കോട്ടയം: ലതികാ സുഭാഷിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു. കെ.ആര്.സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.കെപിസിസി നിര്‍വാഹക സമിതിയംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016-ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വൈപ്പിന്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് എന്‍സിപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാ യും ലതികയെ നിയമിച്ചിരുന്നു.
Read MoreTag: lathika subhash
നല്ല സമയം..! ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു; വനിതാ കമ്മീഷന് അംഗമായേക്കുമെന്ന് സൂചന
കോട്ടയം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപിയുടെ മഹിളാ വിഭാഗമയ നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലതികയ്ക്കു ലഭിച്ചേക്കും. കൂടാതെ എന്‍സിപിക്കു ലഭിക്കുന്ന കോര്പറേഷന് സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കും ലതികയെ പരിഗണിക്കുമെന്നാണ് സൂചന. എന്‍സിപിക്കു ലഭിക്കുന്ന വനിതാ കമ്മീഷന് അംഗമായും ലതികയെ പരിഗണിക്കുന്നുണ്ട്. അതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസുകാരെ എന്‍സിപിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനു നേതൃത്വം നല്‍കാനും ലതികയെ എന്‍സിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read More‘ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണികളിലുമുണ്ട്, അവരെന്നെ സഹായിക്കുമെന്ന് ലതികാ സുഭാഷ്
ഏറ്റുമാനൂർ: ഒരു മുന്നണികളുടെയും പിന്തുണയില്ലാതെ മത്സരിക്കുന്ന ലതികാ സുഭാഷ് വിജയ പ്രതീക്ഷയിലാണ്. സീറ്റ് വിഭജനത്തിനൊടുവിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ മുടിമുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് പ്രചാരണ രംഗത്ത് മൂന്നു മുന്നണികൾക്കും ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. ഹൃദയമുള്ള മനുഷ്യർ എല്ലാ മുന്നണിയിലുമുണ്ട്. അവരെന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ആരോപണങ്ങളെല്ലാം ഇലക്ഷൻ സമയത്തുള്ളതാണെന്നും ലതിക ആരോപിച്ചു. ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഏറ്റുമാനൂരിന്റെ വികസനത്തിനു മാസ്റ്റർ പ്ലാൻ തയാറാക്കും. പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. അതിരന്പുഴയേയും പടിഞ്ഞാറൻ പ്രദേശങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികൾ വികസിപ്പിക്കും.മുന്‍പ് പല മുന്നണികളുടെയും ഭരണകാലത്ത് തുടങ്ങിവെച്ചതും മുടങ്ങികിടക്കുന്നതുമായ പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ആദ്യം നടത്തുക. ഇങ്ങനെ നീളുന്നു ലതികയുടെ വാഗ്ദാനങ്ങൾ. മുന്നണി സ്ഥാനാർഥികളെയെല്ലാം പരാജയപ്പെടുത്തി ഏറ്റുമാനൂരിലെ ചരിത്രത്തിൽ ഇടംപിടിച്ച ജോർജ് ജോസഫ്…
Read More“ലതികയ്ക്ക് സീറ്റ് നൽകണമായിരുന്നു; കൊല്ലത്തെ തന്റെ ജയം ഉറപ്പ്; താൻ കരഞ്ഞത് പ്രവർത്തകരുടെ വികാരം കണ്ടെന്ന് ബിന്ദു കൃഷ്ണ
കൊല്ലം: ലതിക സുഭാഷിന് ഇത്തവണ കോൺഗ്രസ് പാർട്ടി സീറ്റു നൽകണമായിരുന്നുവെന്ന് ബിന്ദു കൃഷ്ണ. മഹിള കോൺഗ്രസ് അധ്യക്ഷ എന്ന നിലയിൽ അവർക്ക് സീറ്റു നൽകേണ്ടത് കീഴ്വഴക്കമായിരുന്നുവെന്നും ബിന്ദു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇക്കാര്യത്തിൽ സീറ്റ് നിർണയത്തിൽ വന്ന ബുദ്ധിമുട്ടാണെന്നാണ് മനസിലാകുന്നതെന്നും ബിന്ദു വ്യക്തമാക്കി. കൊല്ലത്തെ തന്റെ ജയം ഉറപ്പാണ്. സീറ്റു കിട്ടാത്തതു കൊണ്ടല്ല കരഞ്ഞത്. പ്രവർത്തകരുടെ വികാരം കണ്ടാണ് കണ്ണ് നിറഞ്ഞതെന്നും ബിന്ദു പറഞ്ഞു.
Read Moreഇനി സീറ്റ് തന്നാലും സ്വീകരിക്കില്ല; ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്ന ചരിത്രം ഓർമ്മിപ്പിച്ച് ലതിക സുഭാഷ്
തിരുവനന്തപുരം: താൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ പോലും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടാക്കിയില്ലെന്ന് രാജിവച്ച മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജി വയ്ക്കുമെന്നും കോൺഗ്രസ് ഇനി സീറ്റ് തന്നാലും സ്വീകരിക്കില്ലെന്നും ലതിക സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് അറിയില്ലെന്നും ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ സീറ്റ് തനിക്ക് നൽകുമെന്ന് പ്രതീക്ഷിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. ഏറ്റുമാനൂർ ലഭിച്ചില്ലെങ്കിൽ വൈപ്പിനിൽ മത്സരിക്കാനും തയ്യാറായിരുന്നു. ആരുടെ പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരിൽ സ്വതന്ത്രയായി വിജയിക്കാൻ കഴിയുമെന്നും മുൻപും ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
Read Moreസ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി ! ലതികാ സുഭാഷ് രാജിവച്ചു; പരസ്യമായി തലമുണ്ഡനം ചെയ്ത് പ്രതിഷേധം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംലഭിക്കാത്തതില്‍ തുടര്‍ന്നു ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞതില്‍ പ്രതിഷേധിച്ച് ലതികാ സുഭാഷ് പരസ്യമായി തല മുണ്ഡലം ചെയ്തു. ഒരു വനിത എന്ന നിലയില്‍ ഏറെ ദുഃഖമുണ്ടെന്ന് ലതിക പ്രതികരിച്ചു. സ്ഥാനാര്‍ഥി പട്ടികയില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകള്‍ എങ്കിലും ഉള്‍പ്പെടുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ അതും ഉണ്ടായില്ല. പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകള്‍ പണിയെടുക്കുന്ന വനിതകളുണ്ട്. പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് കണ്ണീരണിയേണ്ടി വന്നു കൊല്ലത്ത് സീറ്റുറപ്പിക്കാന്‍. ഷാനിമോള്‍ ഉസ്മാനും അവസരം കിട്ടി. തനിക്ക് ഏറ്റുമാനൂര്‍…
Read More