ആറു വര്‍ഷമായി തന്റെ വീട്ടില്‍ ജോലികളില്‍ സഹായിച്ചിരുന്ന സ്ത്രീയുടെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ച് മുന്‍ ക്രിക്കറ്ററും എംപിയുമായ ഗൗതം ഗംഭീര്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയില്‍ എത്തിക്കാന്‍ സാധിക്കാഞ്ഞതിനെത്തുടര്‍ന്നാണ് ഗംഭീര്‍ തന്നെ അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുള്ള വാര്‍ത്ത പങ്കുവച്ച് ട്വീറ്റ് ചെയ്ത ഗംഭീര്‍, അന്ത്യകര്‍മങ്ങള്‍ താന്‍തന്നെ നിര്‍വഹിച്ച കാര്യം വെളിപ്പെടുത്തി. ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്ര കഴിഞ്ഞ ആറു വര്‍ഷമായി ഗംഭീറിന്റെ വീട്ടില്‍ ജോലികളില്‍ സഹായിക്കുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒഡീഷയിലെ ജാജ്പുര്‍ സ്വദേശിനിയാണ് 49കാരിയായ സരസ്വതി. ദീര്‍ഘനാളായി പ്രമേഹവും രക്തസമ്മര്‍ദ്ദവും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലാതായതോടെ ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രില്‍ 21നാണ് സരസ്വതി മരണമടഞ്ഞത്. മൃതദേഹം ലോക്ക് ഡൗണിനിടെ ഒഡീഷയിലേക്ക് കൊണ്ടു പോകുന്നത് നടപ്പുള്ള കാര്യമല്ലെന്നു…
Read More