തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ രാവിലെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ ആര്.ശങ്കരനാരായണന് തന്പി മെന്പേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങുകള്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭാ മന്ദിരപരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഉച്ചകഴിഞ്ഞ് 2ന് നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരേയും മുന്‍ സ്പീക്കര്‍മാരേയും ആദരിക്കും. അഖിലേന്ത്യാ വെറ്ററന്‍സ് മീറ്റുകളില്‍ പുരസ്കാരങ്ങള്‍ നേടിയ പിറവം മുന്‍എംഎല്‍എ എം.ജെ.ജേക്കബിനേയും ആദരിക്കും. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്.നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. രാവിലെ മണിക്ക് ക്ലിഫ്ഹൗസില്‍ ഉപരാഷ്ട്രപതിക്ക് മുഖ്യമന്ത്രി പ്രഭാതഭക്ഷണ വിരുന്ന് ഒരുക്കിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കണ്ണൂരിലേക്ക് പോകുന്ന ഉപരാഷ്ട്രപതി തലശ്ശേരിയില്‍ എത്തി അധ്യാപികയായിരുന്ന രത്ന നായരെ സന്ദര്‍ശിക്കും.…
Read More