കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പള്ളി കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി. താഹിറില്നിന്ന് 1.58 കോടി രൂപ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്. സാന്പത്തിക തിരിമറി സംബന്ധിച്ച് ക്രിമിനില്‍ കേസെടുക്കാനും വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.2010 മുതല്‍ 2015 വരയുള്ള കാലത്തെ വരവ് ചെലവുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. ഈ കേസില്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷററായിരുന്ന പി.കെ.സി. ഇബ്രാഹിം മൂന്നാം പ്രതിയുമാണ്. നഷ്ടപ്പെട്ട 1,57,79,500 രൂപയും വരവ് ഇനത്തില്‍ ലഭിക്കേണ്ട 9,247 രൂപയുമടക്കം മൊത്തം 1,57,88,747 രൂപയാണ് തിരിച്ചു പിടിക്കുക. പള്ളിക്കമ്മിറ്റി ജനറല്‍ ബോഡിയുടെ പരാതിയില്‍ തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശ പ്രകാരം ചക്കരക്കല്‍ പോലീസ്…
Read MoreTag: league
വേശ്യ എന്നു വിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു ! ലീഗ് നേതാവിനെതിരെ ആരോപണവുമായി വനിതാ പ്രവര്‍ത്തക
തിരൂരങ്ങാടിയിലെ ലീഗ് നേതാവിനെതിരെ ലൈംഗികാരോപണവുമായി വനിതാ ലീഗ് പ്രവര്‍ത്തക. പാര്‍ട്ടി യോഗത്തില്‍വച്ച് അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും വേശ്യ എന്നു വിളിച്ചെന്നും കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മുസ്ലീംലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കാവുങ്ങള്‍ കുഞ്ഞുമരക്കാര്‍ക്ക് എതിരേയാണ് യുവതിയുടെ പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി നിയോജകമണ്ഡലം ഓഫീസില്‍ വച്ച് മറ്റാളുകള്‍ കേള്‍ക്കെ വേശ്യ എന്നു വിളിച്ചുവെന്നും തുടര്‍ന്ന് അപമാനിക്കുന്ന വിധത്തില്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ചാണ് യുവതി വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കിയത്. പല തവണ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം യുവതിയുടെ പരാതിയില്‍…
Read Moreപറയരുതെന്നു ഞങ്ങള്‍ കരുതിയ കാര്യങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല്‍ പലര്‍ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍…
മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന്‍ വിമര്‍ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള്‍ പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില്‍ എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്. നസറുദ്ദീന്‍ എളമരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”താല്‍ക്കാലിക…
Read More