ഒരു കാലത്ത് സ്വപ്‌നഭൂമിയായിരുന്ന അമേരിക്ക ആളുകള്‍ക്ക് മടുക്കുന്നു ! യുഎസ് പൗരത്വം ഉപേക്ഷിച്ച് മടങ്ങുന്നത് നിരവധി ആളുകള്‍;കാരണം ഇങ്ങനെ…

ഒരു കാലത്ത് ലോകത്ത് എല്ലായിടത്തുമുള്ള ആളുകളുടെ സ്വപ്‌നഭൂമിയായിരുന്നു അമേരിക്ക. നിരവധി ആളുകളാണ് അമേരിക്കന്‍ ജീവിതം സ്വപ്‌നം കണ്ട് ആ നാട്ടിലേക്കൊഴുകിയത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020ന്റെ ആദ്യ ആറു മാസത്തില്‍ 5,800 ആളുകളാണ് അമേരിക്കന്‍ പൗരത്വം വിട്ടൊഴിഞ്ഞത്. 2019-ല്‍ പൗരത്വം ഉപേക്ഷിച്ചവരുടെ ആകെ എണ്ണം 2072 ആയിരുന്നു. ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബാംബ്രിജ് അക്കൗണ്ടന്റ്്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. ഓരോ മൂന്നു മാസത്തിലും സര്‍ക്കാര്‍ പുറത്തുവിടുന്ന രേഖകള്‍ പരിശോധിച്ചാണ് പൗരത്വം ഉപേക്ഷിച്ചവരെ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തുണ്ടാകുന്ന സംഭവവികാസങ്ങളില്‍ അതൃപ്തരായാണ് ഇവരെല്ലാം അമേരിക്ക വിട്ടതെന്ന് സ്ഥാപനത്തില്‍ പങ്കാളിയായ അലിസ്റ്റര്‍ ബാംബ്രിജ് അറിയിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, കൊറോണ വ്യാപനം കൈകാര്യം ചെയ്ത രീതി, യുഎസില്‍ ഇപ്പോഴുള്ള രാഷ്ട്രീയ നയങ്ങള്‍ എന്നിവയാണ് പലരെയും പൗരത്വം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്.…

Read More