ന്യൂഡല്‍ഹി:ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രണമത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇന്ത്യന്‍ സുരക്ഷാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേന ഉപയോഗിച്ചത് കെട്ടിടങ്ങളില്‍ തുളച്ചുകയറി നാശനഷ്ടമുണ്ടാക്കാന്‍ കഴിയുന്ന ബോംബുകളാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ജയ്ഷ് ഭീകരക്യാംപ് നിലനിന്ന സ്ഥലത്തെ 2018ലെ ചിത്രവും വ്യോമസേനയുടെ ആക്രമണത്തിനു ശേഷമുള്ള ഇതേ സ്ഥലത്തിന്റെ ചിത്രവും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ശക്തമായ ആക്രമണമാണു ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയതെന്നും, നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും രണ്ടു ചിത്രങ്ങളും പരിശോധിച്ചാല്‍ ദൃശ്യമാകുമെന്ന് സുരക്ഷാകേന്ദ്രങ്ങള്‍ പറയുന്നു. ഫെബ്രുവരി 26നാണ് പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഭീകരപരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തത്. മിറാഷ് 2000 പോര്‍വിമാനങ്ങളുപയോഗിച്ചായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സ്പൈസ് 2000 സാറ്റലൈറ്റ് നിയന്ത്രിത ബോംബുകളായിരുന്നു സേന പാക്ക് ഭീകരതാവളത്തില്‍ വര്‍ഷിച്ചത്. കെട്ടിടങ്ങളെ തകര്‍ക്കുന്നതിനു പകരം…
Read More