ആർട്ടിക്കിൽ 21ലെ താമരൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടി. സിനിമയ്ക്ക് വേണ്ടി ശരീരഭാരം നന്നായി കുറക്കേണ്ടി വന്നു. സാജൻ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്. അഞ്ച് ദിവസം മാത്രം സമയമുള്ളതുകൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. അതിനുശേഷം മേക്കപ്പ്മാൻ റഷീദ് അഹമ്മദ് എന്നിൽ നടത്തിയ മേക്കോവർ അപാരമായിരുന്നു. റെയിൽവേ ട്രാക്കിനരികിലെ മണ്ണിൽ മുഖമടിച്ച് വീണുകിടക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. അത് ചെയ്യുമ്പോൾ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ മണ്ണിൽ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാമല്ലോ. ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ടുതന്നെ താമരയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്.…
Read MoreTag: lena
കോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്അ; മ്മയുടെ ചീത്തവിളി കേട്ട സംഭവം തുറന്ന് പറഞ്ഞ് ലെന
റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും പരീക്ഷ പേപ്പര്‍ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാല്‍ എനിക്കു കുട്ടികള്‍ മിഠായി ഓഫര്‍ ചെയ്യുമായിരുന്നു. കോളജില്‍ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ലേണേഴ്സും ലൈസന്‍സും ഇല്ലാതെ വണ്ടി ഓടിച്ചതിന് പോലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വിട്ടു. വൈകുന്നേരം വണ്ടി ഹാജരാക്കാന്‍ പോലീസ് പറഞ്ഞു. പോലീസ് പിടിച്ച കാര്യം വീട്ടില്‍ പറഞ്ഞു. സ്റ്റേഷന് എന്ന് കേട്ടപ്പോള്‍ അമ്മ ആദ്യം വിചാരിച്ചത് റെയില്‍വേ സ്റ്റേഷനാണെന്നാണ്. പോലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോള്‍ ധാരാളം ചീത്ത വിളി കേട്ടു. -ലെന
Read Moreഏഴരശ്ശനി തുടങ്ങിയപ്പോള്‍ കല്യാണം,തീര്‍ന്നപ്പോള്‍ ഡിവോഴ്സ് ! കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ലെന…
വര്‍ഷങ്ങളായി മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് നടി ലെന. വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ലെന മാറുകയായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന നടന്മാരുടെ അമ്മവേഷം ചെയ്യാനും നെഗറ്റീവ് റോളുകള്‍ അവതരിപ്പിക്കാനും ഒന്നും ലെന മടിച്ചു നിന്നിട്ടില്ല. കരിയറിലെ ഈ ബോള്‍ഡായ തീരുമാനങ്ങള്‍ തന്നെയാണ് ലെന സ്വന്തം ജീവിതത്തിലും കൈകൊണ്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം നടന്ന വിവാഹം, കുട്ടികള്‍ വേണ്ടെന്ന തീരുമാനം, തുടര്‍ന്നുള്ള വിവാഹമോചനം എല്ലാത്തിനും ലെനയ്ക്ക് ഉറച്ച നിലപാടുകള്‍ ഉണ്ട്. തന്റെ ജീവിതത്തില്‍ ഇനിയൊരു വിവാഹത്തിന് യാതൊരു സാധ്യതയുമില്ലെന്നും കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷമുണ്ടെന്നും ലെന തുറന്നു പറഞ്ഞിരുന്നു. മുമ്പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ലെന മനസ് തുറന്നത്. മുന്‍ ഭര്‍ത്താവ് അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തില്‍ ആണെന്നും ഒന്നിച്ച് സിനിമ ചെയ്യാനുള്ള ആലോചന ഉണ്ടെന്നും ലെന വ്യക്തമാക്കിയിരുന്നു. ആറാം…
