ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് പലവിധ വഞ്ചനകള്‍ നേരിട്ടതിന്റെ കഥകള്‍ ഇടയ്ക്കൊക്കെ ആളുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്തരത്തില്‍ ദീപാവലി ഓഫര്‍ പ്രകാരം ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഗെയിമിംഗ് ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്ത യുവാവിന് കൊറിയറായി ലഭിച്ചതാവട്ടെ പാറ കഷ്ണവും. സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം മംഗളുരു സ്വദേശിയായ ചിന്മയ രമണ എന്ന യുവാവ് പങ്കുവെച്ചത്. ഇയാള്‍ ഫ്ളിപ്പ്കാര്‍ട്ടില്‍ ഒരു ലാപ്ടോപ്പാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പറഞ്ഞ തീയതിയില്‍ അദ്ദേഹത്തിന് ലഭിച്ചത്. ഒരു വലിയ കല്ലും കുറച്ച് ഇ-വേസ്റ്റുമാണെന്ന് മാത്രം. വഞ്ചിക്കപ്പെട്ടതില് വലിയ വിഷമമുണ്ടെന്നും ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. തനിക്ക് ലഭിച്ച കല്ലിന്റെയും പാഴ്വസ്തുക്കളുടെയും ഫോട്ടോ അറ്റാച്ചുചെയ്യുന്നതിന് പുറമേ, രമണ ഒരു അണ്‍ബോക്സിംഗ് വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദീപാവലി സീസണിലുടനീളം ഉപഭോക്താക്കള്‍ക്ക് തെറ്റായ പാക്കേജുകള്‍ ലഭിക്കുന്നതിനെക്കുറിച്ചുള്ള നിരവധി പരാതികള്‍ ഫ്ളിപ്പ്കാര്ട്ടിനെക്കുറിച്ച് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡെലിവറിയില്‍ കൂടുതല്‍ കൃത്യത…
Read MoreTag: laptop
ജീവനക്കാരിയുടെ ബാത്ത്റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…
കോട്ടാറില്‍ സോഫ്റ്റ്വെയര് കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്ലറ്റില് ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര് കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്ലറ്റില് പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.…
Read More