യമുണ്ടായിരുന്നു! നായക നടന് കോണ്‍ഫിഡന്റായി തോന്നിയില്ല; ലാല്‍, നിവിന്‍, ടോവിനോ ചിത്രങ്ങള്‍ ഉപേക്ഷിച്ചതിന്റെ കാരണം ലാല്‍ ജോസ് വ്യക്തമാക്കുന്നു
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലാല്‍ ജോസ്. മോഹന്‍ലാല്‍ കോളേജ് അദ്ധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ലാല്‍ ജോസ് കാണുന്നത്. ഇത്ര നാളും മോഹന്‍ലാലുമൊത്ത് ഒരു സിനിമ ചെയ്യാതിരുന്നതിന്റെ കാരണവും ലാല്‍ജോസ് വിശദീകരിക്കുന്നു. രണ്ട് വട്ടം സിനിമയുമായി ലാലിനെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്ന് ലാല്‍ ജോസ് പറയുന്നു. ബലരാമന് എന്ന കഥാപാത്രമായി മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാന്‍ തീരുമാനിച്ചിരുന്നു. സുരേഷ് ബാബുവിന്റേതായിരുന്നു ഐഡിയ. അതാണ് പിന്നീട് ചില മാറ്റങ്ങള്‍ വരുത്തി എം. പദ്മകുമാര്‍ ശിക്കാര്‍ എന്ന സിനിമയാക്കിയത്. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ കസിന്‍സ് എന്ന ചിത്രം മോഹന്‍ലാലിനെ വെച്ച് എടുക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതും നടന്നില്ല. കഥാപാത്രത്തിലെ വ്യത്യസ്തത തന്നെയാണ് പുതിയ ചിത്രത്തിന്റെ ഏറ്റവും വലിയ ചലഞ്ചെന്നും ലാല്‍ ജോസ് പറയുന്നു. രണ്ട്…
Read More