ചിലര്‍ അവന്റെ മുഖം കണ്ട മാത്രയില്‍ പേടിച്ചകന്നു… കുട്ടികള്‍ക്ക് അവനെ കല്ലെറിയുന്നതിലായിരുന്നു ഉത്സാഹം. മറ്റുചിലരാവട്ടെ കുരങ്ങന് കുരങ്ങന് എന്ന് ആര്‍ത്തുവിളിച്ച് അവനു ചുറ്റുംകൂടി. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലളിതിന് പറയാനുള്ളത് ഇത്തരം വേദനയേറിയ അനുഭവങ്ങളുടെ കഥയാണ്. കാലം കുറേ കഴിഞ്ഞപ്പോള്‍ അകന്നുപോയവരില്‍ പലരും അരികെയെത്തിയെങ്കിലും അപൂര്‍വ രോഗത്തിന്റെ വേദനയും നാണക്കേടും ലളിത് എന്ന പതിമൂന്നുകാരനെ ഇന്നും വേട്ടയാടിക്കൊണ്ടിരുന്നു. സാധാരണ ഏതു കുഞ്ഞും പിറന്നുവീഴുന്നതു പോലെയായിരുന്നു മധ്യപ്രദേശുകാരനായ ലളിതിന്റെയും ജനനം. എന്നാല്‍ ജനിച്ച് അരമണിക്കൂറാകും മുമ്പേ നഴ്സാണ് അവനിലെ ആ രൂപമാറ്റം ശ്രദ്ധിച്ചത്. മുഖം നിറച്ചും രോമകൂപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. കണ്ടമാത്രയില്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് അത് മുഴുവന്‍ വടിച്ചു കളയാനാണ്. പക്ഷേ കണ്ടതിലും പതിന്മടങ്ങായി രോമങ്ങള്‍ തിരിച്ചു വന്നു. ഇന്ന് അവന്റെ മുഖം നിറയെ, കൃത്യമായി പറഞ്ഞാല്‍ കണ്ണും, മൂക്കും വായും ഒന്നും തിരിച്ചറിയാന്‍ പോലുമാകാത്ത വിധം ചെന്നായയുടേതിന് സമാനമായി…
Read More