ലെ​ഗി​ന്‍​സ് ധ​രി​ച്ചെ​ത്തി​യ അ​ധ്യാ​പി​ക​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി പ്ര​ധാ​ന അ​ധ്യാ​പി​ക ! ഡി​ഇ​ഒ​യ്ക്കു പ​രാ​തി ന​ല്‍​കി…

ലെ​ഗി​ന്‍​സ് ധ​രി​ച്ചു വ​ന്ന​തി​ന് ത​ന്നോ​ട് പ്ര​ധാ​നാ​ധ്യാ​പി​ക മോ​ശ​മാ​യി പെ​രു​മാ​റി എ​ന്ന പ​രാ​തി​യു​മാ​യി അ​ധ്യാ​പി​ക. മ​ല​പ്പു​റം എ​ട​പ്പ​റ്റ സി ​കെ എ​ച്ച് എം ​ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​രി​ത ര​വീ​ന്ദ്ര​നാ​ഥ് ആ​ണ് ഹെ​ഡ് മി​സ്ട്ര​സ് റം​ല​ത്തി​നെ​തി​രെ ഡി​ഇ​ഒ​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. രാ​വി​ലെ സ്‌​കൂ​ളി​ലെ​ത്തി ഹെ​ഡ് മി​സ്ട്ര​സി​ന്റെ റൂ​മി​ല്‍ ചെ​ന്ന​പ്പോ​ള്‍ ആ​ണ് സം​ഭ​വ​മെ​ന്ന് ഹി​ന്ദി അ​ധ്യാ​പി​ക​യാ​യ സ​രി​ത പ​റ​യു​ന്നു. ഏ​തോ കു​ട്ടി യൂ​ണി​ഫോം ധ​രി​ക്കാ​ഞ്ഞ​തി​ന്റെ പ​ഴി പ്ര​ധാ​ന അ​ധ്യാ​പി​ക ത​ന്റെ മേ​ല്‍ ചാ​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​രി​ത പ​റ​യു​ന്ന​ത്. കു​ട്ടി​ക​ള്‍ ഒ​ന്നും യൂ​ണി​ഫോം ഇ​ടു​ന്നി​ല്ലെ​ന്നും നി​ങ്ങ​ളു​ടെ​യൊ​ക്കെ വ​സ്ത്ര​ധാ​ര​ണം ഇ​ങ്ങ​നെ​യാ​യ​തു കൊ​ണ്ടാ​ണ് അ​വ​രൊ​ന്നും യൂ​ണി​ഫോം ഇ​ടാ​ന്‍ ത​യ്യാ​റാ​വാ​ത്ത​തെ​ന്നും ഹെ​ഡ്മി​സ്ട്ര​സ് പ​റ​ഞ്ഞു​വെ​ന്ന് അ​ധ്യാ​പി​ക പ​റ​യു​ന്നു. മാ​ന്യ​ത​യ്‌​ക്കോ അ​ധ്യാ​പ​ന​ജോ​ലി​ക്കോ നി​ര​ക്കാ​ത്ത​താ​യ വ​സ്ത്രം ധ​രി​ച്ച് ഇ​തു​വ​രെ സ്‌​കൂ​ളി​ല്‍ വ​ന്നി​ട്ടി​ല്ല. അ​ധ്യാ​പ​ക​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​ന്യ​മാ​യ ഏ​തൊ​രു വ​സ്ത്ര​വും ധ​രി​ച്ച് സ്‌​കൂ​ളി​ല്‍ വ​രാ​മെ​ന്ന് നി​യ​മം നി​ല​നി​ല്‍​ക്കെ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു…

Read More

ഗവേഷണത്തിന്റെ ഭാഗമായുണ്ടായ പഠനങ്ങള്‍ അന്നുവരെയുണ്ടായിരുന്ന എന്റെ ധാരണകളെ പാടേ മാറ്റിക്കളഞ്ഞു ! ലെഗ്ഗിന്‍സിനെപ്പറ്റിയുള്ള നിലപാടു തിരുത്തി ലക്ഷ്മിബായി തമ്പുരാട്ടി…

