ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടാവശിഷ്ടങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുളു ജില്ലയിലെ ആനി ടൗണിലാണ് സംഭവം. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിലാണ് ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നുവീണത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂണ്‍ 24 മുതല്‍ ആരംഭിച്ച കനത്തമഴയില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം 220 പേര്‍ക്കാണ് ജീവന് നഷ്ടമായത്. 11,637 വീടുകളാണ് തകര്‍ന്നത്. മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 113 മണ്ണിടിച്ചിലുകളാണ് സംഭവിച്ചത്. കനത്തമഴയില്‍ റോഡുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് വാഹനഗതാഗതം ദിവസങ്ങളോളം തടസ്സപ്പെടുക പതിവാണ്.
Read MoreTag: land sliding
മണ്ണിടിഞ്ഞു വീണ് അപകടാവസ്ഥയിലായ വീടിന് വന്‍ ഭീഷണിയായി മണ്‍തിട്ട; മണ്ണുനീക്കുന്നതില്‍ സ്ഥലമുടമയുടെ എതിര്‍പ്പ് വിലങ്ങു തടിയായതോടെ വീട്ടില്‍ താമസിക്കാനാവാതെ വലഞ്ഞ് കുടുംബം…
സീതത്തോട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് അപകടാവസ്ഥയില്‍. വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ വീടിനുള്ളില്‍ താമസിക്കാനാവാതെ വലയുകയാണ് സീതക്കുഴി മനുഭവനില്‍ ഉണ്ണികൃഷ്ണന് നായരും കുടുംബവും. ഓഗസ്റ്റ് 15നാണ് ഉണ്ണികൃഷ്ണന് നായരുടെ വീടിനു മുകളിലേക്ക് അയല്‍വാസിയുടെ ഭൂമിയിലെ മണ്ണിടിഞ്ഞു വീണത്. സംഭവസമയത്ത് വീട്ടിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പിഞ്ചുകുട്ടികളടക്കമുള്ള കുടുംബാംഗങ്ങള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ വീടിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വീടുപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു. വീടിനു മേല്‍ പതിച്ച കല്ലും മണ്ണും പിന്നീട് ഉണ്ണികൃഷ്ണന് നായര്‍ നീക്കം ചെയ്തെങ്കിലും ഇപ്പോള്‍ വീടിനു പിന്നിലായി വലിയ മണ്‍തിട്ട രൂപപ്പെട്ടിരിക്കുകയാണ്. അപകട ഭീഷണിയായി നില്ക്കുന്ന മണ്ണ് കുറേക്കൂടി നീക്കം ചെയ്യാതെ വീട്ടില്‍ താമസിക്കുന്നത് അപകടമാണെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ-പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മണ്ണ് നീക്കം ചെയ്യാന്‍ ഒരു കാരണവശാലും സമ്മതിക്കില്ലെന്ന സ്ഥലമുടമയുടെ നിലപാടാണ് ഇപ്പോള്‍…
Read Moreചിലപ്പോള്‍ ഞാന്‍ ചത്തുപോകും കുഞ്ഞിനെയും കൊണ്ട് രക്ഷപ്പെട്ടോ ! മണ്ണില്‍ പുതഞ്ഞിട്ടും കുഞ്ഞനുജത്തിമാരുടെ ജീവന് രക്ഷിച്ച ആ എട്ടു വയസുകാരിയുടെ വാക്കുകള്‍; ഒടുവില്‍ സംഭവിച്ചത്…
പാലക്കാട്: ‘ചിലപ്പോള്‍ ഞാന്‍ ചത്തുപോകും. കുഞ്ഞിനെയും കൊണ്ടു രക്ഷപ്പെട്ടോ’, അരയ്ക്കൊപ്പം മണ്ണില്‍ പുതഞ്ഞു നില്ക്കുമ്പോള് ആരതി സഹോദരങ്ങളോടു വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു. സര്‍വതും മണ്ണു വിഴുങ്ങിയപ്പോള്‍ അവരെ രക്ഷിച്ച ചേച്ചിയെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ ആ സഹോദരങ്ങള്ക്കാവുമായിരുന്നില്ല. മണ്ണിടിഞ്ഞു തകര്‍ന്ന കൂരയ്ക്കുള്ളില്‍ നിന്നു മൂന്നു കുഞ്ഞു സഹോദരങ്ങളെ രക്ഷിച്ച എട്ടു വയസുകാരി ആരതി ഇന്ന് അട്ടപ്പാടിയുടെ മഴദുരന്തങ്ങള്‍ക്കു മേല്‍ തലയുയര്‍ത്തി നില്ക്കുന്നു. അഗളി കൊല്ലങ്കടവ് ഊരിനടുത്തു ഞായര്‍ വൈകിട്ടു മൂന്നരയോടെയുണ്ടായ മണ്ണിടിച്ചിലില്‍ നിന്നാണ് ആരതി കൂടപ്പിറപ്പുകളായ ആറും അഞ്ചും മൂന്നും വയസുളള രേവതിക്കും അശ്വതിക്കും രശ്മിക്കും രക്ഷകയായത്. അച്ഛന് രവിയും അമ്മ മല്ലികയും സഹോദരന് രാകേഷും ദൂരെ മരുന്നു പറിക്കാന്‍ പോയിരിക്കുകയായിരുന്നു. പുല്ലു മേഞ്ഞ കുടിലില്‍ കുട്ടികള്‍ ഒറ്റയ്ക്ക്. കട്ടന്‍ കാപ്പിയിട്ട്, അരിവറുത്തുകൊണ്ടിരിക്കുമ്പോഴാണ് കൂരയുടെ തൂണുകള്‍ മുന്നോട്ടു ചരിയുന്നതായി ആരതി കണ്ടത്. പുറത്തിറങ്ങി നോക്കുമ്പോള്‍ മുന്നിലെ മുറ്റം ഇടിഞ്ഞിരിക്കുന്നു.…
Read More