കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ അധ്യയനം ഓണ്‍ലൈൻ ക്ലാസിലേക്ക് മാറി. തോട്ടം മേഖലയിലെ കുട്ടികളുടെ പഠനവും വീട്ടിലിരുന്നായി. എസ്റ്റേറ്റുകളിൽ മാതാപിതാക്കൾ ജോലിക്ക് പോകുന്പോൾ കുട്ടികളെ ആര് നോക്കും എന്ന പ്രശ്നം ഉണ്ടാകുന്നുണ്ട്. പെണ്‍കുട്ടികളെ തനിയെ വീട്ടിലിരുത്തി പോകാൻ പല മാതാപിതാക്കൾക്കും ഭയമാണ്. സ്കൂൾ ഉണ്ടായിരുന്നപ്പോൾ മക്കളുടെ സുരക്ഷ ഇവർക്ക് പ്രശ്നമായിരുന്നില്ല. സ്റ്റഡി ലീവ് ആയാലും കുട്ടികൾ സ്കൂളിൽ വന്നോട്ടെയെന്ന് അധ്യാപകരോട് അമ്മമാർ വിളിച്ചു ചോദിക്കുമായിരുന്നുവെന്ന് അധ്യാപകനായ ഫൈസൽ മുഹമ്മദിന്റെ വാക്കുകൾ. മദ്യപിച്ച് അസഭ്യം പറയുന്ന പല സംഭവങ്ങളും ഈയിടെ തോട്ടം മേഖലയിൽ ഉണ്ടായിട്ടുണ്ട്. മേഖലയിലെ എസ്റ്റേറ്റ് ലയത്തിൽ നിന്ന് ഫൈസൽ മുഹമ്മദ് അടക്കമുള്ള അധ്യാപകരെ പെണ്‍കുട്ടികളുടെ മാതാപിതാക്കൾ വിളിച്ച അവസ്ഥയും ഉണ്ടായിട്ടുണ്ട്. സ്കൂൾ ഉണ്ടായിരുന്നെങ്കിൽ സമാധാനമായി പണിക്ക് പോകാമായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. ലയങ്ങളുടെ അവസ്ഥ കഷ്ടം തന്നെ പശു തൊഴുത്തിനേക്കാൾ കഷ്ടമാണ് ചില ലയങ്ങളുടെ അവസ്ഥ.…
Read MoreTag: layam
എസ്റ്റേറ്റ് ലയങ്ങളിലെ നാല് ചുവരുകൾക്കുള്ളിലെ സ്വപ്നങ്ങൾ; സാറേ… വീട്ടിൽ അരി തീർന്നു, എങ്ങനെയെങ്കിലും സഹായിക്കാമോ ?
ഏലപ്പാറയിലെ എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള യാത്രയിൽ, താഴെ ഏലപ്പാറ ടൗണും അവിടെ നിരനിരയായുള്ള ചായം പൂശിയ ചെറിയ വീടുകളും കാണാം. എസ്റ്റേറ്റിൽ മുന്‍പ് ജോലി ചെയ്തിരുന്നവരുടേതാണ് ഇപ്പോൾ ആ ചായം പൂശിയ വീടുകളിൽ ഏറെയും. അതായത് ലയത്തിലെ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടവരുടേത്. ആ വീടുകൾ കാണുന്പോൾ അതു പോലെ ചായം പൂശിയ വീടുകൾ തങ്ങൾക്കും ഒരുനാൾ സ്വന്തമാകും എന്ന് വിശ്വസിക്കുകയാണ് എസ്റ്റേറ്റിലെ പാവപ്പെട്ട തൊഴിലാളികൾ. നാല് ചുവരുകൾക്കുള്ളിലെ സ്വപ്നങ്ങൾടാർപോളിൻ ഷീറ്റുകൾ മേൽക്കൂരയിൽ വലിച്ചു കെട്ടിയിരിക്കുന്നു. എന്നിട്ടും ഉൗർന്നിറങ്ങുന്ന മഴത്തുള്ളികളെ തടുക്കാൻ വീടിനുള്ളിൽ നിരത്തിയ പാത്രങ്ങൾ, പൊട്ടി പൊളിഞ്ഞ ഷീറ്റുകൾ, ജീർണിച്ച വാതിലുകൾ. ഇതാണ് മിക്ക തൊഴിലാളി ലയങ്ങളുടെയും അവസ്ഥ. ലയത്തിലെ ഒന്നോ രണ്ടോ കുടുസ്സു മുറിയിലും, അടുക്കളയിലും അന്തിയുറങ്ങുന്നവരുടെ എണ്ണം ചിലപ്പോൾ പത്തോ പന്ത്രണ്ടോ വരെയാകാം. കൊളുന്ത് നുള്ളുക, കഞ്ഞി കുടിക്കുക, ഉറങ്ങുക, അതിനിടയിൽ ഇപ്പോഴത്തെ ദുരിത ജീവിതം…
Read Moreസ്വന്തം ഭൂമിയിൽ അഭയാർഥിജീവിതം! സ്കൂളിന്റെ പടിവാതിൽ കാണാതെ കുട്ടികൾ