Read Moreരാത്രി 12 മുതല്‍ മൂന്നുമണി വരെയാണ് യുവാക്കള്‍ക്ക് എനര്‍ജി ലെവല്‍ കൂടുന്നത് ! സ്വന്തം അനുഭവം തുറന്നു പറഞ്ഞ് ലെന…
മിനിസ്ക്രീനിലൂടെ അഭിനയരംഗത്തെത്തി ബിഗ്സ്ക്രീനില്‍ ശ്രദ്ധേയയായ താരമാണ് ലെന. ഇതിനോടകം നിരവധി ശക്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് ലെന തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകം തന്നെയാണ്. മിനി സ്ക്രീനില്‍ അധികവും കണ്ണീര് നായികയായുള്ള വേഷങ്ങളായിരുന്നു ലെന അവതരിപ്പിച്ചത്. എന്നാല്‍ സിനിമയിലെത്തിയതോടെ ഏത് പ്രായത്തിലുള്ള ഏത് തരം വേഷവും തനിക്ക് വഴങ്ങും എന്ന് ലെന തെളിയിച്ചു. ഇപ്പോഴിതാ താരം നല്കിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. ‘മിക്കപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോള്‍സ് എല്ലാം..മിസ്ഡ് കോള്‍സ് ആണെങ്കില്‍ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്തോണ്ടിരിക്കും,’ ആ സമയത്തെ ഫോണ്‍ കോള്‍സ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാല്‍…
Read Moreപലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി 12 മണിയ്ക്കു ശേഷമാണ് ! അവര്‍ നിര്‍ത്താതെ വിളിച്ചു കൊണ്ടിരിക്കും; അപ്പോള്‍ ചെയ്യുന്നതെന്തെന്ന് വെളിപ്പെടുത്തി നടി ലെന
മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് ലെന. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ലെനയും താരത്തിന്റെ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം തന്റെ ജീവിതത്തിലുണ്ടായ വ്യത്യസ്തമായ അനുഭവങ്ങള്‍ തുറന്നുപറയുകയാണ്. രാത്രി പന്ത്രണ്ട് മുതല്‍ മൂന്ന് മണിവരെയുള്ള സമയത്ത് തന്റെ ഫോണിലേക്ക് നിര്‍ത്താതെ വിളിക്കുന്ന ചില ആളുകളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. ‘പലപ്പോഴും യുവാക്കളുടെ എനര്‍ജി ലെവല്‍ കൂടുന്നത് രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ്. മിസ്ഡ് കോള്‍ പോലുമല്ല, ചിലര്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. അത്തരം കോളുകള്‍ ഒഴിവാക്കാന്‍ വേണ്ടി പത്ത് മണി കഴിഞ്ഞാല്‍ ഫോണ്‍ സൈലന്റ് ആക്കി വെക്കാറാണ് പതിവ്,’ ലെനയുടെ വാക്കുകള്‍.ഒരിക്കല്‍ തുടര്‍ച്ചയായി തന്നെ വിളിച്ചുകൊണ്ടിരുന്ന ഒരാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ലെന വെളിപ്പെടുത്തി. അതേസമയം…
Read Moreഅന്നെടുത്ത ആ തീരുമാനം ജീവിതം തന്നെ മാറ്റിമറിച്ചു ! വെളിപ്പെടുത്തലുമായി ലെന…
മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് ലെന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ശക്തമായ കഥാപാത്രങ്ങളിലൂടെ നടി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്നു. 1998ല്‍ ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലാണ് ലെന ആദ്യമായി അഭിനയിയ്ക്കുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ കരുണം, ശാന്തം, ലാല്‍ ജോസ് സുരേഷ് ഗോപി ചിത്രമായ രണ്ടാം ഭാവം എന്നിങ്ങനെ ഹിറ്റുകള്‍. അതിനു ശേഷം ലെന അഭിനയം നിര്‍ത്തി ക്ലിനിക്കല്‍ സൈക്കോളജി പഠിയ്ക്കുവാന്‍ മുംബൈയിലേയ്ക്ക് പോയി. പഠനം കഴിഞ്ഞ് അവിടെ ജോലിചെയ്യുന്ന സമയത്താണ് കൂട്ട് എന്ന സിനിമയില്‍ നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിയ്ക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകള്‍. വ്യത്യസ്ഥതയാര്‍ന്ന വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇക്കാലയളവില്‍ ഒരു സ്ഥാനം നേടിയെടുക്കാനും നടിയ്ക്കായി. