രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു. പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു. -ലാൽ ജോസ്
Read MoreTag: laljose
അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…
ആദ്യം തീരുമാനിക്കുന്ന നായികയെ ഷൂട്ടിംഗ് തുടങ്ങാറാവുമ്പോൾ എനിക്ക് കിട്ടാതെയാവും. മറവത്തൂർ കനവിൽ മഞ്ജു ആയിരുന്നു. മഞ്ജുവിനെ കിട്ടാതെ വന്നപ്പോൾ വേറെ ആളെ നോക്കി ചന്ദ്രനുദിക്കുന്ന ദിക്കിലും അവസാന നിമിഷം ശാലിനിക്ക് പകരം വേറെ ആളെ നോക്കേണ്ടി വന്നു. ആ സമയത്താണ് ഷൊർണുർ ഒരു ലൊക്കേഷനിൽ വച്ച് കാവ്യയെയും അമ്മയെയും കാണുന്നത്. ഇവരെ ഞാൻ മുന്‍പു കണ്ടിട്ടുള്ളതാണ്. അപ്പോൾ കാവ്യ കുഞ്ഞായിരുന്നു. അങ്ങനെ കാവ്യയുടെ കാര്യം ഓർത്തു. അങ്ങനെ ദിലീപിന്റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന്. മഞ്ജുവും പറഞ്ഞു . പുതിയ ആൾ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു. അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്നും സംശയുമുണ്ടെന്ന് പറഞ്ഞു. അവൾ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കും, ചുരിദാർ ഒക്കെ ഇട്ടാൽ ഏത്…
Read Moreനീ വേണമെങ്കില്‍ അഭിനയിച്ചാല്‍ മതി അല്ലെങ്കില്‍ വേറെ ആളുണ്ട് ! കാവ്യാ മാധവനോടു പൊട്ടിത്തെറിച്ച് ലാല്‍ജോസ്; ആ സംഭവം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ് ലാല്‍ജോസ് ഒരുക്കിയ ക്ലാസ്മേറ്റ്സ്. 2006ല്‍ ആയിരുന്നു ചിത്രം റിലീസ് ആയത്.ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ ചിത്രം നേടിയത് ലാല്‍ ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമായിരുന്നു. മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്, കാവ്യാ മാധവന്, രാധിക, ബാലചന്ദ്രമേനോന്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ ആയിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഈ സിനിമയിലെ ഗാനങ്ങളും ജനങ്ങള്‍ ഏറ്റെടുത്തതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ അറിയാകഥകളെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശേഷം കാഴ്ചയില്‍ ക്ലാസ്മേറ്റ്സ് എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പഴയ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. േ സാഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെ…ഇന്നേവരെ ക്യാമ്പസ് ചിത്രം സംവിധാനം ചെയ്തിട്ടില്ലാത്ത ലാല്‍ ജോസ് കഥയുടെ വ്യത്യസ്തമാര്‍ന്ന അവതരണം…
Read Moreപുരുഷു എന്നെ അനുഗ്രഹിക്കണം ! മീശമാധവന്റെ തിരക്കഥയില്‍ അങ്ങനെയൊരു ഡയലോഗ് ഇല്ലായിരുന്നുവെന്ന് ലാല്‍ജോസ്
മലയാളികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന സിനിമകളൊന്നാണ് മീശമാധവന്. സിനിമയിലെ ഡയലോഗുകളും വമ്പന്‍ ഹിറ്റായിരുന്നു. അതില്‍ ഒന്നാം സ്ഥാനമാണ് ‘പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന ഡയലോഗിന്. ഇപ്പോഴിതാ ഈ ഡയലോഗിന് പിന്നിലെ കഥയെ കുറിച്ച് പറയുകയാണ് സംവിധായകന് ലാല്‍ജോസ്. ഒരു പ്രമുഖ റിയാലിറ്റി ഷോയ്ക്കിടയിലാണ് മീശമാധവനിലെ ഈ ഡയലോഗിനെ കുറിച്ച് ലാല്‍ജോസ് ഓര്‍മ്മകള്‍ പങ്കുവെച്ചത്. ”അങ്ങനെയൊരു സംഭാഷണം സിനിമയില്‍ ഉണ്ടായിരുന്നില്ല. ആ സീനും അങ്ങനെ ആയിരുന്നില്ല. അമ്പിളിച്ചേട്ടന് (ജഗതി ശ്രീകുമാര്‍) വീടിനുള്ളിലേക്ക് കയറുന്നു. ദിലീപ് പുരുഷുവിനെ കാണിച്ചു കൊടുക്കുന്നു, അയാള്‍ അടിക്കുന്നു. അത്ര മാത്രമേ തിരക്കഥയില്‍ ഉണ്ടായിരുന്നുള്ളൂ. സ്ഥിരം വരുന്ന വഴിയിലൂടെ വേലി ചാടി അമ്പിളിച്ചേട്ടനെത്തും. വേലി ചാടി വരാന്തയിലേക്കു കേറുമ്പോള്‍ ദേ പട്ടി കുരക്കുന്നു എന്നൊരു ഡയലോഗ് പറയണമെന്നും അപ്പോള്‍ സ്വന്തമായി എന്തെങ്കിലും ചെയ്തോളാമെന്നും ചേട്ടന് പറഞ്ഞു. പറഞ്ഞതു പോലെ ആ ഷോട്ട് എടുക്കാന്‍ നേരത്ത് ദേ പട്ടി…
Read Moreഒരു വട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ചു നില്ക്കും ! സിനിമയില്‍ വന്നിട്ട്് ഫീല്‍ഡ്ഔട്ട് ആയിപ്പോയാല്‍ എന്തു ചെയ്യുമെന്നു ചോദിച്ച ലാല്‍ ജോസിനോട് നടി അനുശ്രീ വര്‍ഷങ്ങള്‍ക്കു മുമ്പു പറഞ്ഞത് ഇങ്ങനെ…
പല നായികമാരെയും വെള്ളിത്തിരയിലെത്തിച്ച സംവിധായകനാണ് ലാല്‍ജോസ്. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെയാണ് നടി അനുശ്രീ വെള്ളിത്തിരയിലെത്തുന്നത്. കഥാപാത്രം ക്ലിക്കായതോടെ മുന്‍നിര താരങ്ങളോടൊപ്പം അഭിനയിക്കാന്‍ നടിക്ക് അവസരമുണ്ടായി. നിരവധി ചിത്രങ്ങള്‍ ചെയ്ത നടി ഇപ്പോള്‍ ജയറാം, കുഞ്ചാക്കോ ബോബന് എന്നിവര്‍ അഭിനയിക്കുന്ന പഞ്ചവര്‍ണതത്ത എന്ന സിനിമയുടെ തിരക്കിലാണ്. ലാല്‍ജോസ് വിധികര്‍ത്താവായെത്തിയ ബിഗ്ബ്രേക്ക് എന്ന റിയാലിറ്റി ഷോയാണ് അനുശ്രീക്ക് സിനിമയിലേക്കുള്ള വഴിയൊരുക്കിയത്. ബിഎ എക്കണോമിക്സ് പഠിച്ച നടി എയര്‍ഹോസ്റ്റസ് കോഴ്സും ചെയ്തിട്ടുണ്ട്. ഷോയിലെ പ്രകടനം കണ്ട് അന്ന് ലാല്‍ജോസ് ചോദിച്ചു’ സിനിമയില്‍ കുറച്ച് ചിത്രങ്ങള്‍ അഭിനയിച്ച് പിന്നീട് ഭാഗ്യമില്ലാതായാല്‍ അനുശ്രീ എന്തു ചെയ്യും?’. അതിന് അനുശ്രീ നല്കിയ മറുപടി ഇങ്ങനെ: അങ്ങനെ വരൂല, ഞാന്‍ ഒരുവട്ടം എത്തിയാല്‍ പിന്നെ അവിടെ പിടിച്ച് നില്ക്കും. നിങ്ങളെന്നെ വിട്ടാലും ഞാന്‍ നിങ്ങളെ വിടൂല. സിനിമാ നടിയാകും എന്നാണ് എന്റെ…
Read More