അനുകരണം മൂലം കുറച്ചു കാലത്തേക്ക് മാത്രം ശ്രദ്ധ നേടാന്‍ കഴിയും ! പീന്നീട് നിങ്ങള്‍ക്ക് നിങ്ങളായി മാറേണ്ടി വരും ! റാണു മൊണ്ടലിനോട് ലതാ മങ്കേഷ്‌കര്‍

പശ്ചിമ ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍,ലതാ മങ്കേഷ്‌കറുടെ ”ഏക് പ്യാര്‍ കാ നഗ്മാ ഹേയ്” എന്ന അനശ്വര ഗാനം ആലപിക്കുകയും അതിന്റെ വീഡിയോ വൈറലാകുകയും ചെയ്തതോടെയാണ് റാണു മൊണ്ടല്‍ എന്ന ഗായികയെക്കുറിച്ച് ലോകമറിഞ്ഞത്. തുടര്‍ന്ന് സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍ എന്ന സിനിമയില്‍ പാടാന്‍ രാണുവിന് അവസരം നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാണുവിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.”ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അതെന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,” ഐഎഎന്‍എസിനോടാണ് ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം. ‘അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ദാ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ…

Read More