ചിലരുടെ വിധി ഇങ്ങനെയാണ്. കാത്തുരക്ഷിക്കേണ്ട മാതാപിതാക്കള്‍ തന്നെ അവരെ കുരുതി കൊടുക്കുമ്പോള്‍ അവര്‍ ഈ ലോകത്തിനു മുമ്പില്‍ നിസ്സഹായയാവും. ഇഷിക എന്ന ബംഗാളി പെണ്‍കുട്ടിയ്്ക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ലോകത്തിന്റെ കണ്ണു നനയിക്കുന്നതാണ്. ഇഷികയ്ക്ക് ഇന്ന് പ്രായം 24 വയസ്സ്, ആറാം വയസ്സില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയതാണ് ഇഷിക. എന്നാല്‍ ഇഷികയുടെ ആ യാത്ര അവസാനിച്ചത് ചുവന്നതെരുവിലായിരുന്നു. സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് അവളെ അവിടെ ഉപേക്ഷിച്ചത്. ദാരിദ്ര്യം എന്ന പതിവു കാരണമായിരിക്കാം അവരെ ഇതിനു പ്രേരിപ്പിച്ചത് എന്നു പൊതുവത്ക്കരിക്കാം. എന്നിരുന്നാലും വിധി ഇഷികയെ ബാല വേശ്യാവൃത്തിയുടെ ഇരയാക്കി. ചുറ്റും അവളെ പോലെ നൂറുകണക്കിന് ആളുകള്‍. വിഷമങ്ങളും പരാധീനതകളും പരിഭവങ്ങളും എല്ലാവര്ക്കും തുല്യം, അതിനാല്‍ തന്നെ അവ പങ്കുവയ്ക്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഏകദേശം 20 മില്യണ്‍ ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍…
Read More