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മികച്ച ഒരു തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ലെന. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ലെന തന്റെ ജീവിതത്തില്‍ ഏറെ…
Read Moreഅന്ന് ഞാന്‍ പറഞ്ഞത് അങ്ങനെയല്ല…പലരും കാര്യങ്ങള്‍ അവരുടേതായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു; പൃഥിയുടെ അമ്മ വേഷം ഞാന്‍ എന്തിനു ചെയ്യണം എന്നല്ല ചോദിച്ചതെന്ന് വ്യക്തമാക്കി നടി ലെന…
വെല്ലുവിളി നിറഞ്ഞതും വ്യത്യസ്ഥവുമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചു വാങ്ങിയ നടിയാണ് ലെന. രണ്ടു പതിറ്റാണ്ടു പിന്നിട്ട അഭിനയ ജീവിതത്തിനെ പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങളെയാണ് നടി പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. യുവതാരങ്ങളുടെ അമ്മവേഷങ്ങള്‍ ചെയ്യാനും ലെനയ്ക്ക് മടിയുണ്ടായിരുന്നില്ല. എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെയും വിക്രമാതിദ്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെയും ആദിയില്‍ പ്രണവ് മോഹന്‍ലാലിന്റെയുമെല്ലാം അമ്മ വേഷം ലെന മികവുറ്റതാക്കി. എന്നാല്‍ അമ്മ വേഷങ്ങളെക്കുറിച്ച് താന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പലരും വളച്ചൊടിച്ചുവെന്ന് തുറന്നു പറയുകയാണ് ലെന ഇപ്പോള്‍. ജമേഷ് കോട്ടക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ‘2004 ല്‍ പുറത്തിറങ്ങിയ കൂട്ട് എന്ന തെലുങ്ക് സിനിമയില്‍ റിച്ചാര്‍ഡിനൊപ്പം (ശാലിനിയുടെ സഹോദരന്) അഭിനയിച്ചിട്ടുണ്ട്. റിച്ചാര്‍ഡിന്റെ ജോഡി ഞാന്‍ അല്ലായിരുന്നു. അതിലെ മറ്റൊരു കഥാപാത്രത്തിന്റെ നായികയുടെ വേഷമാണ് ഞാന്‍ ചെയ്തത്. എന്നാല്‍ എന്ന് നിന്റെ മൊയ്തീന് പുറത്തിറങ്ങിയതിന്…
Read Moreപലരുടെയും വിചാരം ഞങ്ങള്‍ ലിവിംഗ് ടുഗെദര്‍ ആയിരുന്നുവെന്നാണ്; ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാനുള്ള ആലോചനയുമുണ്ട് ! ആറാംക്ലാസില്‍ തുടങ്ങിയ പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം തുറന്നുപറഞ്ഞ് ലെന
മലയാളത്തിലെ ബോള്‍ഡായ നടി എന്നാണ് ഏവരും ലെനയെ വിശേഷിപ്പിക്കുന്നത്. വ്യത്യസ്ഥമായ വേഷങ്ങള്‍ സധൈര്യം തിരഞ്ഞെടുക്കുന്നതിലൂടെയാണ് ലെന മലയാളികളുടെ പ്രിയങ്കരിയായത്.തന്നേക്കാള്‍ പ്രായത്തിന് മൂത്ത നായകന്റെ അമ്മയായും കാമുകിയായും എല്ലാം വെള്ളിത്തിരയില്‍ തിളങ്ങി കഴിവു തെളിയിച്ച നടി. ഇത്തരം ബോള്‍ഡായ തീരുമാനങ്ങളാണ് ലെനയെ സീരിയലില്‍ നിന്നും സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയത്. എന്തിലും ഏതിലും വ്യക്തമായ കാഴ്ചപ്പാടുള്ള ലെന സ്വന്തം ജീവിതത്തിലും മറിച്ചല്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ലെന തന്റെ കാമുകനായ അഭിലാഷിനെ താലികെട്ടി സ്വന്തമാക്കിയത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. ഇരുവരും വേര് പിരിഞ്ഞു. എനന്നാല്‍ കല്ല്യാണം കഴിക്കുമ്പോള്‍ തന്നെ വിവാഹ ബന്ധത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ടെന്ന് ലെന തീരുമാനിച്ചിരുന്നു. ആ തീരുമാനത്തില്‍ ഇപ്പോള്‍ സന്തോഷം മാത്രമണ് തോന്നുന്നതെന്നും ലെന പറയുന്നു. താനിനി ഒരു വിവാഹം കഴിക്കാനുള്ള സാധ്യതയുമില്ല. വിവാഹ ജീവിതത്തില്‍ കുഞ്ഞുങ്ങള്‍ വേണ്ട എന്ന തീരുമാനത്തില്‍…
