ലാലു പ്രസാദ് യാദവിന്റെ മകന്‍ ഐശ്യര്യ റായിയെ കല്യാണം കഴിക്കാനൊരുങ്ങുന്നു; വാര്‍ത്ത കേട്ട് ഞെട്ടി ആഷിന്റെ ആരാധകര്‍…

പാറ്റ്‌ന: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായിയുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു. എംബിഎ ബിരുദധാരിയാണ് ഐശ്വര്യ. വിവാഹനിശ്ചയം ഏപ്രില്‍ 18-നും വിവാഹം മേയ് 12-നും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 1970-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്. ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായിയും ബിഹാറില്‍ മന്ത്രിയായിരുന്നു. മൂന്നു മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന്‍ അപൂര്‍വ റായ് നിയമ വിദ്യാര്‍ഥിയുമാണ്. എന്തായാലും വാര്‍ത്ത കേള്‍ക്കുന്ന ആരും ആദ്യമൊന്ന് അമ്പരക്കുമെന്നുറപ്പ്

Read More