റെജി ജോസഫ്ആസാമിലെ ഡെറാംഗ് ജില്ലയിൽനിന്നുമാത്രം ആറായിരം തൊഴിലാളികൾ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ തോട്ടങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. ഇവർക്ക് നിശ്ചിത വേതനം ഒരു തോട്ടത്തിലുമില്ല. വിളവെടുക്കുന്ന കൊളുന്തിന്റെയും കാപ്പിക്കുരുവിന്റെയും ഏലക്കായുടെയും അളവനുസരിച്ചാണ് കൂലി. എത്ര അധ്വാനിച്ചാലും ദിവസം 350 രൂപയിൽ താഴെ മാത്രമേ വേതനം ലഭിക്കൂ. ഇടിഞ്ഞു വീഴാറായ പാർപ്പിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ ആസ്ബറ്റോസ് മേൽക്കൂരകളും അതിനുള്ളിൽ എലിമാളങ്ങളും മാത്രമെ കാണാനുള്ളു. ഒരു കുടുസുമുറിയും ചെറിയൊരു അടുക്കളയുമാണ് ഓരോ കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. അരകല്ലോ ഉരലോ ഇല്ലാത്തതിനാൽ കല്ലിൽ ചതച്ചാണ് പലവ്യഞ്ജനങ്ങൾ ഭക്ഷണത്തിന് പാകപ്പെടുത്തുന്നത്. എല്ലാം സഹിച്ച് കിടക്കാൻ കിടക്കയും കട്ടിലുമില്ല. ഇരുൾ മൂടിയ മണ്‍തറയിലാണ് കുടുംബമൊന്നാകെ ഉറക്കം. തൊഴിലാളികൾ ജോലിക്ക് പോകുന്പോൾ കൊച്ചുകുട്ടികളെ നോക്കാൻ പിള്ളപ്പുര സംവിധാനം ഉണ്ടെങ്കിലും ആസാം കുടുംബങ്ങൾക്ക് ഇതു നിഷേധിച്ചിരിക്കുന്നു. പലപ്പോഴും മുതിർന്ന ഒരംഗമാണ് കുട്ടികളെ പകൽ നോക്കുക. റേഷൻ കാർഡും ആധാർ കാർഡും ഉള്ളവരല്ലാത്തതിനാൽ…
Read Moreഅണഞ്ഞുപോയ പെണ്‍പിളൈ ഒരുമൈ
റെജി ജോസഫ്പണിയെടുക്കത് നാങ്കള്, കൊള്ളയടിപ്പതു നീങ്കള് തേയിലക്കൊട്ട ഞാങ്കള്ക്ക്, പണകൊട്ട നീങ്കൾക്ക്പൊട്ട ലായങ്ങൾ ഞാങ്കള്ക്ക്, എസി ബംഗ്ലാവ് നീങ്കൾക്ക്കുപ്പത്തൊട്ടി ഞങ്ങള്‍ക്ക്, കൊട്ടും സൂട്ടും നീങ്കൾക്ക്കാടി കഞ്ഞി ഞാങ്കള്ക്ക്, ചിക്കൻ ദോശ നീങ്കൾക്ക് ചൂഷണവും അനീതിയും അടിവരയിടുന്ന മുദ്രാവാക്യങ്ങളിലൂടെ മൂന്നാറിലെ പെണ്‍പിളൈ ഒരുമൈ തീജ്വാലപോലെ കത്തിക്കയറി.ഒരു രാഷ്ട്രീയ പാർട്ടിയുടെയും സമുദായ സംഘടനയുടെയും പ്രകടമായ സാന്നിധ്യമില്ലാതെ അതിവേഗം കത്തിപ്പടർന്ന പ്രക്ഷോഭം. ഗോമതി അഗസ്റ്റിൻ, ലിസി സണ്ണി, ഇന്ദ്രാണി മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ രോഷവും രോദനവും അണപൊട്ടി ഒഴുകിയപ്പോൾ, കേരളം കണ്ടിട്ടില്ലാത്ത അതിജീവന പ്രക്ഷോഭം രൂപം കൊള്ളുകയായിരുന്നു. ഗോമതിയുടെ വാക്ക് കടമെടുത്താൽ തോട്ടത്തിലെ ഓരോ സ്ത്രീയും ഈ സമരത്തിലൂടെ നേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു.പത്രത്തലക്കെട്ടിലും ചാനലുകളിലും മാത്രമല്ല വിദേശ മാധ്യമങ്ങളിലും മൂന്നാർ സ്ത്രീസമരം മുന്തിയ പ്രാധാന്യത്തോടെ ഇടം പിടിച്ചു. വാർഷിക ബോണസ് യാതൊരു നീതീകരണവുമില്ലാതെ വെട്ടിക്കുറച്ച സാഹചര്യത്തിലും തൊഴിലാളി യൂണിയനുകൾ പുലർത്തിയ ബോധപൂർമായ…
