ലംബോര്‍ഗിനി മെരിച്ചു…ബാര്‍ബിക്യൂ കൊന്നു ! ബാര്‍ബിക്യൂ ലംബോര്‍ഗിനിയ്ക്ക് 51 ലക്ഷം രൂപയുടെ പണിയുണ്ടാക്കിയതിങ്ങനെ…വീഡിയോ കാണാം…

ഒരു ബാര്‍ബിക്യൂ കാരണം ഉണ്ടായത് വെറും 51 ലക്ഷം രൂപയുടെ നഷ്ടം. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിനാണ് ഈ കനത്ത നഷ്ടം സംഭവിച്ചത്. ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് ഒരു അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗില്‍ പാര്‍ട്ടി നടത്തുകയായിരുന്ന യുവാവിന്റെ തലയില്‍ ഞൊടിയിടയിലാണ് പുതിയൊരു ഐഡിയ ഉദിച്ചത്. ത്രോട്ടില്‍ നല്‍കുന്നതിന് അനുസരിച്ച് ലംബോര്‍ഗിനി അവന്റഡോറിന്റെ എക്‌സ്‌ഹോസ്റ്റില്‍ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എന്‍ജിനില്‍ നിന്നുള്ള റോ ഫ്യൂവല്‍ എക്‌സ്‌ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്തുകൊണ്ട് ആ തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയത്. കുറച്ചു നേരം രസകരമായിരുന്നുവെങ്കിലും എന്‍ജിനില്‍ നിന്ന് പുക വന്നതോടെ പണിപാളിയെന്ന് മനസ്സിലാക്കിയ യുവാവ് ഗ്രില്‍ മതിയാക്കി. വാഹനത്തിന്റെ കൂളന്റ് സിസ്റ്റവും തകരാറിലായി. കുടൂതല്‍…

Read More

പെരുത്ത നന്ദിയുണ്ട് ! കോര്‍പ്പറേഷനില്‍ ആറു കൊല്ലം മുമ്പ് നിവേദനം നല്‍കിയിട്ടും നടക്കാഞ്ഞ കാര്യമല്ലേ ട്രോളന്മാര്‍ നൈസായി നടത്തിത്തന്നത്; സന്തോഷത്തില്‍ മതിമറന്ന് മല്ലികാ സുകുമാരന്‍…

റോഡ് മോശമായതിനാല്‍ പൃഥിരാജിന്റെ നാലുകോടി വിലയുള്ള ലംബോര്‍ഗിനി തിരുവനന്തപുരത്തെ വീട്ടില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞ മല്ലിക സുകുമാരനെ ട്രോളന്മാര്‍ ട്രോള്‍മഴയില്‍ മുക്കിയിരുന്നു. മക്കളുടെ വലിയ വാഹനങ്ങള്‍ വീട്ടിലേക്ക് എത്താനുള്ള ബുദ്ധിമുട്ടിന് ഇപ്പോഴും പരിഹാരമില്ല എന്ന വിഷമം നടി തുറന്നു പറഞ്ഞതിനെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ട്രോളാക്കി മാറ്റിയത്. ”നാലു കോടിയോളം രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ വാങ്ങിച്ചപ്പോള്‍ ഏതാണ്ട് 49 ലക്ഷം രൂപയാണ് പൃഥ്വി നികുതി അടച്ചത്. അല്ലാതെ പോണ്ടിച്ചേരിയില്‍ പോയി ടാക്സ് വെട്ടിക്കുകയല്ല ചെയ്തത്. നമ്മുടെ വാഹനം നിരത്തിലൂടെ ഓടുന്നതിന് സര്‍ക്കാരിന് കൊടുക്കുന്ന ടാക്സാണ് റോഡ് ടാക്സ്. അതുപോലെ കോര്‍പ്പറേഷന്‍ നിഷ്‌കര്‍ഷിക്കുന്ന നികുതി നല്‍കിയാണ് നമ്മള്‍ വീട് വെച്ചതും താമസിക്കുന്നതും. ഈ നികുതികള്‍ എല്ലാം അടയ്ക്കുന്ന നമുക്ക്, നല്ല റോഡ് സൗകര്യം നല്‍കുക എന്നത് ബന്ധപ്പെട്ട അധികാരികളുടെ കടമായല്ലേ” ഇങ്ങനെയായിരുന്നു മല്ലികയുടെ പ്രതികരണം. ഇപ്പോഴിതാ മല്ലികയുടെ…

Read More