ഹിസ്ബുള്ള ലെബനനെ വിഴുങ്ങുന്നുവോ ? ബെയ്‌റൂട്ട് തുറമുഖവും വിമാനത്താവളവും ഭീകര സംഘടനയുടെ നിയന്ത്രണത്തില്‍ എന്നു വിവരം; സ്‌ഫോടനത്തിനു പിന്നില്‍ ഹിസ്ബുള്ളയെന്ന് ആരോപണം…

ബെയ്‌റൂട്ട് നഗരത്തെ നാമാവിശേഷമാക്കിയ സ്‌ഫോടനത്തില്‍ ഇതുവരെ 137 ആളുകളാണ് മരിച്ചത്. 5000ലേറെ ആളുകള്‍ക്ക് പരിക്കുണ്ട്. ഇതിനു കാരണക്കാര്‍ അഴിമതിക്കാരായ ഭരണകൂടവും തീവ്രവാദി ഗ്രൂപ്പായ ഹിസ്ബുള്ളയുമാണെന്ന ആരോപണവുമായി ഇപ്പോള്‍ ഒരു പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. നഗരത്തിലെ തുറമുഖവും വിമാനത്താവളവും നിയന്ത്രിക്കുന്നത് ഹിസ്ബുള്ളയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും തുറമുഖത്തിനടുത്തെ വെയര്‍ഹൗസില്‍ സംഭരിച്ചിരുന്നത് അമോണിയം നൈട്രേറ്റ് ആയിരുന്നു എന്ന് സര്‍ക്കാരിന് അറിയില്ല എന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്നും 2005ല്‍ കൊല്ലപ്പെട്ട ലെബനീസ് മുന്‍ പ്രധാനമന്ത്രി റഫീഖിന്റെ മകന്‍ ബാഹാ ഹൈരി ആരോപിച്ചു. രണ്ട് ദശലക്ഷം ജനങ്ങള്‍ പാര്‍ക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത് മാരകമായ ഒരു സ്‌ഫോടകവസ്തു ആറു വര്‍ഷക്കാലം എങ്ങനെ സൂക്ഷിച്ചുവെന്നത് ചോദ്യമാണെന്ന് 54കാരനായ ഹൈരി പറഞ്ഞു. ഹിസ്ബുള്ള അറിയാതെ ഒരു ചെറിയ വസ്തുപോലും നഗരത്തിലേക്ക് എത്തില്ലയെന്നും ഹൈരി പറയുന്നു. സ്‌ഫോടനത്തില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. 120 മീറ്റര്‍…

Read More