ലോകത്തിലെ ഏറ്റവും വലിയ ധനികനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ് ഭാര്യ മക്കന്‍സിയും തമ്മില്‍ 25 വര്‍ഷം നീണ്ട ദാമ്പത്യബന്ധം തകരാന്‍ കാരണം കൂട്ടുകാരന്റെ ഭാര്യയെന്ന് വിവരം. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്തിയാകും പങ്കുവയ്ക്കപ്പെടുക. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടി ഇതാകുമെന്നാണ് വിലയിരുത്തല്‍. ഇരുവരുടേയും വേര്‍പിരിയല്‍ ആഗോള സ്വത്ത് റാങ്കിംഗ് തന്നെ മാറ്റി വരയ്ക്കും. ബെസോസ് ദമ്പതികള്‍ പിരിയുമ്പോള്‍ ഭാര്യ മക്കന്‍സി ഏറ്റവും സമ്പന്നയായ സ്ത്രീയായി മാറും. കൂട്ടുകാരനും ഹോളിവുഡ് താരവുമായി പാട്രിക് വൈറ്റ്‌സെല്ലിന്റെ ഭാര്യ ലോറന്‍ സാഞ്ചസുമായ ബന്ധം ആണ് ഇരുവരും പിരിയാന്‍ കാരണമായി അമേരിക്കന്‍ മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ടിവി താരം ലോറന്‍ സാഞ്ചസുമായുള്ള ബെസോസിന്റെ പ്രണയമാണ് 25 വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 49 വയസുകാരിയായ സാഞ്ചസുമായി ബെസോസ് എട്ടു മാസമായി പ്രണയത്തിലായിരുന്നു. സാഞ്ചസ് ടെലിവിഷന്‍ ന്യൂസ്…
Read More