വളര്‍ത്തു മൃഗങ്ങളോട് വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവര്‍ ഏറെയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് വീട്ടിലെ കുട്ടികള്‍ക്കാവും ഇവയോട് കൂടുതല്‍ സ്നേഹം. സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഒട്ടുമിക്ക കുട്ടികളും വളര്‍ത്തുമൃഗങ്ങളെ കാണുന്നത്. അത്തരത്തില്‍ ഒരു ബാലനും ആട്ടിന്‍ കുട്ടിയും തമ്മിലുള്ള മനോഹരമായൊരു വിഡിയോയാണിപ്പോള്‍ വൈറലാകുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തന്റെ ആട്ടിന്‍ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വൈറല്‍ വിഡിയോയില്‍. കൊടും തണുപ്പില്‍ തീ കായുകയാണ് ഈ ബാലനും ആട്ടില്‍ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിന്‍ കുട്ടിയുടെ കിടപ്പ്. ബാലന് തന്റെ കുഞ്ഞ് കൈകള്‍ കൊണ്ട് കനലില്‍ നിന്ന് ചൂട് പകര്‍ന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്. ആട്ടിന്‍ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുകയാണ്. വളര്‍ത്തുമൃഗത്തോടുള്ള ബാലന്റെ കരുതലിന് ഇഷ്ടവുമായെത്തിയത് നിരവധിപ്പേരാണ്. എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. എന്തായാലും ഈ കുരുന്നിന് അഭിനന്ദനങ്ങളറിയിച്ചുള്ള കമന്റുകളാണ് മുഴുവന്‍.
Read MoreTag: lamb
കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം തന്നെ ധാരാളമെന്ന് ശാസ്ത്രലോകത്തിന്റെ വിപ്ലവകരമായ കണ്ടെത്തല്‍; പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ പിറന്ന ആദ്യ കുട്ടിയുടെ വീഡിയോ വൈറല്‍…
പത്തുമാസം കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് പ്രസവിക്കുന്ന രീതി അപ്രത്യക്ഷമാകാന്‍ പോകുന്നെന്ന് ശാസ്ത്ര ലോകം. കുഞ്ഞുണ്ടാകാന്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മതിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ഫിലാഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ റിസര്‍ച്ചിലെ മെഡിക്കല്‍ സംഘമാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് പ്ലാസ്റ്റിക്കില്‍ തീര്‍ത്ത ഗര്‍ഭപാത്രത്തില്‍ ആട്ടിന്‍കുഞ്ഞിനെ വളര്‍ത്തിയെടുത്തിരിക്കുന്നത്. മനുഷ്യനും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ ജനിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഗവേഷകസംഘത്തിന്റെ അഭിപ്രായം. അമ്മയുടെ ഗര്‍ഭപാത്രത്തിനു സമാനമായ എല്ലാ ഗുണങ്ങളോടും കൂടിയതാണ് പ്ലാസ്റ്റിക് ഗര്‍ഭപാത്രം. ഗര്‍ഭപാത്രത്തിലുള്ള അമിനോട്ടിക് ഫഌയിഡിന് സമാനമായ ഒരു ദ്രാവകം കൃത്രിമ ഗര്‍ഭപാത്രത്തിലും ഉണ്ടായിരിക്കും. ഇത് കുട്ടിയെ വലയംചെയ്യും. ഇതിന് പുറമെ ഗര്‍ഭപാത്രത്തിലുള്ളത് പോലെ പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇന്‍ക്യൂബേറ്ററില്‍ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളില്‍ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ…
Read More