Read Moreമലയാള സിനിമയില്‍ സ്ത്രീകള്‍ വിവേചനം നേരിടുന്നതായി തോന്നിയിട്ടില്ല; നടിമാരുടെ സംഘടനയെക്കുറിച്ച് യാതൊരു ധാരണയുമില്ല ; തുറന്നു പറഞ്ഞ് ലെന
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് നടി ലെന. സംഘടനയുടെ രൂപവത്കരണ സമയത്ത് താന്‍ സ്കോട്ലന്‍ഡിലായിരുന്നെന്നും തിരിച്ചു വന്നതിനുശേഷം തന്റേതായ തിരക്കുകളില്‍ പെട്ടതിനാല്‍ ആരും തന്നെ സമീപിച്ചില്ലെന്നും ലെന പറയുന്നു. സംഘടനയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടുതന്നെ ആ സംഘടനയെക്കുറിച്ച് കൂടുതല്‍ പറയാനുള്ള അര്‍ഹത തനിക്കില്ലെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു.നടി ആക്രമിക്കപ്പെടുമ്പോള്‍ താന്‍ സിഡ്നിയിലായിരുന്നെന്നും അതുകൊണ്ട് സംഭവം വളരെ കഴിഞ്ഞാണ് താന്‍ അറിഞ്ഞതെന്നും ലെന പറയുന്നു. ‘സംഭവം അറിഞ്ഞ ശേഷം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകള്‍ കെയര്‍ഫുള്ളായിരിക്കണം. ഞാന്‍ വ്യക്തിപരമായി എടുക്കുന്ന മുന്‍കരുതലാണ് പരമാവധി രാത്രി ഒറ്റക്കു യാത്രചെയ്യാതിരിക്കുക എന്നതൊക്കെ. സിനിമയില്‍ സ്ത്രീ പുരുഷ ഭേദമുള്ളതായി തോന്നിയിട്ടില്ല. ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാന്‍ പറ്റില്ല. എന്റെ അനുഭവത്തില്‍ അതില്ല.” ലെന പറയുന്നു. കരിയറില്‍ ഞാന്‍ വളരെ ധൈര്യപൂര്‍വം…
Read Moreഎനിക്ക് വിവാഹത്തില്‍ വലിയ വിശ്വസമൊന്നും ഇല്ല ! ഇനിയൊരു കൂട്ട് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനും പറ്റില്ല; തന്റെ ജീവിതത്തെക്കുറിച്ച് ലെനയ്ക്ക് പറയാനുള്ളത്…
മലയാള സിനിമയില്‍ നിലവിലുള്ള മികച്ച അഭിനേത്രികളില്‍ ഒരാളാണ് ലെന. വിവാഹമോചനത്തിനു ശേഷം താരം ഒറ്റയ്ക്കാണ് കഴിയുന്നത്. ഇനിയൊരു വിവാഹം ഉണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് ലെന മറുപടി നല്‍കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹക്കാര്യത്തെക്കുറിച്ച് ലെന പറയുന്നതിങ്ങനെ…ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും ചിന്തിക്കാറില്ല. ഞാന്‍ എന്റെ ജീവിതം ജീവിക്കുന്നു. അതില്‍ ആരും ഇടപെടാറില്ല. എന്നെ ആരും ബുദ്ധിമുട്ടിക്കാറുമില്ല. പുറത്തിറങ്ങിയാല്‍ ബിസിനസ്, പുതിയ സിനിമ എന്നിവയെക്കുറിച്ചാണ് എല്ലാവരും പറയാറ്. എപ്പോഴും പിന്നിലേയ്ക്കു ചിക്കിച്ചികഞ്ഞു പോകുന്ന ആള്ക്കാര് എന്റെ ചുറ്റുവട്ടത്തില്ല. ജീവിതത്തില്‍ ഇനിയൊരു കൂട്ടു വേണ്ടേ എന്ന ചോദ്യത്തിനു ലെന പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കു കുറെ സുഹൃത്തുക്കള്‍ ഉണ്ട്. എന്റെ ഫാമിലിയുണ്ട്. അതു തന്നെ ധാരാളം. പിന്നെ എനിക്കു വിവാഹത്തില്‍ വലിയ വിശ്വാസം ഇല്ല. എന്നാലും ഞാന്‍ സ്ഥായിയായിട്ടൊരു മാസ്കോ സ്റ്റാച്യൂവോ ഒന്നുമല്ല. ഒരു മനുഷ്യ…
Read More