പാറ്റ്‌ന: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹസദ്യ അലങ്കോലപ്പെടുത്തി കള്ളന്മാര്‍. വിവാഹത്തില്‍ പങ്കെടുക്കാനെന്ന വ്യാജേന വിഐപി, മാധ്യമ പന്തലുകളിലേയ്ക്ക് പ്രവേശിച്ച് അതിഥികള്‍ക്കായി ഒരുക്കി വെച്ചിരുന്ന ഭക്ഷണും പാത്രങ്ങളും കട്ടെടുത്ത് ഓടുകയായിരുന്നു. കള്ളന്മാര്‍ക്ക് പിറകെ ആര്‍ജെഡി പ്രവര്‍ത്തകര്‍ വടിയുമായി ഓടിയെങ്കിലും ഇവരെ പിടിത്തം കിട്ടിയില്ല. ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് യാദവ് വിവാഹം ചെയ്തത്. കല്ല്യാണത്തിനായി 7000 ആളുകള്‍ക്കാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്. തേജ്പ്രതാപും ഐശ്വര്യയും പരസ്പരം മാലയിട്ടതോടെ ചിലര്‍ ഭക്ഷണം എടുത്ത് മറയുകയായിരുന്നു. സംഘര്‍ഷത്തിനിടെ ചിലര്‍ മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആളില്ലാഞ്ഞതാണ് വിവാഹം ആകെ അലങ്കോലമാക്കിയത്.
Read More