ലെഗ്ഗിന്‍സിനെക്കുറിച്ചുള്ള അഭിപ്രായം മാറ്റി അധ്യാപികയും എഴുത്തുകാരിയുമായ ലക്ഷ്മിബായി തമ്പുരാട്ടി. ഇതോടൊപ്പം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പെ താന്‍ ലെഗ്ഗിന്‍സിനെതിരേ എഴുതിയ ലേഖനം തള്ളിക്കളയാനും ലക്ഷ്മിബായി തമ്പുരാട്ടി മറന്നില്ല. ഈ കുറിപ്പ് ഒരു കുമ്പസാരമാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പില്‍ തന്റെ അഭിപ്രായം മാറാനിടയായ സാഹചര്യത്തെക്കുറിച്ച് ഇവര്‍ വിവരിക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ലെഗിന്‍സിനെപ്പറ്റി വീണ്ടും ഈ കുറിപ്പ് ഒരു കുമ്പസാരമാണ്. എഴുതണോ വേണ്ടയോ എന്നു ഞാന്‍ പല തവണ ആലോചിച്ചുനോക്കി. ഗുരുസ്ഥാനത്തു നില്‍ക്കുന്ന പലരോടും ചര്‍ച്ച ചെയ്തു. അതിന്റെ പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. ഇനി വിഷയത്തിലേക്കു വരാം. കഴിഞ്ഞ ദിവസം എന്റെ ഒരു വിദ്യാര്‍ത്ഥിനി ഞാന്‍ ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തെപ്പറ്റി ചോദിച്ചു. ലെഗിന്‍സിനെപ്പറ്റിയായിരുന്നു ആ ലേഖനം. എനിക്കു മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ടായി. ആദ്യംതന്നെ പറയട്ടെ, ആ ലേഖനത്തിന്റെ ഇപ്പോഴുള്ള തലക്കെട്ട് ഞാന്‍ കൊടുത്തതല്ല. ലേഖനം അച്ചടിച്ചുവന്നപ്പോള്‍ മുതല്‍…

Read More

സ്‌കൂള്‍ അധികൃതര്‍ ലെഗ്ഗിങ്‌സ് നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചുവെന്ന് പരാതിപ്പെട്ട് വിദ്യാര്‍ഥിനികള്‍ ! ഡസ്ര് കോഡിന്റെ ലംഘനമെന്ന് അധികൃതര്‍; പുതിയ വസ്ത്രധാരണ വിവാദം ഇങ്ങനെ…

സ്‌കൂളിലെ ഡ്രസ്‌കോഡിന് ചേരുന്നതല്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികളുടെ ലെഗ്ഗിങ്‌സ് അഴിച്ചു മാറ്റിയതായി പരാതി.പശ്ചിമ ബംഗാളിലെ ബോല്‍പുറിലെ ബീര്‍ബൂം ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അധികൃതരുടെ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. രക്ഷിതാക്കളും നാട്ടുകാരും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ലെഗ്ഗിങ്‌സാണ് നിര്‍ബന്ധിപ്പിച്ച് അഴിപ്പിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. സംഭവം നടന്നതിന്റെ പിറ്റേ ദിവസം രക്ഷിതാക്കളും ലോക്കല്‍ ഗാര്‍ഡിയന്‍സും സ്‌കൂളില്‍ ഒത്തു ചേരുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതോടെ നാട്ടുകാരും ഇവര്‍ക്കൊപ്പം കൂടി. ‘കാലാവസ്ഥ മാറിയതിനാല്‍ നല്ല തണുപ്പാണ്. പ്രത്യേകിച്ചും രാവിലെ അതുകൊണ്ട് തണുപ്പിനെ പ്രതിരോധിക്കാനാണ് കുട്ടികള്‍ ലെഗ്ഗിങ്‌സ് ധരിച്ച് സ്‌കൂളിലെത്തിയത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയെങ്കിലും അത് അംഗീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അവള്‍ ലെഗ്ഗിങ്‌സ് ധരിച്ചിട്ടില്ലെന്ന കാര്യം താന്‍…

Read More