Read Moreതൊഴുത്തിനേക്കാൾ കഷ്ടം ലയങ്ങൾ
റെജി ജോസഫ്ബ്രിട്ടീഷുകാർ വാണിജ്യ സാധ്യത മുന്നിൽ കണ്ട് നട്ടുവളർത്തിയ തേയില അക്കാലത്തു സന്പന്നർക്കുമാത്രം നുകരാവുന്ന പാനീയമായിരുന്നു. ഇന്ന് ലോകമെന്പാടും ചായ സാധാരണക്കാരുടെ പാനീയമായി. കേരളത്തിൽ 36,762 ഹെക്ടറിൽ തേയിലകൃഷിയുള്ളതിൽ 26,615 ഹെക്ടറും ഇടുക്കി ജില്ലയിലാണ്. 1877ൽ ജോണ്‍ ഡാനിയേൽ മണ്‍റോ സായിപ്പ് അക്കാലത്ത് മൂന്നാറിന്റെ കൈവശക്കാരനായിരുന്ന പൂഞ്ഞാർ കോയിക്കൽ കേരളവർമ വലിയരാജയ്ക്ക് 3,000 രൂപ പാട്ടവും 5,000 രൂപ അടങ്കലും നൽകിയാണ് 1,36,300 ഏക്കർ മൂന്നാർ കുന്നുകളിൽ തേയില നടാൻ പാട്ടത്തിനെടുത്തത്. മൂന്നാറിൽ മണ്‍റോ സായിപ്പിന് വഴി കാണിച്ചു കൊടുത്തത് കണ്ണൻ, തേവൻ എന്നീ മുതുവാൻ ഗോത്രക്കാരായിരുന്നു. അങ്ങനെ അവരുടെ പേര് ആ കുന്നുകൾക്കും തേയിലക്കന്പനിക്കും ജോണ്‍ മണ്‍റോ സായിപ്പ് പിൽക്കാലത്ത് നൽകിയെന്നതാണ് ചരിത്രം. കുടിയിറക്കിവെള്ളക്കാർ കൈവശപ്പെടുത്തുന്പോൾ അവിടെ ആനയും കടുവയും പുലിയുമുള്ള വനമായിരുന്നു. 12 മാസവും കോടമഞ്ഞും കൊടുംതണുപ്പും. താമസക്കാർ ഏറുമാടങ്ങളിലും ഗുഹകളിലും കൂരകളിലും പാർത്തിരുന്ന…
Read Moreഅറുതിയില്ലാത്ത അടിമജീവിതം! തോട്ടം തൊഴിലാളികളുടെ ജീവിതത്തിലൂടെ…
റെജി ജോസഫ് ഒരിക്കലും മോചനമില്ലാത്ത തടവറപോലെയാണ് തോട്ടം തൊഴിലാളികളുടെ ജീവിതം. ദുരിതങ്ങൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട തലമുറകൾ. കേരളത്തിലെ തേയില, റബർ, കാപ്പി, ഏലം തോട്ടങ്ങളിൽ കഠിനാധ്വാനം ചെയ്തു കുടുംബം പോറ്റുന്ന സ്ത്രീകൾ ഉൾപ്പെടെ തൊഴിലാളികൾക്ക് പറയാനുള്ളത് ഇല്ലായ്മകളുടെയും കഷ്ടതകളുടെയും അനുഭവങ്ങൾ മാത്രം. കണ്ണെത്താ ദൂരം വിസ്തൃതമായ തോട്ടങ്ങളിലെ കാലഹരണപ്പെട്ട ലയങ്ങളിൽ ജീവിതം ഹോമിച്ചുതീർക്കുന്ന ഇവർക്ക് സ്വന്തമായി മണ്ണില്ല, വീടില്ല, പ്രതീക്ഷകളുമില്ല. ബ്രിട്ടീഷുകാരുടെയും പിൽക്കാലത്ത് കോർപറേറ്റ് കന്പനികളുടെയും നുകത്തിനു കീഴിൽ അടിമകളെപ്പോലെ ഇവർ കഴിയുന്നു. എക്കാലത്തും ഒരേ ജോലി, ഒരേ ജീവിതം. അറിയുന്നില്ല ഈ ദുരവസ്ഥ പെണ്‍പിളൈ ഒരുമൈ പ്രക്ഷോഭത്തിനും പെട്ടിമുടി ഉരുൾദുരന്തത്തിനും സാക്ഷ്യം വഹിച്ച കേരളസമൂഹം അറിയുന്നില്ല തോട്ടം തൊഴിലാളികളുടെ ജീവിത ദുരവസ്ഥ. കേരളത്തിൽ ഇത്രയേറെ അധ്വാനവും പരിമിതമായ കൂലിയും നാമമാത്ര ആനുകൂല്യങ്ങളുമുള്ള തൊഴിൽ സമൂഹം വേറെയുണ്ടാവില്ല. പെട്ടിമുടി കണ്ണൻ ദേവൻ തോട്ടത്തിലെ ലയങ്ങളെ ഉരുൾ…
Read More